ഇങ്ങനെയൊരു ലേഖനത്തിന്റെ ആവശ്യമുണ്ടോ? ഇതു കൂടി കാണുക.--നിജിൽ പറയൂ 13:37, 22 ഒക്ടോബർ 2011 (UTC)Reply

സന്തോഷ് പണ്ഡിറ്റിന് ആവശ്യത്തിലധികം ശ്രദ്ധേയത (ഏതു തരത്തിലേതാണെങ്കിലും) ഉണ്ടെന്ന് തോന്നിയതു കൊണ്ടാണ് ലേഖനം തുടങ്ങിയത്. കൂടുതൽ പേരുടെ അഭിപ്രായമറിഞ്ഞ ശേഷം വേണമെങ്കിൽ ലേഖനം നീക്കം ചെയ്യാം. --Jairodz സം‌വാദം 13:47, 22 ഒക്ടോബർ 2011 (UTC)Reply

ആവശ്യകതയില്ല എന്ന അഭിപ്രായത്തിന് എന്റെ വോട്ട് --Johnchacks 13:54, 22 ഒക്ടോബർ 2011 (UTC)Reply
ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തിക്ക് യാതൊരു ശ്രദ്ധേയതയും ഇല്ല. അതിനാൽ ശ്രദ്ധേയത ഫലകം ചേർത്തിരിക്കുന്നു. ഒരു സിനിമ സംവിധാനം ചെയ്തതുകൊണ്ട് വിക്കിപീഡിയയിൽ എത്താൻ മാത്രം ശ്രദ്ധേയത ഉള്ള വ്യക്തിയല്ല. അതിൽ ചേർത്തിരിക്കുന്ന വർഗ്ഗങ്ങളുടേയും സ്ഥിതി ................ --സുഗീഷ് 17:38, 22 ഒക്ടോബർ 2011 (UTC)Reply
ഒരു സിനിമ സംവിധാനം ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്ലല്ല ഇട്ടത്. എന്തു കാരണത്താലായാലും കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. നാലോ അഞ്ചോ സിനിമകൾ സംവിധാനം ചെയ്തവരിൽ തന്നെ എത്രപേർക്ക് ഇത്രയധികം ശ്രദ്ധേയതയുണ്ട്. ലേഖനം നിലനിർത്തുമോ എന്നൊരു തീരുമാനമായിട്ട് വികസിപ്പിക്കാം എന്നു വിചാരിച്ചിരിക്കുകയാണ്. :-) --Jairodz സം‌വാദം 17:54, 22 ഒക്ടോബർ 2011 (UTC)Reply
കേരളത്തിൽ ഏത് തരത്തിൽ അറിയപ്പെടുന്ന വ്യക്തി എന്നാണ് ഉദ്ദേശിക്കുന്നത് ?? --സുഗീഷ് 18:17, 22 ഒക്ടോബർ 2011 (UTC)Reply
തീർത്തും നെഗറ്റീവ് പോപ്പുലാരിറ്റി ലക്ഷ്യം വെച്ച് നിർമ്മിച്ച ഒരു ചവറ് ചലചിത്രത്തിന്റെ സംവിധാനകാനാണിദ്ദേഹം. അൽപം "പ്രശ്ന"ങ്ങളുണ്ടോ എന്നു പോലും സംശയിക്കുമാറ് കൊച്ചു കുട്ടികളുടെ നിലവാരത്തിലും താഴെയാണ് അതിലെ മുഴുവൻ വർക്കും ചെയ്തിരിക്കുന്നത്. ആളുകളോ വിണ്ഡിയാക്കുവാനോ അതോ സ്വയം വിണ്ഡിയാവാനോ ചെയ്തതായാലും ശരി മലയാള സിനിമയെന്ന മഹത്തായ കലയെ കാർക്കിച്ച് തുപ്പുന്ന ഇത്തരം ഒരു സിനിമ ചെയ്ത വ്യക്തിയെ വിക്കിപീഡിയ പോലുള്ള ഗൗരവരൂപത്തിൽ റഫർ ചെയ്യുന്ന ഒരു വിജ്ഞാനകോശത്തിൽ ചേർക്കുന്നത് വരുന്ന തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും. ഇതിൽ യോഗ്യതയായി കൊടുത്ത നടൻ, സംവിധായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, മലയാള ചലച്ചിത്ര സംവിധായകർ, മലയാളചലച്ചിത്ര ഗാനരചയിതാക്കൾ, മലയാളചലച്ചിത്ര നടന്മാർ, മലയാളചലച്ചിത്ര നിർമ്മാതാക്കൾ, മലയാളചലച്ചിത്ര പിന്നണിഗായകർ, എന്നിവയിലേതെങ്കിലും കാറ്റഗറിയിൽ ഇദ്ദേഹത്തെ എണ്ണുന്നത് ആ മേഖലയിൽ മഹത്തായ സംഭാവനകളർപ്പിച്ച മഹത്തുകളെ അപമാനിക്കുന്നതിന് തുല്യമാവും. ഈ ലേഖനം ഉടനെ മായ്കണം എന്നാണ് അഭിപ്രായം.--സുഹൈറലി 15:30, 23 ഒക്ടോബർ 2011 (UTC)Reply
സന്തോഷ് പണ്ഡിറ്റ് ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഇദ്ദേഹം ശ്രദ്ധേയനാണെന്ന് കരുതുന്നു. കേരളത്തിലെ ശ്രദ്ധേയമായ പത്ര മാദ്ധ്യമങ്ങളും, മുൻ നിരയിലുള്ള ദൃശ്യമാദ്ധ്യമങ്ങളും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചും, അദ്ദേഹത്തെക്കുറിച്ചും ചർച്ചകൾ നടത്തുന്നു. അദ്ദേഹത്തിന്റെ പ്രശസ്തി ഏതു തരത്തിലുള്ളതാണ് എന്നൊന്നും ഒരു വിജ്ഞാനകോശത്തിനു പരിശോധിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് വിലയിരുത്താനുള്ള ഇടവുമല്ല വിക്കിപീഡിയ. ഈ ലേഖനം നിലനിർത്തണം എന്നാണെന്റെ അഭിപ്രായം. --അനൂപ് | Anoop 17:23, 23 ഒക്ടോബർ 2011 (UTC)Reply
floatഅദ്ദേഹത്തിന്റെ പ്രശസ്തി ഏതു തരത്തിലുള്ളതാണ് എന്നൊന്നും ഒരു വിജ്ഞാനകോശത്തിനു പരിശോധിക്കേണ്ടതില്ല. സന്തോഷ് പണ്ഡിറ്റ് എന്ന് സെർച്ച് ചെയ്ത് വരുന്നവർക്ക് നൽകേണ്ട അടിസ്ഥാന വിവരങ്ങൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തുക തന്നെ വേണം. --മനോജ്‌ .കെ 17:37, 23 ഒക്ടോബർ 2011 (UTC)Reply
പ്രസിദ്ധിയും കുപ്രസിദ്ധിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. തോന്നിയപോലെ തല്ലിക്കൂട്ടി ഒരു സിനിമ ഉണ്ടാക്കി എന്നത് വിക്കിപീഡിയയിൽ ലേഖനം ഉണ്ടാവാൻ പര്യാപ്തമല്ല. നാലാൾ പറഞ്ഞാൽ അറിയും എന്നത് ശരി തന്നെ. പക്ഷെ അതൊന്നും നല്ല രീതിയിൽ അല്ല. സന്തോഷ് പണ്ഡിറ്റിനോളം വരില്ലെങ്കിലും ഹരിശങ്കറും കുപ്രസിദ്ധൻ തന്നെ. സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കാൻ കൊതിച്ച് ഗൂഗിളിൽ തിരയുന്നവരെ തൃപ്തിപ്പെടുത്തൽ വിക്കിപീഡിയയുടെ ലക്ഷ്യമല്ല. --ശ്രീജിത്ത് കെ (സം‌വാദം) 17:45, 23 ഒക്ടോബർ 2011 (UTC)Reply
കുപ്രസിദ്ധി ഉള്ളവരൊന്നും വിക്കിപീഡിയയിൽ വരാൻ പാടില്ലെന്നാണോ? അങ്ങനെയെങ്കിൽ കായംകുളം കൊച്ചുണ്ണിയെയും, വീരപ്പനെയുമൊക്കെ വിക്കിപീഡിയ പുറത്താക്കേണ്ടി വരുമല്ലോ. സിനിമ ഏതു രീതിയിൽ എടുക്കണമെന്നത് സംവിധായകന്റെയും കാശു മുടക്കുന്നവന്റെയും മാത്രം താല്പര്യമാണ്. അതിനു സെൻസർബോർഡ് സർട്ടിഫിക്കറ്റ് കിട്ടി തീയേറ്ററിലെത്തിയാൽ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകന്റെയും താല്പര്യമാണ്. ഇത് സന്തോഷ് പണ്ഡിറ്റ് തന്റേതായ രീതിയിൽ ഗൗരവതരമായി കണ്ട് എടുത്ത സിനിമയാണ്. അതിന്ന് കേരളക്കരയിലാകെ ശ്രദ്ധേയമാണ്. കേരളത്തിലെ മുൻനിര പത്രങ്ങൾ ഈ സിനിമക്കു വേണ്ടി കോളങ്ങൾ നീക്കി വെക്കുന്നു. കേരളത്തിലെ മുൻ നിര ചാനലുകൾ ന്യൂസ് അവറുകളിൽ ഈ സിനിമയെ പറ്റി ചർച്ച ചെയ്യുന്നു. ഇതിൽപ്പരം എങ്ങനെയാണ് ഒരു സിനിമയും അതിന്റെ സംവിധായകനും ശ്രദ്ധേയമാകേണ്ടത് ? ആ സിനിമ എങ്ങനെയാണെന്നൊന്നും അന്വേഷിക്കേണ്ട ആവശ്യം വിക്കിപീഡിയക്കില്ല എന്നു ഞാൻ കരുതുന്നു. --അനൂപ് | Anoop 17:54, 23 ഒക്ടോബർ 2011 (UTC)Reply

സന്തോഷ് പണ്ഡിറ്റിനു് തീർച്ചയായും അവശ്യം ആവശ്യമുള്ള ശ്രദ്ധേയത ഉണ്ടു്. വിക്കിപീഡിയ സമൂഹത്തിന്റെ നന്മ തിന്മകളിൽ പക്ഷം ചേരേണ്ട ഒരു പ്രസ്ഥാനമല്ല. ഏതു ദിശയിലായാലും, ഒരു സമൂഹത്തിന്റെ ആസ്വാദനശീലത്തിലും വ്യക്തിത്വപരിമാണമാനദണ്ഡങ്ങളിലും വ്യക്തമായ പുനരവലോകനത്തിനു കളമൊരുക്കിയ ഒരു വ്യക്തി എന്ന നിലയിൽ സന്തോഷ് പണ്ഡിറ്റ് ഇതിനകം കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും ശ്രദ്ധേയനായിക്കഴിഞ്ഞു. ViswaPrabha (വിശ്വപ്രഭ) 18:02, 23 ഒക്ടോബർ 2011 (UTC

ലേഖനം വികസിപ്പിക്കുകയും നിലനിർത്തുകയും വേണമെന്നാണ് എന്റെയും അഭിപ്രായം. ഇവിടെ സൂചിപ്പിച്ച അഭിപ്രായങ്ങളെല്ലാം ലേഖനത്തിനെന്റെ ഉള്ളടക്കത്തിലാവമല്ലോ. വിവാദങ്ങൾ എന്നോ മറ്റൊ സബ് ഹെഡിംഗ് നൽകി .ശ്രദ്ധേയത തീർച്ചയായും ഉണ്ട്. --Fuadaj 18:35, 23 ഒക്ടോബർ 2011 (UTC)Reply

കൂടുതൽ ഉപയോക്താക്കൾക്ക് ഇദ്ദേഹത്തിന് 'വിക്കിയിൽ വരേണ്ട തരത്തിലുള്ള' ശ്രദ്ധേയത ഉണ്ടെന്ന് തോന്നുന്നെങ്കിൽ ലേഖനം നിലനിർത്തുക. അല്ലെങ്കിൽ നീക്കം ചെയ്യുക. അത്രതന്നെ. പക്ഷേ, "ഒരു സമൂഹത്തിന്റെ ആസ്വാദനശീലത്തിലും വ്യക്തിത്വപരിമാണമാനദണ്ഡങ്ങളിലും വ്യക്തമായ പുനരവലോകനത്തിനു കളമൊരുക്കിയ ഒരു വ്യക്തി" എന്നൊക്കെയുള്ള പദവികൾ 'അന്ത ഹന്തയ്ക്ക് ഇന്ത പട്ട്' എന്ന രീതിയിൽ സമ്മാനിക്കുന്നത് ഏതർത്ഥത്തിലാണ് എന്ന് മനസിലാകുന്നില്ല!! മൂന്നു തീയറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതു കേരളത്തിലെ ആകെ തീയറ്ററുകളുടെ എത്ര ശതമാനം വരും? ഈ മൂന്നു തീയറ്ററുകളിലെ "നിറഞ്ഞ സദസ്സ്" എങ്ങനെയാണ് രണ്ടേമുക്കാൽ മണിക്കൂർ തീയറ്ററിൽ ചെലവഴിച്ചത് എന്നുള്ളതും മാതൃഭൂമി റിപ്പോർട്ടിലുണ്ടല്ലോ. ഇതെങ്ങനെയാണ് "ആസ്വാദന ശീലമാവുക"? യൂട്യൂബ് ഹിറ്റ് ചരിതത്തിന്റെ ബാക്കിപ്പത്രമാണ് തീയറ്ററുകളിൽ കാണുന്നത്. അന്തിമമായി നേട്ടം കൊയ്യുന്നതാരെന്നതു ഒരു വിരോധാഭാസമാണ്. ഒപ്പം "വ്യക്തിത്വപരിമാണമാനദണ്ഡങ്ങൾ" എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് ? ആരുടെ വ്യക്തിത്വത്തിന്റെ പരിമാണത്തെ(അളവ്)ക്കുറിച്ചുള്ള പുനരവലോകനമാണ് നടന്നത്? അല്ലെങ്കിൽ നടക്കാൻ പോകുന്നത്`? <br\> പിന്നെ ന്യൂസ് അവറുകളിലും പത്രലേഖനങ്ങളിലും ഇതിനേക്കാളും പതിന്മടങ്ങ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള എത്രയോ സംഭവങ്ങൾ ഈയടുത്ത കാലത്ത് തന്നെയുണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളിലൂടെ ശ്രദ്ധേയരായ വ്യക്തികളുടെ പേരുകൾ കേരളത്തിലെ എല്ലാത്തരം ആളുകൾക്കും ഇൻഷ്യൽ അടക്കം മനപാഠമായിട്ടുമുണ്ട്. ഇവർക്ക് താളുകൾ സൃഷ്ടിക്കപ്പെടാതെ പോയത് അവരുടേത് സുപ്രസിദ്ധിയാണോ, കുപ്രസിദ്ധിയാണോ അല്ലെങ്കിൽ നന്മതിന്മകളിലേത് പക്ഷത്താണിവർ നിൽക്കുന്നത് എന്നുള്ളതു കൊണ്ടൊന്നുമല്ല, വിക്കിയിൽ ഒരു ലേഖനമാകാനുള്ള പ്രസക്തിയില്ലെന്നുള്ളതു കൊണ്ടാണ് എന്നാണ് വിശ്വാസം. അതേ വിശ്വാസങ്ങളാൽ തന്നെയാണ് ഈ ലേഖനത്തെ എതിർക്കുന്നതുമെന്നും ആവർത്തിക്കട്ടെ. - Johnchacks 03:06, 24 ഒക്ടോബർ 2011 (UTC)Reply

ലേഖനത്തിന് വേണ്ടി വാദിക്കുന്നവർ പറയട്ടെ...ഈ ലേഖനത്തിൽ സൂചിപ്പിച്ച വർഗത്തിലേക്കൊന്നു പോവുക. ഉദാഹരണം മലയാള ചലചിത്ര സംവിധായകർ എന്ന വർഗത്തിൽ "സ" എന്ന അക്ഷരം നോക്കുക. സത്യൻ അന്തിക്കാട്, സന്തോഷ് ശിവൻ,സലീം അഹമ്മദ്, സി. പി. പത്മകുമാർ, സി. പി. പത്മകുമാർ, സിദ്ദിഖ് (സം‌വിധായകൻ), സിദ്ദിഖ് - ലാൽ, സിബി മലയിൽ എന്നിങ്ങനെ സിനിമയെന്ന കലയെ സുന്ദരമായി മലയാളിക്ക് അനുഭവമാക്കിയ ചരിത്രം എക്കാലവും ഓർക്കുന്ന വരുടെ കൂട്ടത്തിൽ ഒരു കൂതറരീതിയിൽ പടം പിടിച്ച സന്തോഷ് പണ്ഡിറ്റും. ഇത് എത്രത്തോളം വിക്കിപ്പീഡിയയെയും മലയാള സിനിമയെയും സ്നേഹിക്കുന്ന ഒരു വായനക്കാരനെ അസ്വസ്ഥനാക്കുമെന്ന് അറിയുക. കഴിഞ്ഞോ കൈതപ്രം, ബിച്ചു തിരുമല, ശ്രീകുമാരൻ തമ്പി, റഫീഖ് അഹമ്മദ്, യൂസഫലി കേച്ചേരി, വയലാർ, ഒ.എൻ.വി എന്നിവരുടെ കൂടെ എന്തടിസ്ഥാനത്തിലാണ് ഇയാളെ ചേർത്തതെന്ന് വിക്കിയെ സ്നേഹിക്കുന്ന വിക്കി അഡ്മിനുകൾ ആലോചിക്കണം. സന്തോഷ് പണ്ഡിറ്റിന് ഒരു പക്ഷെ ഇതൊരു കുട്ടിക്കളിയാവും. പക്ഷെ ഒരു വിജ്ഞാനകോശത്തിന് ഈ കുട്ടിക്കളിക്കൊപ്പം യാത്രപോവണോ?--സുഹൈറലി 04:22, 24 ഒക്ടോബർ 2011 (UTC)Reply
ജോൺ ചക്കോ പറഞ്ഞതിനോട് 100% യോജിക്കുന്നു. ഈ വിഷയത്തെപ്പറ്റി ബെർളി തന്റെ ബ്ലോഗിൽ മനോഹരമായി എഴുതിയിട്ടുണ്ട്. [1] അവിടെ പറഞ്ഞതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല. സന്തോഷിന്റെ ആസനത്തിൽ കിളുർത്ത ആൽ അങ്ങേർക്ക് തണലായിരിക്കാം. പക്ഷെ അതിന്റെ അടിയിൽ പോയിരിക്കാനും ഊഞ്ഞാലാടാനും നമ്മൾ പോണോ? --ശ്രീജിത്ത് കെ (സം‌വാദം) 04:47, 24 ഒക്ടോബർ 2011 (UTC)Reply

ശ്രദ്ധേയതയും പോപ്പുലാരിറ്റിയും രണ്ടാണ്, പോപ്പുലാറെണെന്ന കാര്യത്തിൽ വിക്കിപീഡിയയിൽ ലേഖനം നിലനിർത്തുന്നതിനോട് യോജിക്കാനാവില്ല. വിക്കിപീഡിയയിലെ ലേഖനങ്ങളുടെ അടിസ്ഥാന മാനദണ്ഡം ശ്രദ്ധേയതയാണന്ന് ഓർക്കുക. --കിരൺ ഗോപി 05:24, 24 ഒക്ടോബർ 2011 (UTC)Reply

ശ്രദ്ധേയത തന്നെയാണ് വിക്കിപീഡിയയിൽ ലേഖനങ്ങളുടെ അസ്തിത്വത്തിനുള്ള മാനദണ്ഡം. പോപ്പുലാരിറ്റി എന്നത് ഒരു വ്യക്തിക്ക് ശ്രദ്ധേയത നൽകുന്ന ഒരു ഘടകമാണ്. ഇവ രണ്ടും സന്തോഷ് പണ്ഡിറ്റിനും കൃഷ്ണനും രാധയും എന്ന സിനിമയ്ക്കും ഉണ്ടെന്നാണ് എന്റെ വിശ്വാസം. സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്യാവുന്ന ഒരു ഉത്തമ ഉദാഹരണം റെബേക്കാ ബ്ലാക്ക് ആണ്. അവരുടെ പാട്ട് അവരെ ലോകമെമ്പാടും ശ്രദ്ധേയയാക്കി. സന്തോഷ് പണ്ഡിറ്റ് അയാളുടെ സിനിമയിലൂടെ കേരളത്തിലും മലയാളികളുടെയിടയിലും ശ്രദ്ധേയനായി. ഒട്ടും ശ്രദ്ധേയതയില്ലാത്ത അനവധി ലേഖനങ്ങൾ അനുദിനം വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നിരിക്കെ ഈ ലേഖനത്തെ കുറിച്ച് ഇങ്ങനെയൊരു സംവാദം നടക്കുന്നതു തന്നെ സന്തോഷ് പണ്ഡിറ്റിന്റേയും അയാളുടെ സിനിമയുടേയും ശ്രദ്ധേയതയുടെ തെളിവാണ്. --Jairodz സം‌വാദം 05:48, 24 ഒക്ടോബർ 2011 (UTC)Reply

പ്രസിദ്ധിയും കുപ്രസിദ്ധിയും വിക്കിപീഡിയയ്ക്ക് വിഷയമാകേണ്ടതില്ല.സന്തോഷ് പണ്ഡിറ്റിന്റെ കഴിവുകളെ കുറിച്ചുള്ള എതിരഭിപ്രായം കാരണമല്ല ഞാൻ ലേഖനം ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടത്.ഒറ്റ സംഭവം കൊണ്ട് പ്രശസ്തരായവരെ വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നു കണ്ടു.സന്തോഷിന്റെ (കു)പ്രശസ്തി കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ പാട്ടിന്റെ നിലവാരമില്ലായ്മയും പിന്നെ അതിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട വിവാദവുമാണ്.കൃഷ്ണനും രാധയും എന്ന ലേഖനം നിലവിലുള്ളതിനാൽ സന്തോഷിന്റെ (കു)പ്രശസ്തി അതിൽ ഉൾപ്പെടുത്തിയാൽ മതി എന്നാണ് എന്റെ അഭിപ്രായം.--നിജിൽ പറയൂ 06:46, 24 ഒക്ടോബർ 2011 (UTC)Reply

Cover the event, not the person(ഒരു സംഭവം കൊണ്ടു മാത്രം ശ്രദ്ധേയരായ വ്യക്തികൾ). ഇദ്ദേഹം കേരളത്തിൽ പ്രശസ്തയാനിരിക്കാം; എന്നാലും ഇപ്പോൾ ഈ താളിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ചെയ്തുകൂട്ടുന്ന കോപ്രായങ്ങളുടെ അടിസ്ഥാനത്തിൽ വിക്കിയിൽ സ്ഥാനം നൽകേണ്ടതില്ല. --വൈശാഖ്‌ കല്ലൂർ 06:59, 24 ഒക്ടോബർ 2011 (UTC)Reply

ഈ പ്രശ്നത്തെ ഇമോഷനലായി സമീപിക്കാതിരിക്കുക. ഒരു വ്യക്തി പ്രശസ്തനാകുന്നത് ഏത് രീതിയിലാണ് എന്ന് വിക്കിപീഡിയ നോക്കേണ്ട ആവശ്യമില്ല. ഇവിടെ ലേഖനം വരാൻ മാത്രം സന്തോഷിന് ശ്രദ്ധേയതയുണ്ടോ എന്നതുമാത്രമാണ് ചോദ്യം. ഇപ്പോഴെങ്കിലും എല്ലാ മാധ്യമങ്ങളിലും പത്രങ്ങളിലും സന്തോഷിനെക്കുറിച്ച് passing comments അല്ലാതെ മുഴുവൻ വാർത്തകളും ലേഖനങ്ങളും തന്നെ വരുന്നുണ്ടെന്നതിൽ യാതൊരു തർക്കവുമില്ലല്ലോ. അതുതന്നെ മറ്റൊരു വിഷയത്തിന്റെ ഭാഗമാകാതെ സ്വന്തം നിലയിൽ തന്നെയാണ് പ്രശസ്തിയും. അപ്പോൾ പിന്നെ ഇവിടെ ലേഖനം വരാൻ മാത്രം ശ്രദ്ധേയത സന്തോഷിനില്ല എന്ന് പറയുന്നത് രണ്ട് കാരണങ്ങൾ കൊണ്ടായിരിക്കണം:

  1. ഒറ്റ സംഭവം കൊണ്ട് മാത്രം പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് (People notable for only one event)
  2. ഇദ്ദേഹത്തിന്റെ പ്രസിദ്ധി അധികകാലം നിലനിൽക്കുകയില്ല (Notability is not temporary)

ആദ്യത്തെ കാരണമുപയോഗിച്ച് വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ പൊതുവിൽ നിർമ്മിക്കാതിരിക്കുന്നത് അയാളെപ്പറ്റി പരാമർശിക്കുന്ന മറ്റ് വിക്കിലേഖനങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ്. ഉദാഹരണമായി, കൃഷ്ണനും രാധയും എന്ന ചലച്ചിത്രത്തെക്കുറിച്ച് ഇവിടെ ഒരു ലേഖനമുണ്ടെങ്കിൽ അതിന്റെ ഭാഗമായി മാത്രം സന്തോഷിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്താൽ മതി, പ്രത്യേകം ലേഖനം ആവശ്യമില്ല എന്ന് വാദിക്കാം. ഇവിടെ അതില്ലല്ലോ. ഇനി രണ്ടാമത്തെ കാരണമാണ് പറയുന്നതെങ്കിൽ അത് ഇപ്പോഴത്തെ നിലയിൽ ഊഹം മാത്രമാണ്. സന്തോഷ് ഇനിയും സിനിമകളെടുക്കാനുള്ള പ്ലാനിലാണ്. ഇപ്പോഴത്തെ സ്ഥിതിക്ക് സന്തോഷിനെക്കുറിച്ച് വാർത്തകളും അഭിമുഖങ്ങളുമെല്ലാം വന്നുകൊണ്ടിരിക്കുന്നതിനാൽ ചെയ്യേണ്ടത് ഇപ്പോൾ ലേഖനം നിലനിർത്തുകയും ഈ ആട്ടങ്ങളെല്ലാം കെട്ടടങ്ങിയശേഷം ശ്രദ്ധേയത റിവ്യൂ ചെയ്യുകയുമാണ്. ഈ രണ്ട് കാരണങ്ങളല്ലാതെ ശ്രദ്ധേയത നിർണ്ണയിക്കാൻ വേണ്ടി സന്തോഷിന്റെ സൃഷ്ടികളുടെ കലാമൂല്യം നോക്കുന്ന ജോലി വിക്കിപീഡീയയുടേതല്ല.

@സുഗീഷ് : ഏതെങ്കിലും ഒരു ചലച്ചിത്രം നിർമ്മിച്ചതുകൊണ്ടല്ല സന്തോഷിനെക്കുറിച്ച് ഇവിടെ ലേഖനമിട്ടത്, വാർത്താപ്രാധാന്യം നേടിയ ഒരു ചലച്ചിത്രം നിർമ്മിച്ചതുകൊണ്ടാണ്.
@സുഹൈറലി : മലയാള സിനിമയെന്ന മഹത്തായ കലയെ കാർക്കിച്ച് തുപ്പുന്ന ഇത്തരം ഒരു സിനിമ ചെയ്ത വ്യക്തിയെ വിക്കിപീഡിയ പോലുള്ള ഗൗരവരൂപത്തിൽ റഫർ ചെയ്യുന്ന ഒരു വിജ്ഞാനകോശത്തിൽ ചേർക്കുന്നത് വരുന്ന തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും, മലയാള ചലചിത്ര സംവിധായകർ എന്ന വർഗത്തിൽ "സ" എന്ന അക്ഷരം നോക്കുക. സത്യൻ അന്തിക്കാട്, സന്തോഷ് ശിവൻ,സലീം അഹമ്മദ്, സി. പി. പത്മകുമാർ, സി. പി. പത്മകുമാർ, സിദ്ദിഖ് (സം‌വിധായകൻ), സിദ്ദിഖ് - ലാൽ, സിബി മലയിൽ എന്നിങ്ങനെ സിനിമയെന്ന കലയെ സുന്ദരമായി മലയാളിക്ക് അനുഭവമാക്കിയ ചരിത്രം എക്കാലവും ഓർക്കുന്ന വരുടെ കൂട്ടത്തിൽ ഒരു കൂതറരീതിയിൽ പടം പിടിച്ച സന്തോഷ് പണ്ഡിറ്റും. ഇത് എത്രത്തോളം വിക്കിപ്പീഡിയയെയും മലയാള സിനിമയെയും സ്നേഹിക്കുന്ന ഒരു വായനക്കാരനെ അസ്വസ്ഥനാക്കുമെന്ന് അറിയുക വിക്കിപീഡിയയുടെ ധർമ്മം ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നതാണ്. ഗാന്ധിജിയെയും ഹിറ്റ്ലറെയും ഒരു വർഗ്ഗത്തിൽ ഉൾപ്പെടുത്താൻ പാടില്ല എന്ന് വാദിക്കാൻ വിക്കിയിൽ തരമില്ല.
@ശ്രീജിത്ത് : തോന്നിയപോലെ തല്ലിക്കൂട്ടി ഒരു സിനിമ ഉണ്ടാക്കി എന്നത് വിക്കിപീഡിയയിൽ ലേഖനം ഉണ്ടാവാൻ പര്യാപ്തമല്ല. നാലാൾ പറഞ്ഞാൽ അറിയും എന്നത് ശരി തന്നെ. പക്ഷെ അതൊന്നും നല്ല രീതിയിൽ അല്ല. സന്തോഷ് സിനിമ എങ്ങനെ എടുത്തു എന്നതല്ല, അതിന് ഏത് രീതിയിലുള്ള റെസ്പോൺസ് കിട്ടി എന്നുള്ളതാണ് സന്തോഷിനെ ശ്രദ്ധേയനാക്കുന്നത്.

Jairodz പറഞ്ഞതിനെ അനുകൂലിക്കുന്നു. റെബേക്കാ ബ്ലാക്ക് പോലെയോ Tommy Wiseau പോലെയോ ഒക്കെ ഉള്ള ഒരു വ്യക്തിയാണ് സന്തോഷും. നമ്മുടെ മൂല്യങ്ങൾ നമ്മൾ വിക്കിപീഡിയയിൽ അടിച്ചേൽപ്പിക്കേണ്ടതില്ല -- റസിമാൻ ടി വി 07:04, 24 ഒക്ടോബർ 2011 (UTC)Reply

ആദ്യത്തെ കാരണമുപയോഗിച്ച് വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ പൊതുവിൽ നിർമ്മിക്കാതിരിക്കുന്നത് അയാളെപ്പറ്റി പരാമർശിക്കുന്ന മറ്റ് വിക്കിലേഖനങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ്. ഉദാഹരണമായി, കൃഷ്ണനും രാധയും എന്ന ചലച്ചിത്രത്തെക്കുറിച്ച് ഇവിടെ ഒരു ലേഖനമുണ്ടെങ്കിൽ അതിന്റെ ഭാഗമായി മാത്രം സന്തോഷിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്താൽ മതി, പ്രത്യേകം ലേഖനം ആവശ്യമില്ല എന്ന് വാദിക്കാം. ഇവിടെ അതില്ലല്ലോ.കൃഷ്ണനും രാധയും എന്ന ലേഖനമുണ്ട്.--നിജിൽ പറയൂ 07:10, 24 ഒക്ടോബർ 2011 (UTC)Reply

അതേ, കൃഷ്ണനും രാധയും എന്ന താൾ നിലവിലുള്ളതിലാൻ ഈ താളിൽ വിവരങ്ങൾ ചേർത്താൽ പോരേ? ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് എന്ന താൾ പുന:സൃഷ്ടിക്കാം(ആവശ്യമെങ്കിൽ!).. --വൈശാഖ്‌ കല്ലൂർ 07:13, 24 ഒക്ടോബർ 2011 (UTC)Reply
പണ്ഡിറ്റിനെ വെറുതെ വിടുന്ന ലക്ഷണമില്ലല്ലോ. :-) ഇതു മുന്നിൽ കണ്ടാണ് ഞാൻ രണ്ടു ലേഖനം തുടങ്ങിയത്, ഒരെണ്ണമെങ്കിലും നിലനിൽക്കട്ടെ എന്നു കരുതി. പക്ഷേ, രണ്ടും നിലനിർത്തണം എന്നു തന്നെയാണ് എന്റെ അഭിപ്രായം, ഇതു പോലെ: Rebecca Black, Friday (Rebecca Black song) --Jairodz സം‌വാദം 07:22, 24 ഒക്ടോബർ 2011 (UTC)Reply
ഇനി അഥവാ ലേഖനം നിലനിർത്തുന്നു എന്ന് കരുതുക. അവിടെ ചേർക്കാൻ മാത്രം നമ്മുടെ പക്കൽ വിവരങ്ങൾ ഉണ്ടോ? അതോ, അത് കിട്ടുന്നവരെ ഒരു സ്റ്റബ് ഇട്ട് കാത്തിരിക്കാനാണോ പ്ലാൻ? ഇങ്ങനെയെങ്കിൽ സ്വമ്യയെ കൊന്നു എന്നാരോപിക്കപ്പെടുന്ന ഗോവിന്ദസ്വാമിയെക്കുറിച്ചും മുത്തൂറ്റ് പോൾ വധക്കേസിലെ കാരി സതീശിനെക്കുറിച്ചും ഒക്കെ ലേഖനം തുടങ്ങുന്നതിൽ ആർക്കും എതിർപ്പ് കാണില്ലെന്ന് കരുതുന്നു. ഇതും മാധ്യമങ്ങൾ കുറേക്കാലം ആഘോഷിച്ചതല്ലേ --ശ്രീജിത്ത് കെ (സം‌വാദം) 07:35, 24 ഒക്ടോബർ 2011 (UTC)Reply

മലയാളിയുടെ ഉയർന്ന അളവിലുള്ള വിമർശന ബുദ്ധിയാണ് പണ്ഡിറ്റിനെ പ്രശസ്തനാക്കിയത്.അതേ കാരണം തന്നെ ഈ ലേഖനത്തേയും പ്രശസ്തമാക്കുന്നു എന്നു നോന്നുന്നു.:). Rebecca Black കുറച്ചു കൂടി പ്രശസ്തയാണെന്നു തോന്നുന്നു.ഇപ്പഴുള്ള ഈ ബഹളമെല്ലാം കഴിഞതിനു ശേഷവും സന്തോഷ് പണ്ഡിറ്റ് പ്രശസ്തി നിലനിർത്തുകയാണെങ്കിൽ അപ്പോൾ ലേഖനം തുടങ്ങിയാൽ പോരെ.അതുവരെ വായനക്കാർക്ക് കൃഷ്ണനും രാധയും കൊണ്ട് തൃപ്തിപ്പെടാമല്ലോ.--നിജിൽ പറയൂ 07:41, 24 ഒക്ടോബർ 2011 (UTC)Reply


ഇങ്ങനെയെങ്കിൽ സ്വമ്യയെ കൊന്നു എന്നാരോപിക്കപ്പെടുന്ന ഗോവിന്ദസ്വാമിയെക്കുറിച്ചും മുത്തൂറ്റ് പോൾ വധക്കേസിലെ കാരി സതീശിനെക്കുറിച്ചും ഒക്കെ ലേഖനം തുടങ്ങുന്നതിൽ ആർക്കും എതിർപ്പ് കാണില്ലെന്ന് കരുതുന്നു. തീർച്ചയായും അതും വേണ്ടിവന്നെന്നിരിക്കാം. 200 പേജുള്ള ഒരു അച്ചടിപ്പുസ്തകം പോലെയാണു് മലയാളം വിക്കിപീഡിയ എന്ന ബാലിശമായ ധാരണമൂലമാണു് ഇത്തരം ലേഖനങ്ങളൊക്കെ അനഭിലഷണീയമാണെന്നു തോന്നുന്നതു്. എന്തെങ്കിലും കാര്യത്തെപ്പറ്റിയോ ഏതെങ്കിലും വ്യക്തിയെപ്പറ്റിയോ കൂടുതലറിയാൻ ആർക്കും വന്നു തെരഞ്ഞുനോക്കാവുന്ന ഒരു വിജ്ഞാനകോശം എന്ന നിലയിൽ വിക്കിപീഡിയയ്ക്കു് അത്തരം പരിധികളൊന്നും ആവശ്യമില്ല. (ശ്രദ്ധേയത എന്ന ഘടകത്തിന്റെ നിർവ്വചനത്തിൽ പോലും എനിക്കു് വ്യക്തിപരമായി തീരെ അഭിപ്രായവ്യത്യാസമുണ്ടു്.)

ഒന്നു രണ്ടുദാഹരണങ്ങൾ: 1. “ആരായിരുന്നു സുകുമാരക്കുറുപ്പു്?” 2. “ദേശീയഗാനം സ്കൂളിൽ ചൊല്ലാൻ സമ്മതിക്കാതെ കുപ്രസിദ്ധി നേടിയ സ്കൂളും ഹെഡ് മാസ്റ്ററും ആരായിരുന്നു?” 3. “എന്തായിരുന്നു പ്രമാദമായ മറിയക്കുട്ടി കൊലക്കേസ്?”

പ്രായമായ ആരോടെങ്കിലും ചോദിച്ചുനോക്കൂ, ഈ ചോദ്യങ്ങൾ. അവർ മണിമണിയായി ഉത്തരം പറയുന്നതു കേൾക്കാം. അതേ ഉത്തരങ്ങൾ തെരഞ്ഞുവന്നാൽ ഒരു പക്ഷേ മലയാളം വിക്കിപീഡിയയിൽ കണ്ടില്ലെന്നു വരും. ചോദിച്ചാൽ ഉത്തരം പറയാത്ത ഒരു വിജ്ഞാനകോശം നമുക്കു വേണോ?

സന്തോഷ് പണ്ഡിറ്റിന്റെ “ശ്രദ്ധേയത“ തീരുമാനിക്കേണ്ടതു് ഇനി വരുന്ന നാളുകളാണു്. തൽക്കാലം പലരും സന്തോഷ് പണ്ഡിറ്റ് ആരെന്നു തിരക്കി, വിശ്വസനീയവും നിഷ്പക്ഷവുമായ വിവരം വായിച്ചു ണോക്കാൻ വിക്കിപീഡിയയിൽ വന്നെന്നിരിക്കും. ഗൂഗിളിലും യൂ-റ്റ്യൂബിലും ലഭിക്കാത്ത NPV യും വാസ്തവികതയും തേടി അവർക്കെത്താൻ ഇന്റർനെറ്റിൽ ഒരിടമേ ഉള്ളൂ. അതാണു് വിക്കിപീഡിയ.

ആളുകൾക്കു് യഥാർത്ഥത്തിൽ ആവശ്യമുള്ള അത്തരം വിവരങ്ങൾ കൂടി ലഭ്യമാക്കുമ്പോഴേ വിക്കിപീഡിയയ്ക്കും അതിന്റെ അസ്തിത്വത്തിനു് ന്യായീകരണം ലഭിയ്ക്കുന്നുള്ളൂ.

200 പേജുള്ള അച്ചടിപ്പുസ്തകമല്ല വിക്കിപീഡിയ. അങ്ങനെ ചിന്തിക്കുന്നവർക്കു് വിക്കിപീഡിയയുടെ യഥാർത്ഥമാനങ്ങളെക്കുറിച്ചു് വികലമായ ധാരണകളാണുള്ളതു്.

ലേഖനം നിലനിർത്തണമെന്നും പരമാവധി അവലംബങ്ങളോടെ, പരമാവധി വിവരങ്ങൾ ചേർത്ത് പുഷ്ടിപ്പെടുത്തണമെന്നും അതിശക്തമായി വാദിക്കുന്നു. വോട്ടിനിടുന്നുണ്ടെങ്കിൽ എന്റെ വോട്ട് ലേഖനം നിലനിർത്തുവാൻ. ViswaPrabha (വിശ്വപ്രഭ) 07:58, 24 ഒക്ടോബർ 2011 (UTC)Reply


മാധ്യമങ്ങൾ ആഘോഷിച്ചു(അല്ലെങ്കിൽ മാധ്യമത്തിൽ വന്നു എന്നു കരുതി) എന്ന കാര്യത്തിൽ ശ്രദ്ധേയതയുണ്ടന്ന് കരുതാനാവില്ല. സിനിമയുമായി ബന്ധപ്പെട്ടെവരുടെ ഏതെങ്കിലും ഒരു ശ്രദ്ധേയതാ മാനദണ്ഡം പ്രസ്തുത ലേഖനത്തെപ്പറ്റി കാണുന്നില്ല. 1.Has had significant roles in multiple notable films, television shows, stage performances, or other productions. 2.Has a large fan base or a significant "cult" following. 3.Has made unique, prolific or innovative contributions to a field of entertainment. .....

സന്തോഷ് മാത്രമല്ല കേരള ജനത അറിയപ്പെടുന്ന എത്രയോ ആളുകൾ ഉണ്ട്. അറിയപ്പെടുന്നു എന്നത് ശ്രദ്ധേയത ആകുന്നില്ല, ഉദാഹരണത്തിന് ക്രിമനൽ കുറ്റത്തിനും മറ്റു സെൻസേഷൻ കേസുമായി ബന്ധപ്പെട്ടവർ എത്രയോ ആളുകളെ അറിയാം എന്നു കരുതി എല്ലാവരും ശ്രദ്ധേയമാകുന്നില്ല. പല സംഭവങ്ങൾ നടക്കുമ്പോഴും മുൻ നിര ചാനലുകൾ ന്യൂസ് അവറുകളിൽ പലകാര്യങ്ങളും ചർച്ചചെയ്യറുണ്ട് എന്നു കരുതി അതെല്ലാം വിക്കിയിൽ വയ്ക്കണം എന്നു പറയാമോ?.വിക്കിപീഡിയ സമൂഹത്തിന്റെ നന്മ തിന്മകളിൽ പക്ഷം ചേരേണ്ട എന്നതിനെ അനുകൂലിക്കുന്നു പക്ഷേ അപ്പോഴും വിക്കിപീഡിയ അതിന്റെ അടിസ്ഥാന നയങ്ങളിൽ നിന്നും വിട്ടുപോവുകയും ചെയ്യരുത്. @Jairodz - ഒട്ടും ശ്രദ്ധേയതയില്ലാത്ത അനവധി ലേഖനങ്ങൾ അനുദിനം വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്: അവ ചൂണ്ടിക്കാണിച്ചാൽ ചർച്ചയാകം, നീക്കം ചെയ്യേണ്ടവയുണ്ടങ്കിൽ അവയും നീക്കം ചെയ്യേണ്ടതാണ്. @റസിമാൻ - റെബേക്കാ ബ്ലാക്ക് പോലെയോ Tommy Wiseau പോലെയോ ഒക്കെ ഉള്ള ഒരു വ്യക്തിയാണ് സന്തോഷും. എങ്ങനെ? ഇവർ രണ്ടു പേരും എങ്ങനെ ശ്രദ്ധേയരായി എന്ന് വിവരിക്കണമെന്നില്ലന്ന് കരുതുന്നു. പക്ഷെ ഈ ലേഖനത്തിലെ വ്യക്തിക്ക് അവകാശപ്പെടാൻ ഇതുപോലെ വല്ല ശ്രദ്ധേയതയുമുണ്ടോ?

മുകളിൽ പറഞ്ഞ ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടങ്കിൽ ലേഖനം നിലനിർത്താൻ അനുകൂലം, അല്ലെങ്കിൽ അവപാലിക്കുന്ന സമയത്ത് ലേഖനം നിർമ്മിക്കാം. വ്യക്തിവളർന്നു വരികയാണ് നാളെക്കാലത്ത് ശ്രദ്ധേയനാകും എന്നു കരുതി നിലനിർത്തുന്നതിനോട് വിയോജിപ്പ്. --കിരൺ ഗോപി 08:18, 24 ഒക്ടോബർ 2011 (UTC)Reply

"പണ്ഡിറ്റിനെ വെറുതെ വിടുന്ന ലക്ഷണമില്ലല്ലോ. :-) ഇതു മുന്നിൽ കണ്ടാണ് ഞാൻ രണ്ടു ലേഖനം തുടങ്ങിയത്, ഒരെണ്ണമെങ്കിലും നിലനിൽക്കട്ടെ എന്നു കരുതി. പക്ഷേ, രണ്ടും നിലനിർത്തണം എന്നു തന്നെയാണ് എന്റെ അഭിപ്രായം" ജയ്ദീപിന്റെ പ്ലാനിംഗ് എനിക്ക് ആദ്യമേ മനസ്സിലായി. അതു കൊണ്ടാണ് രണ്ടിടത്തും ഒരേ പോലെ ശ്രദ്ധേയത പ്രശ്നം ഉന്നയിച്ചത് . രണ്ടും നീക്കണം എന്നു തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം :-) <br\> പക്ഷേ "ഒട്ടും ശ്രദ്ധേയതയില്ലാത്ത അനവധി ലേഖനങ്ങൾ അനുദിനം വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്" എന്ന കടുത്ത ആരോപണം ഇപ്പോൾ ഇവിടെ ഉന്നയിക്കുന്നത് ഖേദകരമാണ്. അതു ഈ ലേഖനം നിലനിർത്താനുള്ള ന്യായീകരണവുമല്ല. ഒട്ടും ശ്രദ്ധേയതയില്ലാത്ത ലേഖനങ്ങൾ മലയാളം വിക്കിയിലുണ്ടെങ്കിൽ ആ താളുകളിൽ 'ശ്രദ്ധേയത' ഫലകം ചേർക്കുകയും സംവാദതാളിൽ കാരണം പ്രസ്താവിക്കുകയും ചെയ്യുകയല്ലേ വേണ്ടത് ? അതിപ്പോൾ വേണമെങ്കിലും ആകാമല്ലോ? അല്ലാതെ റെബേക്കയ്ക്ക് താളുണ്ടെങ്കിൽ സന്തോഷിനും ആകാം എന്നു പറയുന്നതിൽ അർത്ഥമില്ല.- Johnchacks 08:37, 24 ഒക്ടോബർ 2011 (UTC)Reply

മേൽപ്പറഞ്ഞ വാദങ്ങൾ പറയുന്നതിൽ നിന്നും വിട്ടുനിൽക്കാൻ തന്നെയാണ് ഞാൻ പരമാവധി ശ്രമിച്ചത്. അവ അവഗണിച്ചാലും പ്രശ്നമില്ല. സന്തോഷ് പണ്ഡിറ്റിന്റെ ശ്രദ്ധേയതയെ കുറിച്ചുള്ള സംശയങ്ങൾ പരാമർശിച്ചതുകൊണ്ടാണ് അതു പറഞ്ഞത്. ഇത്രയധികം ചർച്ച ചെയ്യാൻ മാത്രമുള്ള ശ്രദ്ധേയതയെങ്കിലും സന്തോഷ് പണ്ഡിറ്റിനുണ്ടെന്ന് പറയാനെ ഞാൻ ഉദ്ദേശിച്ചുള്ളൂ. റെബേക്ക് ബ്ലാക്കിനെ പരാമർശിച്ചത് അവർ സമാനമായ രീതിയിൽ പ്രശസ്തയായതു കൊണ്ടാണ്. മറിച്ച് ഗോവിന്ദച്ചാമിയെയും കാരി സതീഷിനെയും വച്ച് താരതമ്യം ചെയ്യുന്നതിൽ യാതൊരു ഔചിത്യവും ഞാൻ കാണുന്നില്ല. സന്തോഷ് പണ്ഡിറ്റിന് ശ്രദ്ധേയത ഇത്രയും വസ്‌തുനിഷ്‌ഠമായി ചർച്ച ചെയ്യേണ്ട കാര്യമുണ്ടെന്ന് തന്നെ തോന്നുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെ Has made unique, prolific or innovative contributions to a field of entertainment. എന്ന മാനദണ്ഡമെങ്കിലും അയാൾ ഒരു തരത്തിൽ പാലിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. :-) വിക്കിപീഡിയിൽ ഉൾപ്പെടുത്താൻ വേണ്ടിയുള്ള ശ്രദ്ധേയത സന്തോഷ് പണ്ഡിറ്റിനുണ്ടെന്ന നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഇത് മാത്രം കണക്കിലെടുത്താൽ മതി. --Jairodz സം‌വാദം 09:08, 24 ഒക്ടോബർ 2011 (UTC)Reply

Jimmy Wales: We help the internet not suck. ViswaPrabha (വിശ്വപ്രഭ) 08:51, 24 ഒക്ടോബർ 2011 (UTC)Reply

“ദേശീയഗാനം സ്കൂളിൽ ചൊല്ലാൻ സമ്മതിക്കാതെ കുപ്രസിദ്ധി നേടിയ സ്കൂളും ഹെഡ് മാസ്റ്ററും ആരായിരുന്നു?”. ആഹാ, എത്ര നല്ല വിഷയം. നാളത്തെ തലമുറയ്ക്ക് നമ്മൾ കൈമാറേണ്ട അറിവ് തന്നെ. വിക്കിപീഡിയ ഒരു ദിനപത്രമല്ല എന്നത് ശ്രദ്ദേയതാമാനദണ്ഡങ്ങളിൽ ഉണ്ടെന്നത് കണ്ടില്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 09:05, 24 ഒക്ടോബർ 2011 (UTC)Reply
ശ്രീജിത്ത് ആദ്യം പോയി, ആ സംഭവമെന്തായിരുന്നു എന്നും പിന്നീടു് ദേശീയ തലത്തിൽ അതു് എത്ര പ്രാധാന്യം നേടിയെന്നും അന്വേഷിച്ചു വരൂ. കഷ്ടകാലത്തിനു് ഇന്റർനെറ്റിൽ അതേക്കുറിച്ചു് ഒന്നും കണ്ടെന്നു വരില്ല. 80കളിൽ പതിവായി പത്രം വായിച്ചിരുന്ന ആളുകളോടു ചോദിച്ചറിയാം. (ആവശ്യമായ രേഖകൾ ഇപ്പോൾ എളുപ്പത്തിൽ ലഭ്യമല്ലാത്തതിനാൽ അവർക്കും കൃത്യമായ വിവരങ്ങളൊന്നും നൽകാനാവില്ല.) അന്നു കാലത്തു് വിക്കിപീഡിയ ഉണ്ടായിരുന്നെങ്കിൽ അത്തരം ‘ചെറിയ‘ സംഭവങ്ങൾ എങ്ങനെ പിന്നീട് ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കും എന്നറിയാൻ നല്ലൊരു ദൃഷ്ടാന്തമാകുമായിരുന്നു. ViswaPrabha (വിശ്വപ്രഭ) 09:14, 24 ഒക്ടോബർ 2011 (UTC)Reply
വിക്കിപീഡിയ അന്ന് നിലവിലുണ്ടായിരുന്നെങ്കിൽ ഈ സംഭവം വിക്കിപീഡിയയിൽ സ്ഥാനം നേടുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ഈ സംഭവം ഞാനിതുവരെ കേട്ടിട്ടില്ല എന്നതിനാൽ പ്രാധ്യാന്യത്തെപ്പറ്റി അധികം പറയുന്നില്ല. പക്ഷെ പിന്നീടും ഇത്തരം സംഭവങ്ങൾ എത്രയധികം വീണ്ടും സംഭവിച്ചു എന്നതിനെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്ന കുട്ടികൾ കറുത്ത മുണ്ടിട്ട് വന്നപ്പോൾ അവരെ പുറത്താക്കിയത് ഈ അടുത്ത കാലത്തല്ലേ. അതും ഇതും തമ്മിൽ താരതമ്യം ചെയ്യാൻ താത്പര്യമില്ല എന്തായാലും. --ശ്രീജിത്ത് കെ (സം‌വാദം) 09:50, 24 ഒക്ടോബർ 2011 (UTC)Reply


കൃഷ്ണനും രാധയും നിലനിർത്തി, ഈ താൾ മായ്ക്കണമെന്നാണ് എന്റെ അഭിപ്രായം. --വൈശാഖ്‌ കല്ലൂർ 09:30, 24 ഒക്ടോബർ 2011 (UTC)Reply

കൃഷ്ണനും രാധയും എന്ന താളിനു് മലയാളചലച്ചിത്രം എന്ന നിലയിൽ (പ്രാധാന്യം ഇല്ലാതെത്തന്നെ) അതിന്റേതായ താളും സന്തോഷ് പണ്ഡിറ്റിനു് പ്രത്യേകമായ വാർത്താപ്രാമുഖ്യം ഉണ്ടാക്കിയ ആൾ എന്ന നിലയ്ക്കു് ആ പ്രാധാന്യത്തോടുകൂടിത്തന്നെ മറ്റൊരു പേജും തന്നെ വേണം. ജനങ്ങൾക്കു് എന്തിനെക്കുറിച്ചു് അറിവു് ആവശ്യമുണ്ടോ അതൊക്കെ നൽകേണ്ടുന്ന ഒരു സ്രോതസ്സായിരിക്കണം വിക്കിപീഡിയ. ViswaPrabha (വിശ്വപ്രഭ) 11:19, 24 ഒക്ടോബർ 2011 (UTC)Reply


ലേഖനം നിലനിർത്താവുന്നതാണ്.. Pranchiyettan 10:02, 24 ഒക്ടോബർ 2011 (UTC)Reply

ഈ വ്യക്തിക്ക് വിക്കിയിൽ ലേഖനം ആയി വരാനുള്ള ശ്രദ്ധേയത ഉണ്ടോ എന്ന് പരിശോധിക്കുക മാത്രം ചെയ്യുക. ഉണ്ടെങ്കിൽ ലേഖനം നിലനിർത്തുകയും വിക്കിപീഡിയയുടെ നയങ്ങളുസരിച്ചുള്ള വിവരങ്ങൾ ചേർക്കുകയും ചെയ്യുക. ബാക്കി അദ്ദേഹം പ്രസസ്തനാണോ, കുപ്രശസ്തനാണോ, നല്ലവനാണോ നല്ല നടനാണൊ, തുടങ്ങിയവ ഒന്നും നോക്കേണ്ടത് വിക്കിപീഡിയയിൽ ലേഖനം എഴുതുന്നവരുടെ ചുമതല അല്ല. ശ്രദ്ധേയമായ വസ്തുതകൾ അവതരിപ്പിക്കുക മാത്രം ചെയ്യുക. ബാക്കി മലയാളി പൊതുസമൂഹത്തിന്റെ നിലപാട് എടുത്ത് സന്തോഷ് പണ്ഡിറ്റിന്റെ സ്വഭാവസവിശേഷതകൾ വിലയിരുത്തുക വിക്കിപീഡിയരുടെ ജോലി അല്ല. --ഷിജു അലക്സ് 11:21, 24 ഒക്ടോബർ 2011 (UTC)Reply
ലേഖനം നിലനിർത്തണം എന്നു തന്നെയാണ് എന്റേയും ആഗ്രഹം. ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ സന്തോഷ് പണ്ഡിറ്റ് തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. അതിനപ്പുറം അദ്ദേഹത്തെ ഓരോ വർഗത്തിൽ പെടുത്തി വ്യക്തിപരമായി അധിക്ഷേപിക്കാനോ ഒന്നും മുതിരേണ്ടതില്ല. തന്റെ സിനിമയിലെ എല്ലാ മേഖലയിലും കൈവെച്ചു എന്നതൊരു കുറ്റമല്ലല്ലോ, പേരെടുക്കാനോ, വിവരക്കേടോ എന്തെങ്കിലും ആവട്ടെ അതിന്റെ പിന്നിൽ, അങ്ങനെ മനശ്ശാസ്ത്രപരമായി ഒരാളെ വിലയിരുത്താനും അതിനു ചേർന്ന വർഗം ചേർക്കാനും ഒന്നും വിക്കിപീഡിയർ മെനക്കെടാതിരിക്കുന്നതല്ലേ നല്ലത്... Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 11:39, 24 ഒക്ടോബർ 2011 (UTC)Reply

വ്യക്തിയെ നിലനിർത്താൻ സാധിക്കില്ലെങ്കിൽ ചലച്ചിത്രം നിലനിർത്തി വ്യക്തിയെ ഉപതലക്കെട്ടാക്കുക. അതിലേക്ക് സന്തോഷ് പണ്ഡിറ്റിൽ നിന്നും തിരിച്ചുവിടൽ നടത്തി തീരുമാനമാക്കിയാലോ? കൂടുതൽ ചലച്ചിത്രങ്ങൾ പുറത്തിറങ്ങുകയാണെങ്കിൽ പ്രത്യേക ലേഖനമാക്കാം--റോജി പാലാ 13:30, 24 ഒക്ടോബർ 2011 (UTC)Reply

ഇതൊരു ലേഖനമായി തന്നെ നിലനിർത്താം എന്നൊരു നല്ല പങ്ക് അഭിപ്രായങ്ങളുള്ള സ്ഥിതിക്ക് അതു തന്നെയല്ലേ നല്ലത്? ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിർത്തുവാൻ സാധിക്കുമോ എന്നല്ലേ നോക്കേണ്ടത്. --Jairodz സം‌വാദം 14:24, 24 ഒക്ടോബർ 2011 (UTC)Reply

മായ്ച്ചു കളയാനല്ല ഞാൻ പറഞ്ഞത്, ഇവിടെയും ഒരു ചർച്ചയുണ്ട്. അതിന്റെ തുടർച്ചയായി പറഞ്ഞതാണ്. ഒരു ചിത്രത്തിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ നിലനിർത്താൻ സാധിക്കില്ലെങ്കിൽ തൽക്കാലം ചലച്ചിത്രത്താളിൽ ഉൾക്കൊള്ളിക്കാൻ അഭിപ്രായം പറഞ്ഞതാണ്. --റോജി പാലാ 14:39, 24 ഒക്ടോബർ 2011 (UTC)Reply

മായ്ച്ചു കളയാനല്ല പറഞ്ഞതെന്നു മനസ്സിലായി. വിക്കിപീഡിയ ഒഴിവാക്കൽ നയത്തിലെ വരി കോട്ട് ചെയ്തു എന്നെയൂള്ളൂ. ലേഖനമായി തന്നെ നിലനിർത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നു നോക്കണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. --Jairodz സം‌വാദം 15:07, 24 ഒക്ടോബർ 2011 (UTC)Reply

പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും പ്രധാനവാർത്തയായി നിറഞ്ഞുനിന്ന(നിന്നുകൊണ്ടിരിക്കുന്ന) സന്തോഷ് പണ്ഡിറ്റിനു ഇപ്പോൾ ശ്രദ്ധേയതയുണ്ട് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല എന്നു കരുതുന്നു. പിന്നെ ഈ പോസ്റ്റ് വായിച്ചശേഷം പ്രസ്തുത ശ്രദ്ധേയത താത്കാലികമോ എന്നതിനു ഇവിടെ പ്രസക്തിയില്ല എന്നെനിക്കു തോന്നുന്നു. ശ്രദ്ധേയതാ ടാഗ് നീക്കാം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 19:13, 24 ഒക്ടോബർ 2011 (UTC)Reply

സന്തോഷ് പണ്ഡിറ്റ് എന്ന ലേഖനം ആവശ്യമില്ല എന്നതിനർത്ഥം അയാളെ അംഗീകരിക്കാൻ തയ്യാറല്ല ,ആ വ്യക്തിയെ കുറിച്ച് വിക്കിപീഡിയയിൽ പരാമർശിക്കാൻ പാടില്ല എന്നൊന്നുമല്ല.ViswaPrabha (വിശ്വപ്രഭ) പറഞ്ഞതു പോലെ ദേശീയഗാനം സ്കൂളിൽ ചൊല്ലാൻ സമ്മതിക്കാതെ കുപ്രസിദ്ധി നേടിയ സ്കൂളും ഹെഡ് മാസ്റ്ററും ആരായിരുന്നു?(എനിക്കുമറിയില്ല) എന്നതിനുള്ള ഉത്തരം തിരഞ്ഞു വരുന്നവരെ വിക്കിപീഡിയ നിരാശനാക്കാൻ പാടില്ല.എന്നാൽ ആ സംഭവത്തെ കുറിച്ചുള്ള ലേഖനമല്ലാതെ ആ ഹെഡ്മാസ്റ്ററുടെ ജീവചരിത്ര ലേഖനവും വിപീയിൽ ആവശ്യമുണ്ടോ?അയാൾ എന്നു ജനിച്ചു ആദ്യകാലജീവിതം തുടങ്ങിയവയും ജനങ്ങളെ അറിയിക്കേണ്ടത് വിപീയുടെ ജോലിയാണോ?ഇവിടെ സന്തോഷ് പണ്ഡിറ്റിന്റെ പ്രശസ്തിക്ക് കാരണമായ ചിത്രത്തിന്റെ(കൃഷ്ണനും രാധയും) ലേഖനമുണ്ടായിരിക്കെ (ഒരു വ്യക്തിയുടെ പേരിൽ ലേഖനം തുടങ്ങുന്നത് അയാളുടെ ജീവചരിത്രം വിശദീകരിക്കാനാണെന്നാണ് എന്റെ അറിവ്) അയാളുടെ ജീവചരിത്ര താൾ വേണോ?സന്തോഷ് പണ്ഡിറ്റ് എന്ന് തിരയുന്നവർ അയാളുടെ മുൻകാല ജീവിതം അറിയാനാണോ മറിച്ച് ഈ സംഭവം അറിയാനാഗ്രഹിക്കുന്നവരോ?ഇനിയഥവാ അയാൾ ഇനിയും ചിത്രങ്ങളെടുത്ത് പ്രശസ്തി നിലനിർത്തുകയാണെങ്കിൽ അപ്പോൾ പോരെ ലേഖനം.

പിന്നെ 20,000ൽപരം ലേഖനങ്ങൾ മാത്രമുള്ള മലയാളം വിപീയിൽ ശ്രദ്ധേയത കുറച്ചു കൂടി സൂക്ഷിച്ച് നിശ്ചയിക്കേണ്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.പിന്നെ എല്ലാവർക്കും ദീപാവലി ആശംസകൾ.--നിജിൽ പറയൂ 03:12, 25 ഒക്ടോബർ 2011 (UTC)Reply

വർഗങ്ങളെ കുറിച്ച്

തിരുത്തുക

ഈ ലേഖനത്തിലുപയോഗിച്ച വർഗങ്ങളിലേക്ക് ഇദ്ദേഹത്തെ നയിക്കാമോ?. ഒരാൾ ഞാനൊരു സംഭവമാണെന്ന് സ്വയം വിളിച്ച് പറഞ്ഞ് ലേഖനമെഴുതിയാൽ അത് വിക്കി നയമനുസരിച്ച് അംഗീകരിക്കില്ല. മൂന്നാമുറവിടം അവിടങ്ങളിലെല്ലാം ആവശ്യവുമാണ്. സിനിയമയെന്നത് സകലകാലാ സംഗമമാണ്. അതിലോരോന്നിനും നൈസർഗ്ഗികവും കഠിനാധ്വാനപരവും നീണ്ട സപര്യയുടെയും പശ്ചാത്തലമുണ്ടാവും. എന്നാൽ ആ കലയിലെല്ലാം എന്നെ കവച്ചുവെക്കാനാരുമില്ല എന്ന ധാർഷ്ട്യത്തിൽ ചെയ്ത ഒരു പടം പിടി്ക്കുകുയും എന്തെല്ലാമോ കാട്ടിക്കൂട്ടി അതിൽ എല്ലാ മേഖലയിലും സ്വന്തം പേര് ചേർക്കുകയും ചെയ്ത് ലോക കലാകരന്മാരെക്കാൾ വലിയ കലാകാരനായി സ്വയം എഴുന്നള്ളിയ ഒരാളെ അയാൾ പറഞ്ഞതെല്ലാം അംഗീകരിച്ച് ഗൗരവപ്പെട്ട ഒര റഫറൻസ് രേഖയിൽ വിത്യസ്ഥ കാറ്റഗറിയിലേക്ക് ലിങ്കുകൾ ചേർത്തുവെക്കുന്നതിന്റെ ന്യായമെന്താണ്. അയാൾക്കോ അല്ലെങ്കിൽ ഇങ്ങനെയുള്ള ആളുകൾക്കോ പ്രത്യേകമൊരു കാററഗറിയുണ്ടാക്കുകയാണ് വേണ്ടത്.--സുഹൈറലി 08:54, 24 ഒക്ടോബർ 2011 (UTC)Reply

സന്തോഷ് പണ്ഡിറ്റിനെക്കുറീച്ച് ലേഖനം വേണം എന്ന അഭിപ്രായമാണ് എനിക്കുള്ളതെങ്കിലും ചലച്ചിത്രമേഖലയുടെ എല്ലാ വർഗ്ഗങ്ങളും ചാർത്തിക്കൊടുക്കേണ്ടതില്ല എന്നാണ് ഞാൻ കരുതുന്നത്. മോഹൻലാലിന് ചലച്ചിത്രപിന്നണിഗായകർ എന്ന വർഗ്ഗം നൽകേണ്ടതില്ല എന്നതുപോലെ. --Vssun (സുനിൽ) 09:15, 24 ഒക്ടോബർ 2011 (UTC)Reply
വർഗ്ഗങ്ങൾ നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല. ഏതൊക്കെ നീക്കം ചെയ്യുമെന്ന ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് എല്ലാം നിലനിർത്തിയത്. :-) സംവിധായൻ, നടൻ എന്ന വർഗ്ഗങ്ങൾ മാത്രം മതിയെങ്കിൽ അങ്ങനെ. ചലച്ചിത്രസംബന്ധമായ ഒരു വർഗ്ഗത്തിലെങ്കിലും ഉൾക്കൊള്ളിക്കണം എന്നതു മാത്രമാണ് എന്റെ അഭിപ്രായം. ലേഖനം നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമാകാത്തതുകൊണ്ടാണ് വർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യാത്തത്. --Jairodz സം‌വാദം 09:21, 24 ഒക്ടോബർ 2011 (UTC)Reply
ചലച്ചിത്രരംഗത്തെ വർഗ്ഗങ്ങളിലല്ല ഇദ്ദേഹത്തെ/ഇയാളെ പ്രാഥമികമായും പെടുത്തേണ്ടതു്. ഇംഗ്ലീഷിൽ ‘വൈറൽ’ എന്നു വിളിക്കപ്പെടുന്ന പ്രതിഭാസങ്ങളുടെ ഒരു മലയാളം പ്രതി ആയി വേണം ഈ വ്യക്തിയുടേയും ലേഖനത്തിന്റെയും പ്രസക്തിയും വർഗ്ഗവും. ViswaPrabha (വിശ്വപ്രഭ) 09:29, 24 ഒക്ടോബർ 2011 (UTC)Reply
വൈറലിന്   --ജേക്കബ് 19:27, 24 ഒക്ടോബർ 2011 (UTC)Reply

2008

തിരുത്തുക

ഇത്രയും നീണ്ട സംവാദതാൾ കണ്ടപ്പോൾ 2008 കാലഘട്ടം ഓർത്തുപോയി...  :)

വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, എന്നതുമുതൽ പഠിപ്പിക്കണം എന്നു പറഞ്ഞാൽ കഷ്ടമാ.......... ഓരോരുത്തർ ഓരോരോ ചവറുകൾ വിക്കിയിൽ കയറ്റും. അതിനെ സംരക്ഷിക്കാനും നശിപ്പിക്കാനുമായി വിക്കിയിലെ സുഹൃത്തുക്കൾ ചേരിതിരിഞ്ഞ് പോരാട്ടമാണ് നടത്തുന്നത്.

കൂടാതെ വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന വിഭാഗവും നോക്കുക. സന്തോഷ് പണ്ഡിറ്റ് എന്ന ഒരു ചവറ് വിക്കിയിൽ വരാൻ യാതൊരു യോഗ്യതയും കാണുന്നുമില്ല.

ഇങ്ങനെ ഒരു വ്യക്തിക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ലെങ്കിൽ പിന്നെ എവിടെ പണ്ഡിറ്റ്  :-) --സുഗീഷ് 18:50, 24 ഒക്ടോബർ 2011 (UTC)Reply

2008ലെ സംവാദങ്ങളും ഇപ്പോഴത്തെ ആശയപരമായ (ഡീസന്റ് എന്നേ ഉദ്ദേശിച്ചുള്ളൂ) സംവാദങ്ങളും തമ്മിൽ എന്തു താരതമ്യം സുഗീഷേ.. :)
സന്തോഷ് പണ്ഡിറ്റ് ഇങ്ങനെയൊക്കെ ശ്രദ്ധേയത നേടിയതിനോട് മല്ലിടുന്നതിൽ ഒരർത്ഥമില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു താരതമ്യത്തിനു en:Herostratus എന്ന താൾ ശ്രദ്ധിക്കുക. എഫേസ്യൻ അധികാരികളും അദ്ദേഹത്തിന്റെ പേര് എല്ലായിടത്തുനിന്നും മായ്ച്ചുകളയാൻ ശ്രമിച്ചിരുന്നു... --ജേക്കബ് 19:26, 24 ഒക്ടോബർ 2011 (UTC)Reply

2008-ൽ ആശയപരമായ സംഘട്ടനങ്ങൾ ആയിരുന്നു.. ഇപ്പോഴാണ് അത്ര തീഷ്ണമല്ലാത്തതും ഇത്രയും വലുപ്പമുള്ളതുമായ സംവാദതാൾ കണ്ടത്. :)

ഫലകം മാറ്റുകയോ മാറ്റാതിരിക്കുകയോ ലേഖനം നിലനിർത്തുകയോ ഡിലീറ്റുകയോ ഒക്കെ ചെയ്യാം. അത് എന്തായാലും സിസോപ്പ് മുതൽ മുകളിലോട്ട് ഉള്ളവർ തീരുമാനിക്കുന്നതുപോലെയല്ലേ നടക്കൂ.....

പക്ഷെ, ഇനിയും ഇതുപോലെയുള്ള ചവറുകൾ വരുമ്പോൾ ആരും ചന്ദ്രഹാസമിളക്കരുത്. അതിന് തടയിടുന്നതിനോ അത് നിലനിർത്തുന്നതിനോ അതുമല്ലെങ്കിൽ നയങ്ങൾ തിരുത്തപ്പെടുന്നതിനോ ഒക്കെ ഇതും ഒരു കാരണമാകുന്നു/ല്ല എങ്കിൽ ...................... പിന്നെ ആരും വഴക്കിട്ടിട്ട് യാതൊരു കാര്യവും ഇല്ല. പണ്ഡിറ്റ് എന്നൊരു വാലായിരിക്കാം പുള്ളിക്ക് വിക്കിയിലെ ശ്രദ്ധേയതാ മാനദണ്ഡം ...... :)

എന്തായാലും കൊള്ളാം..... എല്ലാവർക്കും ദീപാവലി ആശംസകൾ. --സുഗീഷ് 19:36, 24 ഒക്ടോബർ 2011 (UTC)Reply

--സുഗീഷ് 19:36, 24 ഒക്ടോബർ 2011 (UTC)Reply

സുഗീഷ് ഓർമ്മിപ്പിച്ച വ്യക്തി കൊള്ളാം! എനിക്കു നേരിട്ടറിയാവുന്ന എന്റെ സുഹൃത്തു തന്നെയാണു് അദ്ദേഹം. പക്ഷേ വിക്കിയിൽ പ്രത്യക്ഷപ്പെടുവാനുള്ള ശ്രദ്ധേയതയ്ക്കു് തൽക്കാലം അർഹതയില്ലാത്ത ഒരു ഉദാഹരണമായിത്തന്നെ ആ താൾ ഇപ്പോളും നിലനിൽക്കും. പല വിക്കിപീഡിയാ നയങ്ങൾക്കും വിഘാതമായിത്തന്നെ നിലനിൽക്കും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനം. (അതല്ലെങ്കിൽ പതിനായിരക്കണക്കിനു വരുന്ന തത്തുല്യരായ ആളുകളെക്കുറിച്ചും ലേഖനം ആവണം.)

ഒരാളെപ്പറ്റിയുള്ള ലേഖനം ചവറായി കണക്കാക്കുന്നതും ഒരാളെത്തന്നെ ചവറായി കണക്കാക്കുന്നതും വ്യത്യാസമുണ്ടു്. രണ്ടാമത്തേതു ചെയ്യാൻ വിക്കിപീഡിയന്മാർ എന്ന നിലയിൽ നമുക്കാർക്കും അർഹതയില്ല. ആദ്യത്തേതാകട്ടെ, ചവറാവുന്നതു് ലേഖനത്തിന്റെ ഘടനയും പ്രാധാന്യവും ആശ്രയിച്ചിരിക്കും.

പണ്ഡിറ്റ് എന്ന വാലല്ല, അദ്ദേഹം / അയാൾ ഇളക്കിമറിച്ചു് കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ വർത്തമാനകാല സിനിമാ/മാദ്ധ്യമ ആസ്വാദനനിലവാരമാണു്, അതുണ്ടാക്കുന്ന വാർത്താപ്രാധാന്യവും ഇനി ഉണ്ടാക്കിയേക്കാവുന്ന അലയൊലികളുമാണു് അയാളുടെ പേരും തെരഞ്ഞു്, അയാളെക്കുറിച്ച് മുൻ‌വിധികളില്ലാത്ത വസ്തുതകളും തേടി, ആളുകളെ മലയാളം വിക്കിപീഡിയയിലേക്കു് എത്തിക്കുക. ViswaPrabha (വിശ്വപ്രഭ) 19:49, 24 ഒക്ടോബർ 2011 (UTC)Reply

വിശ്വേട്ടാ, എങ്ങനെ ആ വ്യക്തി ശ്രദ്ധേയനല്ലാതായി മാറി എന്നതും പണ്ഡിറ്റ് എങ്ങനെ ശ്രദ്ധേയനാകുന്നു എന്നതും ഒന്നു വിശദീകരിക്കാമോ ?? --സുഗീഷ്

ആദ്യം അദ്ദേഹത്തിന്റെ വിശേഷമായ നേട്ടങ്ങളെക്കുറിച്ചു് വായിച്ചറിയാവുന്ന ഏതെങ്കിലും സ്രോതസ്സുകൾ കാണിച്ചുതരൂ. ഞാനൊന്നു വായിച്ചുനോക്കട്ടെ. ViswaPrabha (വിശ്വപ്രഭ) 20:03, 24 ഒക്ടോബർ 2011 (UTC)Reply

സ്രോതസ്സ് ഇല്ല എന്നതാണോ ??--സുഗീഷ് 20:30, 24 ഒക്ടോബർ 2011 (UTC)Reply
മുകളിൽ പറഞ്ഞപോലെ എന്ത് വിശേഷഗുണമാണ് സന്തോഷ് പണ്ഡിറ്റിനുള്ളത്? --കിരൺ ഗോപി 03:29, 25 ഒക്ടോബർ 2011 (UTC)Reply

സുഗീഷ്, ഈ ധാരണ പൂർണ്ണമായും തെറ്റാണ്. സീസോപ്പുകൾക്കും ബ്യൂറോക്രാറ്റുകൾക്കും ചില പ്രത്യേക ടൂളുകൾ അനുവദിച്ചിട്ടുണ്ട് എന്നതല്ലാതെ മറ്റൊരു പ്രത്യേക അധികാരങ്ങളും അവർക്ക് വിക്കിപീഡിയയിലില്ല. മറ്റുള്ള യൂസർക്കുള്ള അധികാരങ്ങൾ മാത്രമേ സീസോപ്പുകൾക്കും, ബ്യൂറോക്രാറ്റുകൾക്കും വിക്കിപീഡിയയിലുള്ളൂ. ഏതെങ്കിലും സീസോപ്പുകളോ ബ്യൂറോക്രാറ്റുകളോ ഇത് ദുർവിനിയോഗം ചെയ്യുന്നുവെന്ന് തോന്നുന്നുവെങ്കിൽ വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിൽ കുറിപ്പിടുക.

ഈ ലേഖനത്തിന്റെ കാര്യത്തിൽ തന്നെ പല സീസോപ്പുകൾക്കും ലേഖനം നിലനിർത്തണമെന്നും മറ്റു പലർക്കും ലേഖനം മായ്ക്കണമെന്നും അഭിപ്രായമുണ്ട്. നീക്കം ചെയ്യണമെന്ന് അഭിപ്രായമുള്ള സീസോപ്പുകൾക്ക് അത് എന്നേ ചെയ്യാമായിരുന്നു. അവരാരും ഈ ലേഖനം മായ്ക്കുകയോ, ലേഖനത്തിൽ മായ്ക്കണം എന്ന ഫലകം ചേർക്കുക പോലുമോ ചെയ്തിട്ടില്ല.--അനൂപ് | Anoop 05:15, 25 ഒക്ടോബർ 2011 (UTC)Reply

നന്ദി.— ഈ തിരുത്തൽ നടത്തിയത് 117.215.197.64 (സംവാദംസംഭാവനകൾ)


  കലാമൂല്യങ്ങൾ ആപേക്ഷികമാണു, സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി, കേരളത്തിൽ സിനിമ നിർമിക്കുകയും, അതേ തുടർന്ന് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇന്നു മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തി കൂടിയാണു്. ഈ വിവരങ്ങൾ വിക്കിയിൽ എഴുതേണ്ടതാണു. --കൈപ്പള്ളി::kaippally 09:26, 25 ഒക്ടോബർ 2011 (UTC)Reply

വിക്കിയിൽ എടുക്കേണ്ടത് ജനസമ്മിതിയാണോ ശ്രദ്ധേയതയാണോ? ജനസമ്മിതിയും ശ്രദ്ധേയതയും രണ്ടാണ്. വിക്കിയിൽ പ്രാധാന്യം കൊടുക്കേണ്ടത് ശ്രദ്ധേയതയ്ക്കാണന്ന്. ശ്രദ്ധേയതയില്ലാത്തവ നീക്കം ചെയ്യണം. --കിരൺ ഗോപി 09:34, 25 ഒക്ടോബർ 2011 (UTC)Reply

എനിക്കിപ്പോൾ മലയാളം വിക്കിപീഡിയയോടു് ശരിക്കും സഹതാപം തോന്നിത്തുടങ്ങി! :( ViswaPrabha (വിശ്വപ്രഭ) 09:37, 25 ഒക്ടോബർ 2011 (UTC)Reply

ജനസമ്മിതി ശ്രദ്ധേയതയുടെ ഒരു ഘടകമേ അല്ലെന്നാണോ കിരൺ പറയുന്നത്? അല്ലെങ്കിൽ പിന്നെ എന്താണു ശ്രദ്ധേയത? --അനൂപ് | Anoop 09:43, 25 ഒക്ടോബർ 2011 (UTC)Reply
കുറച്ച് വിവരങ്ങൾ ഇവിടെ ആദ്യഖണ്ഡികയിൽ തന്നെ പറയുന്നുണ്ട്. പ്രസ്തുത വിഷയത്തിന്റെ ശ്രദ്ധേയതയെപറ്റിയുള്ള വിവരങ്ങൾ ഇവിടെയും ഇവിടെയും ലഭ്യമാണ്. --കിരൺ ഗോപി 09:54, 25 ഒക്ടോബർ 2011 (UTC)Reply
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ മിക്കവയും സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് കരുതുന്നു. പ്രശസ്തി/ജനസമ്മിതി ശ്രദ്ധേയതയ്ക്കുള്ള കാരണമാകുന്നില്ല എന്നു പറയുന്നത് പ്രശസ്തി കൊണ്ടും ജനസമ്മിതി കൊണ്ടും മാത്രം ഒരു വ്യക്തി ശ്രദ്ധേയനാകുന്നില്ല എന്ന അർത്ഥത്തിലായിരിക്കണം. അല്ലാതെ പ്രശസ്തിയും ജനസമ്മിതിയുമുള്ള ഒരു വ്യക്തി ശ്രദ്ധേയനെ ആകുന്നില്ല എന്ന അർത്ഥത്തിലായിരിക്കില്ല. എന്തുകൊണ്ട് സന്തോഷ് ശ്രദ്ധേയനാകുന്നു എന്നത് മുകളിൽ ഞാനും മറ്റുള്ളവരും നിരവധി തവണ പറഞ്ഞിട്ടുള്ളതുകൊണ്ട് അതിനിയും ആവർത്തിക്കുന്നില്ല. --അനൂപ് | Anoop 10:07, 25 ഒക്ടോബർ 2011 (UTC)Reply
പ്രശസ്തി/ജനസമ്മിതി കൊണ്ടു മാത്രം ഒരു ശ്രദ്ധേയനാവുന്നില്ല എന്നത് ശരിയാണ്. എന്നാൽ എന്തിൽ സന്തോഷ് ശ്രദ്ധേയനാകുന്നു എന്ന് ഒറ്റവരിയിൽ പറഞ്ഞുകിട്ടിയാൽ കൊള്ളാം. ഞാൻ ഉദ്ദേശിച്ചത് മുകളിൽ പറഞ്ഞ ലിങ്കിൽ നിന്നുള്ള ഏതെങ്കിലും ശ്രദ്ധേയതാ മാനദണ്ഡവും സന്തോഷും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുമോ എന്നാണ് --കിരൺ ഗോപി 10:15, 25 ഒക്ടോബർ 2011 (UTC)Reply
The person has created, or played a major role in co-creating, a significant or well-known work, or collective body of work, that has been the subject of an independent book or feature-length film, or of multiple independent periodical articles or reviews. ഇതു പോരെ ? --അനൂപ് | Anoop 10:23, 25 ഒക്ടോബർ 2011 (UTC)Reply
പോരല്ലോ. ഇതിൽ പറഞ്ഞതു വച്ചാണങ്കിൽ എന്താണ് "well-known work"?. സിനിമയിലെ പ്രതിപാദ്യം ആ well-known work, or collective body of work ആയിരിക്കണം അങ്ങനെ വല്ലതും ആണോ കൃഷ്ണനും രാധയും എന്ന ചലച്ചിത്രത്തിലെ പ്രതിപാദ്യം? എല്ലാത്തിനുമപരി എന്താണ് ആ ചലച്ചിത്രത്തിന്റെ ശ്രദ്ധേയത? --കിരൺ ഗോപി 10:33, 25 ഒക്ടോബർ 2011 (UTC)Reply
മലയാളം വിക്കിയിലെ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയങ്ങൾ അവലംബിക്കുന്നതു തന്നെ വിഡ്ഡിത്തമാണ്. എങ്കിലും ചലച്ചിത്രത്തിന്റെ ശ്രദ്ധേയതയെക്കുറിച്ച് ഇങ്ങനെ പറയുന്നു. If a topic has received significant coverage in reliable sources that are independent of the subject, it is presumed to satisfy the inclusion criteria for a stand-alone article or stand-alone list ഇത്രയും മതിയല്ലോ ചലച്ചിത്രം ശ്രദ്ധേയമാകാൻ. --അനൂപ് | Anoop 11:08, 25 ഒക്ടോബർ 2011 (UTC)Reply
മലയാളത്തിൽ പ്രത്യേകിച്ച് നയങ്ങൾ ഇല്ലെങ്കിൽ, തത്തുല്യമായവ ഇംഗ്ലീഷിൽ നിന്നും എടുക്കുന്നതിൽ തെറ്റില്ലന്ന് കരുതാം. that has been the subject of an independent book or feature-length film ഇതിന് ഉത്തരം ലഭിച്ചില്ല.--കിരൺ ഗോപി 11:15, 25 ഒക്ടോബർ 2011 (UTC)Reply

ഒരു സംശയം. അപ്പോഴും ചലച്ചിത്രത്തിനല്ലേ ശ്രദ്ധേയത. മാധ്യമങ്ങൾ ആഘോഷം നടത്തിയാൽ ശ്രദ്ധേയത ആകുന്നുണ്ടോ? അവർക്ക് ഇതൊരു താൽകാലിക വിഷയം മാത്രമല്ലേ?--റോജി പാലാ 11:23, 25 ഒക്ടോബർ 2011 (UTC)Reply

വിക്കിയിലെത്തണോ സിനിമയെടുക്കുക. എന്ത് സിനമയായാലും ചവറായാലും കൊള്ളാം.കൂടുതലൊന്നും വേണ്ട. ഒന്ന് മതി. സിനിമയുടെ പേരിൽ ലേഖനം വരും. സംവിധാനകനെന്ന പേരിൽ ലേഖനം വരും. ഏതെല്ലാം കാര്യങ്ങളതിൽ ചെയ്തതായി സ്വയം എഴുതിപ്പിപ്പിടിപ്പിച്ചുവോ അതിലെല്ലാം കാറ്റഗറികൾ നൽകും. ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ പ്രഥമ ലിസ്റ്റിൽ വിക്കിയുമെത്തും. സന്തോഷ് പണ്ഡിറ്റ് ഭാഗ്യവാനാണ് അതെല്ലാം നേടി. ഒരു കവിയെ വിക്കിയിൽ ചേർത്താൻ ശ്രമിച്ചു നോക്കൂ. ആയിരം കവിതയെഴുതിയാലും വിക്കന്മാർക്ക് പിടിക്കില്ല. പുസ്തകങ്ങളെത്രെയെഴുതിയാലും ശ്രദ്ധേയത വരില്ല. അങ്ങനെ വിക്കിയും സ്വപ്നം കണ്ട് പ്രതീക്ഷയുടെ ഉറവ വറ്റി നിൽക്കുന്ന എത്രയെത്ര കവികളും കഥാകാരന്മാരും ഗ്രന്ഥകർത്താക്കളും നാടകകർത്തുക്കളും കലാകാരന്മാരും.മലയാളത്തിലെ ഉത്തരാധുനിക കവിയും ഡിസി. പുസ്തകം പ്രസിദ്ധീകരിക്കുകയും മലയാളത്തിലെ ഒരു ബാലമാസികയുടെ പത്രാധിപരുമായ പി.എ നാസിമുദ്ദീൻ എന്ന കവിയെ കുറിച്ച് ഞാനൊരു ലേഖനമെഴുതി. ഉറവിടമെല്ലാം നൽകിയിട്ടും വിക്കിയുടെ "ശ്രദ്ധേയത" ക്ക് മുമ്പിൽ തെറിച്ചു പോയി. ഇങ്ങനെ ഉദാഹരണം നിരവധി. ഇവർക്കൊന്നുമില്ലാത്ത ശ്രദ്ധേയതയാണ് അനൂപിന്റെ ഭാഷയിൽ പണ്ഡിറ്റിനുള്ളത്. കാരണമെന്താണെന്നോ ഈ ചവറ് കണ്ട് ഡസന് മുകളിൽ ചാനലുകളുള്ള കേരളത്തിൽ ചില വാർത്താചാനലുകൾ സിനിമയിറങ്ങിയ ദിവസം തിയ്യേറ്ററിനടുത്തെത്തി അഭിമുഖം പിടിച്ചെത്രെ. മാത്രമല്ല ബ്ലോഗിലും ഫേസ്ബുക്കിലും തീയേറ്ററിനുള്ളിലും ആളുകളുടെ പൂരത്തെറിയും കിട്ടിയത്രെ...പിന്നെ വിക്കിയിൽ സ്ഥലമനുവദിക്കാതിരിക്കാൻ പറ്റ്വോ?--സുഹൈറലി 13:13, 25 ഒക്ടോബർ 2011 (UTC)Reply
സുഹൈറിന്  . ഞാൻ മുകളിലെ ഐ.പി.യാണ്. --Roshan 13:19, 25 ഒക്ടോബർ 2011 (UTC)Reply

തെറി കൊണ്ട് പേരെടുത്ത ആൾ എന്ന പദവി നൽകിയാൽ നന്നായിരുന്നു— ഈ തിരുത്തൽ നടത്തിയത് Roshan (സംവാദംസംഭാവനകൾ)

പ്രിയപ്പെട്ട സുഹൈർ, താങ്കളുടെ വികാരങ്ങൾ ഞാൻ മനസിലാക്കുന്നു. മലയാളത്തിലെ എഴുത്തുകാരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്ന ഒരു നയം ഇന്ന് മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ട്. അതിൽ വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ പറഞ്ഞതു പ്രകാരമാവണം പി.എ. നിസാമുദ്ദീൻ എന്ന യുവകവിയുടെ ലേഖനം നീക്കം ചെയ്തത്. നിസാമുദ്ദീനെ ഞാനും വായിച്ചിട്ടുള്ളതാണ്. അങ്ങനെ നിരവധി കവികളും , ചെറുകഥാകൃത്തുക്കളും ശ്രദ്ധേയതയില്ല എന്ന പേരിൽ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റെവുമൊടുവിലായി നിസാമുദ്ദീനേക്കാൾ എത്രയോ മുതിർന്ന കവിയായ കെ.എ. ജയശീലനും ശ്രദ്ധേയതയുടെ പേരിൽ നീക്കം ചെയ്യപ്പെട്ടു. അതൊക്കെ മറ്റൊരു കഥ. നിസാമുദ്ദീനെ നീക്കം ചെയ്യപ്പെട്ടതു കൊണ്ട് സന്തോഷ് പണ്ഡിറ്റിനെയും നീക്കം ചെയ്യണം എന്ന താങ്കളുടെ വാദത്തോട് എനിക്ക് യോജിക്കാനാവില്ല. കാരണം അവർ രണ്ടു പേരും രണ്ടു മേഖലകളിൽ വ്യാപരിക്കുന്നവരാണ്. മാത്രവുമല്ല അതു നീക്കം ചെയ്തതു കാരണം ഇതും നീക്കം ചെയ്യണം എന്ന രീതിക്ക് വിക്കിപീഡിയയിൽ ഒരു സ്ഥാനവുമില്ല. സന്തോഷ് പണ്ഡിറ്റ് ചെയ്ത സൃഷ്ടി ഉദാത്തമോ ചവറോ എന്തുമാവട്ടെ. അതു പരിശോധിക്കേണ്ട കാര്യം വിക്കിപീഡിയക്കില്ല. അദ്ദേഹം നേടിയ മാദ്ധ്യമശ്രദ്ധ മാത്രം മതി അദ്ദേഹത്തിന്റെ ലേഖനം മലയാളം വിക്കിപീഡിയയിൽ നിലനിർത്താൻ. അദ്ദേഹത്തിന്റെ ലേഖനം നീക്കം ചെയ്യാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ചില നയങ്ങളെ കൂട്ടുപിടിക്കുന്നതിനോട് യോജിക്കാൻ വയ്യ. ഈ ലേഖനത്തിൽ ഞാൻ ആവശ്യത്തിലധികം അഭിപ്രായമെഴുതിക്കഴിഞ്ഞു. ഈ ലേഖനത്തിന്മേലുള്ള എന്റെ പ്രതികരണം ഇവിടെ അവസാനിപ്പിക്കുകയാണ്. --അനൂപ് | Anoop 05:11, 26 ഒക്ടോബർ 2011 (UTC)Reply
നന്ദി, അനൂപ്--സുഹൈറലി 13:19, 26 ഒക്ടോബർ 2011 (UTC)Reply

വാചകം

തിരുത്തുക

ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ വീഡിയോ ഗാനങ്ങൾ സന്നിവേശിപ്പിച്ചു് കൃഷ്ണനും രാധയും എന്ന പേരിൽ ഒരു മുഴുനീള ചലച്ചിത്രമാക്കി 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി. എന്ന വാചകം തെറ്റാണ്. വീഡിയോ ഗാനങ്ങൾ സന്നിവേശിപ്പിച്ച് സിനിമ ആക്കുകയായിരുന്നില്ല, സിനിമയിലെ ഗാനങ്ങൾ തന്നെയായിരുന്നു യൂറ്റ്യൂബിൽ വന്നത്. ഇത് തിരുത്തിയ എന്റെ എഡിറ്റ് റിവേർട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായില്ല. --ശ്രീജിത്ത് കെ (സം‌വാദം) 17:44, 25 ഒക്ടോബർ 2011 (UTC)Reply

അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച എന്നതും ഇച്ചിരി കടന്നുപോയി. വിക്കിയിൽ ഇത്തരം വിശേഷണങ്ങൾ വേണോ? --ശ്രീജിത്ത് കെ (സം‌വാദം) 17:46, 25 ഒക്ടോബർ 2011 (UTC)Reply
  • അഭൂതപൂർവ്വം = മുമ്പൊരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള
  • വ്യത്യസ്തം = സമാനതകളില്ലാത്ത

യഥാർത്ഥത്തിൽ ഈ രണ്ടു കാര്യങ്ങളെക്കൊണ്ടു മാത്രമാണു് അയാൾക്കു് “ശ്രദ്ധേയത” ഉണ്ടാവുന്നതു്. അല്ലാതെ, അയാൾ ചെയ്ത സിനിമാ പരാക്രമങ്ങൾ കൊണ്ടല്ല. ViswaPrabha (വിശ്വപ്രഭ) 17:52, 25 ഒക്ടോബർ 2011 (UTC)Reply

എന്തായാലും ഇന്ത്യൻ വിക്കികളുടെ തന്നെ അഭിമാനമായ മലയാളം വിക്കിപീഡിയന്മാർക്ക് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും നല്ല നല്ല ലേഖനങ്ങൾക്കായി മാറ്റിവെയ്ക്കാമായിരുന്ന സമയം മുഴുവനും സന്തോഷ് കൊണ്ടു പോയി. അവിടെയും സന്തോഷിന് പ്രശസ്തിയും ശ്രദ്ധേയതയും കൈവരുന്നു. കലികാലം. ഇത്ര അധികം മലയാളത്തിലെഴിതിയാരുന്നേൽ എത്ര ലേഖനങ്ങൾ ഉണ്ടാക്കാരുന്നു.Roshan

രണ്ടു ലേഖനങ്ങളും ശ്രദ്ധേയതയ്ക്ക് അർഹമാണ്; അർഹമായിക്കഴിഞ്ഞു. വിക്കിപീഡിയ അറിവിന്റെ സമാഹാരമാണെങ്കിൽ രണ്ടു ലേഖനങ്ങളും ഇപ്പോഴുള്ളവർക്കും ഭാവിതലമുറയ്ക്കും അറിവ് (Knowledge) പകരാൻ ആവശ്യമാണ്‌. വിവരമാണ് അറിവ്(Information is knowledge). അത് പകരുകയല്ലേ ഒരു സ്വതന്ത്രസർവവിജ്ഞാനകോശത്തിന്റെ ലക്ഷ്യവും കടമയും? --Johnson aj 18:34, 25 ഒക്ടോബർ 2011 (UTC)Reply


മാഷേ, എന്താണ് താങ്കൾ പറയുന്ന അർഹത. മലയാളസിനിമയെ അപമാനിച്ച, കരിവാരിത്തേച്ച എന്നതാണോ പുതുതലമുറയെ മനസിലാക്കിക്കേണ്ടത്. ഒരു ജനത മുഴുവൻ ഒരുമിച്ച് ഒരാളെ തെറി വിളിച്ചാൽ അയാൾക്ക് വിക്കിയിൽ വരാൻ അർഹതയാകുമോ? ഈ ലേഖനം തുടങ്ങിയ ആൾ സന്തോഷ് തന്നെയാണോ എന്നു സംശയമുണ്ട്. തന്നെക്കുറിച്ചു തന്നെ ലേഖനം എഴുതുന്ന ആൾ എന്ന പരിഗണന പോലും നൽകരുത്. വീരപ്പനെ ആരാധിക്കുന്ന ഒരു ജനതയുണ്ടായിരുന്നു. അതായിരുന്നു അയാളുടെ ശ്രദ്ധേയത. കോളേജിൽ നിന്നും പുറത്താക്കപ്പെട്ട നിശ്ചലിനുണ്ട് ഇതിലും അർഹത. അല്ലെങ്കിൽ ആ ചിത്രത്തിന് അയാൾ ഒരു അവാർഡ് വാങ്ങട്ടെ അപ്പോൾ വരും നിങ്ങൾ പറയുന്ന ഈ അർഹത. ഒരാൾ തന്നെ എല്ലാം നിർവഹിച്ചു എന്ന പരിഗണന കൊണ്ട് ചിത്രത്തെ ഇവിടെ പിടിച്ചുനിർത്താൻ പറ്റുമാരിക്കും. ഒരാൾ കൈയ്യിലുള്ള പണം കൊണ്ട് ബാലികമാരോടോപ്പം അഴിഞ്ഞാടിയതാണോ (.....) നാം പുതിയ തലമുറയെ പടിപ്പിക്കേണ്ടത്. ഷക്കീലക്കുള്ള അർഹതയുണ്ടോ ഇയാൾക്ക്. നമുക്കില്ലേ ഇതിനേക്കാൾ വില. പത്രക്കാർ പൊക്കിപ്പിടിച്ചു എന്നതാണോ ഈ ശ്രദ്ധേയത. വിക്കിയെ അപമാനിക്കാൻ മാത്രം ഈ പേജ് ഉണ്ടാക്കിയതാരാണ്? മാനസികരോഗമുള്ള അല്ലെങ്കിൽ വൈകല്യമുള്ള ഒരാൾ കാണിക്കുന്ന കോപ്രായങ്ങൾക്കാണോ വിക്കിയിൽ വില. വഴിവക്കുകളിൽ ഉണ്ട് ഇവനേക്കാൾ നല്ല വട്ടന്മാർ. അതിൽ തന്നെയുണ്ട് ഇവനേക്കാൾ അർഹതയുള്ളവർ. ആർക്കെങ്കിലും മടിയുണ്ടെങ്കിൽ ഞാൻ പറയാം മായ്ക്കാൻ. വിക്കിയിലെ പ്രവർത്തനങ്ങളെ ഇടക്കെങ്കിലും വീക്ഷിച്ചിരുന്ന ഒരാളാ ഞാൻ. ഇവിടെ ഇങ്ങനൊക്കെ പറയാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു. ഞാനും തുടങ്ങട്ടെ ഇതിനേക്കാൾ അർഹതയുള്ള പേജുകൾ. കാണട്ടെ മായ്ക്കുന്നത്. അർഹത പോലും. ഇവിടെയായതു കൊണ്ട് ഞാൻ ല.Roshan


വിക്കിപീഡിയ സന്മാർഗ്ഗപാഠശാലയല്ല ViswaPrabha (വിശ്വപ്രഭ) 05:51, 26 ഒക്ടോബർ 2011 (UTC)Reply

കേരളീയർ തെറി വിളിച്ചില്ലെങ്കിൽ ഈ പേജ് ഇവിടെ വരുമോ. അപ്പോൾ ചീത്തവിളിയല്ലെ ഈ മഹാന്റെ ഈ പ്രശസ്തിക്കു കാരണംRoshan

ലേഖനം തുടങ്ങിയത് ഞാനാണ്. ഞാൻ സന്തോഷ് പണ്ഡിറ്റല്ല എന്ന് ഏതാണ്ടെനിക്കുറപ്പുണ്ട് :-). സന്തോഷ് പണ്ഡിറ്റ് കുറച്ചുനാളുകളായി കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. ചിത്രം റിലീസായതോടെ അയാൾക്ക് അദ്ദേഹത്തിന് കൂടുതൽ ജനശ്രദ്ധയും മാധ്യമശ്രദ്ധയും ലഭിക്കുകയും ചെയ്തു. വിക്കിയിൽ ഉൾപ്പെടുത്താൻ തക്കമുള്ള ശ്രദ്ധേയത സന്തോഷ് പണ്ഡിറ്റിനും അയാളുടെ ചിത്രത്തിനും ഉണ്ടെന്ന് തോന്നിയതു കൊണ്ടാണ് ലേഖനങ്ങൾ തുടങ്ങിയത്. സന്തോഷ് പണ്ഡിറ്റ് എന്നു കേൾക്കുമ്പോൾ തോന്നുന്ന നെഗറ്റിവിറ്റി ആണ് ചിലരെയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധേയത ചോദ്യംചെയ്യാൻ പ്രേരിപ്പിച്ചത് എന്നു ഞാൻ കരുതുന്നു. അയാളുടെ സൃഷ്ടിയെ കുറിച്ച് അഭിപ്രായം പറയാനോ താങ്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് മറുപടി പറയാനോ മുതിരേണ്ട ആവശ്യമില്ലെന്നെനിക്ക് തോന്നുന്നു. എന്റെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലേഖനങ്ങൾ ലേഖനങ്ങളായി തന്നെ നിലനിർത്തുമെന്ന പ്രതീക്ഷയോടെ... --Jairodz സം‌വാദം 06:13, 26 ഒക്ടോബർ 2011 (UTC)Reply

ശ്രീജിത്ത് പറഞ്ഞതല്ലേ ശരി? ചലച്ചിത്രത്തിലെ ഗാനങ്ങളല്ലേ യൂട്യൂബിൽ വന്നത്? അല്ലാതെ ഗാനങ്ങൾ ഉണ്ടാക്കി പിന്നെ അതിനു വേണ്ടി പടമെടുക്കുകയായിരുന്നോ ചെയ്തത്??? --വൈശാഖ്‌ കല്ലൂർ 06:40, 26 ഒക്ടോബർ 2011 (UTC)Reply

റിവർട്ട് ചെയ്തതു് ആദ്യത്തെ ഖണ്ഡികയിലെ “അഭൂതപൂർവ്വവും വ്യത്യസ്തവുമായ” എന്ന വാക്കുകൾ തിരിച്ചെടുക്കാൻ വേണ്ടിയായിരുന്നു. രണ്ടാമത്തെ ഖണ്ഡിക ശരിയല്ലെങ്കിൽ തിരുത്താവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) 06:50, 26 ഒക്ടോബർ 2011 (UTC)Reply

തീർച്ചയായും ശ്രദ്ധേയതയുണ്ട് - കേരളത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു സിനിമാതാരമാണ് സന്തോഷ് പണ്ഢിറ്റ്. പത്തോ പതിനഞ്ചോ ലക്ഷം മലയാളികൾ യൂറ്റ്യൂബിൽ അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടു. --simy 08:55, 26 ഒക്ടോബർ 2011 (UTC)Reply

ഹോളിവുഡിൽ ഏറ്റവും മോശം സിനിമകളെടുത്ത സംവിധായകൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത് എഡ് വുഡ് എന്നു വിളിക്കപ്പെടുന്ന Edward Davis Wood, Jr. എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നുള്ള രംഗങ്ങൾ കാണുമ്പോൾ, അവയെക്കുറിച്ച് ആളുകൾ എഴുതിയതൊക്കെ വായിക്കുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയോടാണു സാമ്യം തോന്നുന്നത്. എഡ് വുഡിനെക്കുറിച്ച് ഇന്നറിയണമെങ്കിൽ ഇംഗ്ലീഷ് വിക്കി വായിച്ചു നോക്കിയാൽ മതി. അയാളുടെ സിനിമകൾ മോശമായിരുന്നു എന്നു കരുതി അയാളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. അതുകൊണ്ടാണ് ടിം ബർട്ടൻ എന്ന പ്രശസ്ത ഹോളിവുഡ് സംവിധായകൻ എഡ് വുഡിന്റെ ജീവിതം സിനിമയാക്കിയത്. അതേപോലെ, മലയാളസിനിമയുടെ ചരിത്രത്തിൽ സന്തോഷ് പണ്ഡിറ്റിനും പ്രസക്തിയുണ്ട്. --ഉപയോക്താവ്:Robykurian 10:28, 27 ഒക്ടോബർ 2011 (UTC)Reply


വെബ് സൈറ്റ് ലിങ്ക്

തിരുത്തുക

സന്തോഷ് പണ്ഡിറ്റിന്റെ പേരിലുള്ള ഒരു വെബ് സൈറ്റിലേക്കു് ലിങ്കുകൾ കൊടുക്കാൻ പലരും ശ്രമിക്കുന്നതു കാണുന്നു. ആ ലിങ്കിന്റെ താൾ പ്രസ്തുത വ്യക്തിയുടെ ഔദ്യോഗിക സൈറ്റോ അയാളെക്കുറിച്ചുള്ള ആധികാരികവിവരങ്ങൾ ഉൾപ്പെടുന്ന സൈറ്റോ അല്ല. അതുകൊണ്ടു് അത്തരം ലിങ്കുകൾ ഫലകത്തിലോ ലേഖനത്തിന്റെ കാമ്പിലോ ചേർക്കുന്നതിൽ എനിക്കുള്ള വിസമ്മതം രേഖപ്പെടുത്തുന്നു. ViswaPrabha (വിശ്വപ്രഭ) 09:49, 28 ഒക്ടോബർ 2011 (UTC)Reply

പുറംകണ്ണിയായി തത്കാലം ഒതുക്കുക. അദ്ദേഹം സ്ഥിതീകരിക്കുമ്പോൾ നമുക്ക് ഇൻഫോബോക്സിൽ ചേർക്കാം. --വൈശാഖ്‌ കല്ലൂർ 13:34, 28 ഒക്ടോബർ 2011 (UTC)Reply
ആ സൈറ്റിൽ തന്നെ അതിനു യാഥാർത്ഥ്യങ്ങളുമായി യാതൊരു ഉത്തരവാദിത്തവുമില്ല എന്നൊരു ഡിസ്ക്ലൈയ്മർ താൾ ഉണ്ടു്. ViswaPrabha (വിശ്വപ്രഭ) 00:39, 1 നവംബർ 2011 (UTC)Reply


ഇത് മുഴുവൻ വായിക്കാൻ ബുദ്ധിമുട്ടും. ഈ സംവാദത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന കാര്യങ്ങൾ എന്തൊക്കെ?--BlueMango ☪ (സംവാദം) 10:37, 6 മാർച്ച് 2012 (UTC)Reply

സാറന്മാരെ ഇവിടെ തീരുമാനം വല്ലതുമായോ? ഫലകം എടുത്ത് മാറ്റിയിരിക്കുന്നതായി കണ്ടു. ചർച്ചയിൽ തീരുമാനം ഒന്നും വന്നതായി കാണുന്നുമില്ല. എന്തായി തീരുമാനം ? ഏകലവ്യ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ അവാർഡിൽ തൂങ്ങി നിലനിൽക്കുമോ?--സുഗീഷ് (സംവാദം) 11:04, 3 ഏപ്രിൽ 2013 (UTC)Reply

ചിത്രം

തിരുത്തുക

എന്റെ സുഹൃത്ത് അപ്ലോഡ് ചെയ്ത ടാക്സോ ബോക്സിൽ ഉണ്ടായിരുന്ന ഒരു ചിത്രം കാണാനില്ല. കൃഷ്ണനും രാധയും എന്ന സിനിമയുടെ റിലീസ് ദിവസം തൃശ്ശൂർ ബിന്ദുവിൽ നിന്ന് എടുത്ത ചിത്രമാണ്. മായ്ച് കളഞ്ഞെങ്കിൽ കാരണമെന്താണെന്ന് അറിയാൻ താല്പര്യമുണ്ട്. ഞാൻ നിർബന്ധിച്ച് അപ്ലോഡ് ചെയ്യിച്ച ഒരു ചിത്രമായതുകൊണ്ടാണ്. ആരെങ്കിലും സഹായിക്കൂ.--മനോജ്‌ .കെ (സംവാദം) 03:16, 13 മേയ് 2013 (UTC)Reply

റോജി ഒരു ചിത്രം ചേർത്തിട്ടുണ്ട്. അതാണോ ഉദ്ദേശിച്ചത് അതോ ഇതു പോലെ ഉള്ള ചിത്രമാണോ?— ഈ തിരുത്തൽ നടത്തിയത് Sreejithk2000 (സംവാദംസംഭാവനകൾ)
ഇതായിരിക്കും--KG (കിരൺ) 18:41, 13 മേയ് 2013 (UTC)Reply
അതുകൊണ്ടാണ് ഞാൻ ചിത്രം ഏതാണെന്ന് ചോദിച്ചത്. കോമൺസിൽ നിന്ന് മായ്ക്കാനുള്ള കാരണം ഇവിടെ കാണുക --ശ്രീജിത്ത് കെ (സം‌വാദം) 18:48, 13 മേയ് 2013 (UTC)Reply
രണ്ടുപേർക്കുമായി ഒരു പ്രൈവറ്റ് പോസ്റ്റ് പ്ലസ്സിൽ ഇട്ടിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 20:06, 13 മേയ് 2013 (UTC)Reply


മലയാളി ഹൗസ്

തിരുത്തുക

'മലയാളി ഹൗസ്' റിയാലിറ്റി ഷോ നെ പറ്റി ഒരു സെക്ഷൻ വേണ്ടേ ?? Rakeshwarier (സംവാദം) 03:27, 13 നവംബർ 2013 (UTC)Reply

"സന്തോഷ് പണ്ഡിറ്റ്" താളിലേക്ക് മടങ്ങുക.