പി.കെ. ബഷീർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ മുസ്‌ലിംലീഗ് നേതാവും ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.കെ. ബഷീർ. പി. സീതി ഹാജി, ശ്രീമതി. ഫാത്തിമ ദമ്പതികളുടെ മകനായി 1959 സെപ്റ്റംബർ 25 ന് എടവണ്ണയിൽ ജനിച്ചു. 1977-ൽ എം.എസ്.എഫിലൂടെ രാഷ്ടീയത്തിൽ വന്നു.

പി.കെ. ബഷീർ
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 14 2011
മണ്ഡലംഏറനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-09-25) 25 സെപ്റ്റംബർ 1959  (63 വയസ്സ്)
എടവണ്ണ
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളി(കൾ)റസിയ ബഷീർ
കുട്ടികൾഒരു മകനും രണ്ട് മകളും
മാതാപിതാക്കൾ
വസതി(കൾ)മഞ്ചേരി
As of ജൂലൈ 6, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ തിരുത്തുക

  • പ്രസിഡന്റ് - എടവണ്ണ സഹകരണ ബാങ്ക് - 13 കൊല്ലം[1]
  • പ്രസിഡന്റ് - മുസ്ലിം യൂത്ത് ലീഗ്, എടവണ്ണ പഞ്ചായത്ത് (1985)
  • പ്രസിഡന്റ് - മുസ്ലിം ലീഗ്, വണ്ടൂർ നിയോജകമണ്ഡലം (1990)
  • വൈസ് പ്രസിഡന്റ് - ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് (1991)
  • അംഗം - മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി (1996)
  • ഡയറകടർ(1991–98); മലപ്പുറം ഡിസ്ട്രിക്റ്റ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് (1991–98)
  • അംഗം, ജില്ലാ പഞ്ചായത്ത് (2001 മുതൽ)
  • സംസ്ഥാന പ്രവർത്തക സമിതി, മുസ്ലിം ലീഗ് (2004 മുതൽ)

അവലംബം തിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-07-07.
"https://ml.wikipedia.org/w/index.php?title=പി.കെ._ബഷീർ&oldid=3765591" എന്ന താളിൽനിന്ന് ശേഖരിച്ചത്