പങ്കെടുക്കുന്നവർ പേര് ചേർക്കുന്നതിനായി ആദ്യം സ്വന്തം പേരിൽ ലോഗ് ഇൻ ചെയ്യുക. എന്നിട്ട് ഈ താളിൽ തന്നെ മുകളിൽകാണുന്ന മൂലരൂപം തിരുത്തുക എന്ന മെനു ലിങ്കിൽ ക്ലിക്കു ചെയ്യുക. അപ്പോൾ ഈ താൾ എഡിറ്റു ചെയ്യാവുന്ന രൂപത്തിലാവും. തുടർന്ന് താളിന്റെ അവസാനഭാഗത്തേക്ക് സ്ക്രോൾ ചെയ്ത് അവസാനത്തെ പേരിനു താഴെ # ~~~~ എന്നുമാത്രം രേഖപ്പെടുത്തി സേവ് ചെയ്യുക. (അതായത് # എന്ന ചിഹ്നവും ഒരു സ്പേസും തുടർന്ന് ടിൽഡ എന്നറിയപ്പെടുന്ന ~ എന്ന ചിഹ്നം നാലുപ്രാവശ്യം അടുത്തടുത്തായും ടൈപ്പു ചെയ്തു ചേർക്കുക. എന്നിട്ട് മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ അമർത്തുക). അപ്പോൾ നിങ്ങളുടെ ഒപ്പ് (വിക്കിപീഡിയയിൽ നിങ്ങൾ രെജിസ്റ്റർ ചെയ്ത യൂസർ നെയിമും (ഉപയോക്തൃനാമം) ഇപ്പോൾ ഇവിടെ പേരുചേർത്ത സമയവും) ക്രമനമ്പർ സഹിതം സ്വയം ലിസ്റ്റിൽ അവസാനവരിയായി പ്രത്യക്ഷപ്പെടുന്നതാണ്.