സന്തോഷ് പണ്ഡിറ്റ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഇന്ത്യൻ ചലച്ചിത്ര നടനും ഗായകനും ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ സെലിബ്രിറ്റിയുമായ വ്യക്തിയാണ് സന്തോഷ്‍ പണ്ഡിറ്റ്.[2][3] 2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2011 ലെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.[4][5]

സന്തോഷ് പണ്ഡിറ്റ്
Santhosh Pandit.jpg
ജനനം
സന്തോഷ് പണ്ഡിറ്റ്

(1973-04-08) ഏപ്രിൽ 8, 1973  (48 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്
സജീവ കാലം2011 -
മാതാപിതാക്ക(ൾ)അപ്പുണ്ണി
സരോജിനിയമ്മ [1]

ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി[6]. സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ്[7][8] പ്രശസ്തനായി[9]. ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളുടെ വീഡിയോകൾ, സിനിമ ഇറങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് തന്നെ യുട്യൂബിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുകയും, ആ സമയത്തു് തന്നെ അവയുടെ നിലവാരമില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു[8][10]. ഗൂഗിളിന്റെ 2011 നവംബറിലെ കണക്കുപ്രകാരം സന്തോഷ് പണ്ഡിറ്റ് പത്താമതായുള്ള ജനപ്രിയ സെർച്ച് വാക്കാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു [11]

ഉയർന്ന കലാമൂല്യങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന മുഖ്യധാരാ സിനിമകളെ വിമർശനാത്മകമായി വീക്ഷിക്കാനും, അത്തരത്തിലുള്ള നിരവധി വായനയ്ക്കും, ചർച്ചകൾക്കും സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ വഴി മരുന്നിട്ടു.[12]

കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടു മിക്ക പ്രധാന കാര്യങ്ങളും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്[7].

വ്യക്തിജീവിതംതിരുത്തുക

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലാണ് സന്തോഷ് ജനിച്ചത് [13]. ചേലന്നൂർ എ.കെ.കെ.ആർ ഹൈസ്ക്കൂളിലും , ഗവൺമെന്റ് ആർട്ട്സ് കോളേജിലുമായാണ് സന്തോഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നവജ്യോത് ഏക മകൻ ആണ്.

ചലച്ചിത്രങ്ങൾതിരുത്തുക

ക്രമം വർഷം ചിത്രം സംവിധായകൻ വേഷം കുറിപ്പ്
1 2011 കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് ജോൺ ഒക്ടോബർ 21-ന് പ്രദർശനത്തിനെത്തി
2 2012 സൂപ്പർസ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌ സന്തോഷ് പണ്ഡിറ്റ് ജിത്തുഭായ് ഓഗസ്റ്റ് 3-ന് പ്രദർശനത്തിനെത്തി
3 2014 മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് ആദിത്യവർമ്മ ഫെബ്രുവരി 28-ന് പ്രദർശനത്തിനെത്തി[14]
4 2014 കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് കലി
5 2016 ടിൻറുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് ടിൻറുമോൻ
6 2017 ഒരു സിനിമാക്കാരൻ
7 മാസ്റ്റർപീസ് കോളജ് ശിപായി
8 നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി IPS സന്തോഷ് പണ്ഡിറ്റ് ചിരഞ്ജീവി IPS & അനിരുദ്ധ്
9 2018 ഉരുക്ക് സതീഷൻ സന്തോഷ് പണ്ഡിറ്റ് ചിമ്പുമോൻ
10 2019 ബ്രോക്കർ പ്രേമചന്ദ്രൻറെ ലീലാവിലാസങ്ങൾ സന്തോഷ് പണ്ഡിറ്റ് പ്രേമചന്ദ്രൻ

ടെലിഫിലിംതിരുത്തുക

  • പ്രേമസ്വരൂപനും കൂട്ടുകാരും (സംവിധാനം).
  • കല്യാണിയുടെ കല്യാണം (സംവിധാനം)

പുരസ്കാരങ്ങൾതിരുത്തുക

  • 2011 കർമ്മശ്രേഷ്ഠ പുരസ്കാരം - ഏകലവ്യ ചാരിറ്റബിൾ ട്രസ്റ്റ്[15] - ഒരു ചലച്ചിത്രത്തിലെ 8 പ്രധാന ജോലികൾ നിർവ്വഹിച്ചതിനു്.

അവലംബംതിരുത്തുക

  1. 1.0 1.1 "മനോരമ ഓൺലൈൻ". അഭിമുഖം. ശേഖരിച്ചത് 2011 നവംബർ 16. Check date values in: |accessdate= (help)
  2. Superstar Santhosh Pandit! sify.com. 10 February 2012
  3. Prabhakar, Anu (17 June 2012). "Man behind Kerala's first viral videos, hopes to release a dubbed version". Daily News and Analysis. ശേഖരിച്ചത് 23 December 2019.
  4. "മാതൃഭൂമി: കൃഷ്ണനും രാധയും". മാതൃഭൂമി. ശേഖരിച്ചത് 2011 ഒക്ടോബർ 26. Check date values in: |accessdate= (help)
  5. 7.0 7.1 "Santhosh Pandit's success stuns critics". Deccan Chronicle. 2011 ഒക്ടോബർ 24. ശേഖരിച്ചത് 2011 ഒക്ടോബർ 24. Check date values in: |accessdate= and |date= (help)
  6. 8.0 8.1 "Audience cheer for Santhosh". ടൈംസ് ഓഫ് ഇന്ത്യ. 2011 ഒക്ടോബർ 24. ശേഖരിച്ചത് 2011 ഒക്ടോബർ 24. Check date values in: |accessdate= and |date= (help)
  7. "ഇന്ത്യാ വിഷൻ". ശേഖരിച്ചത് October 24, 2011.
  8. "മലയാള മനോരമ". ശേഖരിച്ചത് 2011 ഒക്ടോബർ 24. Check date values in: |accessdate= (help)
  9. "പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങൾ".
  10. "Santhosh Pandit interview in ManoramaOnline.com".
  11. http://www.mathrubhumi.com/movies/malayalam/432955/
  12. "Asianet News Network :: ഒടുവിൽ സന്തോഷ് പണ്ഡിറ്റിന്‌ അവാർഡും". ശേഖരിച്ചത് 2011 November 10. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സന്തോഷ്_പണ്ഡിറ്റ്&oldid=3460954" എന്ന താളിൽനിന്ന് ശേഖരിച്ചത്