ഭാരത് ധർമ്മ ജന സേന

(ബി.ഡി.ജെ.എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എസ്.എൻ. ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ രൂപംകൊണ്ട ഒരു രാഷ്ട്രീയപാർട്ടിയാണ് ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്.). 2015 ഡിസംബർ 5-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.[1][2] പാർട്ടിയുടെ ചിഹ്നമായി അവതരിപ്പിച്ചത് 'കൂപ്പുകൈ' ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പുകളിൽ ചിഹ്നം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ല. കോൺഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നവുമായുള്ള സാദൃശ്യമാണ് അനുമതി ലഭിക്കാൻ തടസ്സമായത്.[3] മെറൂണിലും വെള്ളയിലുമുള്ള പശ്ചാത്തലത്തിൽ 'കൂപ്പുകൈ' ചിഹ്നം പതിച്ച പതാക പാർട്ടിയുടെ പ്രഖ്യാപന ദിവസം അനാവരണം ചെയ്തിരുന്നു.[4][5][6][7]

ഭാരത് ധർമ്മ ജന സേന
ലീഡർവെള്ളാപ്പള്ളി നടേശൻ
ചെയർപെഴ്സൺതുഷാർ വെള്ളാപ്പള്ളി
രൂപീകരിക്കപ്പെട്ടത്ഡിസംബർ 2015 (2015-12)
Allianceനാഷണൽ ഡെമോക്രാറ്റിക് അലയൻസ്
Website
http://www.bdjsparty.org/

അവലംബംതിരുത്തുക

  1. "ഭാരത് ധർമ്മ ജന സേനയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി". മാതൃഭൂമി ദിനപത്രം. 2015 ഡിസംബർ 5. മൂലതാളിൽ നിന്നും 2015 ഡിസംബർ 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഏപ്രിൽ 29. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
  2. "വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. പുതിയ പാർട്ടി ഭാരത് ധർമ്മ ജന സേന; ചിഹ്നം കൂപ്പുകൈ". മംഗളം ദിനപത്രം. 2015 ഡിസംബർ 5. മൂലതാളിൽ നിന്നും 2015 ഡിസംബർ 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 5. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
  3. "EC rejects BDJS' symbol". മാതൃഭൂമി ദിനപത്രം (ഇംഗ്ലീഷ്). 2015 ഡിസംബർ 9. മൂലതാളിൽ നിന്നും 2016 മേയ് 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 5. Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: discouraged parameter (link)
  4. Press Trust of India (5 December 2015). "SNDP launches new political outfit, Bharat Dharma Jana Sena". ശേഖരിച്ചത് 12 March 2016. CS1 maint: discouraged parameter (link)
  5. "SNDP Yogam's political wing Bharat Dharma Jana Sena". Mathrubhumi. ശേഖരിച്ചത് 12 March 2016. CS1 maint: discouraged parameter (link)
  6. "Kerala's Bharat Dharma Jana Sena joins NDA; to jointly contest state polls with BJP". Zee News. ശേഖരിച്ചത് 12 March 2016. CS1 maint: discouraged parameter (link)
  7. Radhakrishnan Kuttoor. "Kerala BJP to ride the Dharma Jana Sena". The Hindu. ശേഖരിച്ചത് 12 March 2016. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാരത്_ധർമ്മ_ജന_സേന&oldid=3090717" എന്ന താളിൽനിന്ന് ശേഖരിച്ചത്