കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)

ഭാരതീയ ജനതാ പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷൻ

ബി.ജെ.പി.യുടെ കേരള സംസ്ഥാന അധ്യക്ഷനാണ് കെ. സുരേന്ദ്രൻ. 2009 മുതൽ പതിനൊന്ന് വർഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.

കെ സുരേന്ദ്രൻ
ജനനം (1970-03-10) 10 മാർച്ച് 1970  (53 വയസ്സ്)
ദേശീയതഇന്ത്യൻ
സംഘടന(കൾ)ഭാരതീയ ജനതാ പാർട്ടി
ഓഫീസ്സംസ്ഥാന പ്രസിഡൻറ്, കേരള ബി.ജെ.പി
കാലാവധി15/02/2020-തുടരുന്നു
മുൻഗാമിപി.എസ്. ശ്രീധരൻ പിള്ള
ജീവിതപങ്കാളി(കൾ)ഷീബ. കെ
കുട്ടികൾ
  • ഹരികൃഷ്ണൻ കെ എസ്
  • ഗായത്രി ദേവി കെ എസ്
വെബ്സൈറ്റ്ksurendran.in

ആദ്യ നാളുകൾ തിരുത്തുക

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിൽ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970 മാർച്ച് 10 ഇൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്. [1]

നേതൃനിരയിലേയ്ക്ക് തിരുത്തുക

ഭാരതീയ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ നടത്തിയ സമരങ്ങൾ വഴി 2003 മുതൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടു.[2]

ജയിൽ വാസം തിരുത്തുക

2018 നവംബർ 17 ന് ശബരിമലയിൽ ദർശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലിൽ വച്ച് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ആറസ്റ്റ് ചെയ്യ്തു. ക്രമസമാധാന പ്രശ്നങ്ങൾ തടയാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ്.[3] ശബരിമലയിൽ സ്ത്രീകളെ തടയാൻ ശ്രമിച്ച കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കൂടെയായ സുരേന്ദ്രന് ഇരുപത്തിയൊന്നു ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവധിച്ചത്.

സംസ്ഥാന അധ്യക്ഷൻ തിരുത്തുക

2020 ഫെബ്രുവരി 15ന് ബിജെപിയുടെ കേരള സംസ്ഥാന പ്രസിഡൻ്റായി കെ. സുരേന്ദ്രൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നിയമിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന പി.എസ്. ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയതിനെ തുടർന്നാണ് സുരേന്ദ്രൻ നേതൃത്വത്തിലേയ്ക്ക് ഉയർന്നത്. 2020 ജൂലൈ 5 ന് കേരള ത്തിലെ പിണറായി വിജയൻ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വർണകടത്ത് കേസിൽ സമരപരിപാടികൾ നടത്തുന്നതിൽ സജീവമായിരുന്നു.[4]

കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആയിരിക്കെ 2021 ഡിസംബറിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മൂന്നു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി എൻ.ഡി.എ സഖ്യം നില മെച്ചപ്പെടുത്തി. [5]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

ലോകസഭയിലേക്കുള്ള [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടുകൾ രണ്ടാമതെത്തിയ സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടുകൾ മൂന്നാമതെത്തിയ സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടുകൾ
2019 പത്തനംതിട്ട ആന്റോ ആന്റണി കോൺഗ്രസ് യു.ഡി.എഫ് 3,80,089(37.11%) വീണാ ജോർജ്ജ് സിപിഎം എൽ.ഡി.എഫ് 3,36,685(32.80%) കെ. സുരേന്ദ്രൻ ബിജെപി 2,97,396(29%)
2014 കാസർഗോഡ് പി. കരുണാകരൻ സി.പി.എം ഇടതുമുന്നണി 3,84,964(39.51%) ടി. സിദ്ദിഖ് കോൺഗ്രസ് യു.ഡി.എഫ് 3,78,043(38.80%) കെ. സുരേന്ദ്രൻ ബിജെപി 1,72,826(17.74%)
2009 കാസർഗോഡ് പി. കരുണാകരൻ സിപിഎം ഇടതുമുന്നണി 3,85,522(45.51%) ഷാഹിദ കമാൽ കോൺഗ്രസ് യു.ഡി.എഫ് 3,21,095(37.90%) കെ.സുരേന്ദ്രൻ ബിജെപി 1,25,482(14.81%)
നിയമസഭയിലേക്കുള്ള [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടുകൾ രണ്ടാമതെത്തി സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടുകൾ
2016 മഞ്ചേശ്വരം പി.ബി. അബ്ദുൾ റസാഖ് മുസ്ലീം ലീഗ്, യു.ഡി.എഫ് 56,870(35.79%) കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 56,781(35.74%)
2011 മഞ്ചേശ്വരം പി.ബി. അബ്ദുൾ റസാഖ് മുസ്ലീം ലീഗ്, യു.ഡി.എഫ് 49,817 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 43,989

കെ. സുരേന്ദ്രൻ ഒരേ സമയം നിയമസഭയിൽ രണ്ടിടത്തു നിന്ന് പരാജയപെട്ടിട്ടുണ്ട്. വൻ തോൽവിക്ക് കാരണം കേരളത്തിൽ bjp ക്ക് വോട്ടു കുറവായതു കൊണ്ടാണ്.ബിജെപി ക്കു വോട്ട് കുറഞ്ഞതിനു കാരണം കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം കൂടുതലായി ഉണ്ട് എന്നാണ് മറ്റു പാർട്ടിയിൽ പെട്ടവർ പറയുന്നത്.

അവലംബം തിരുത്തുക

  1. https://www.keralabjp.org/our-president-k-surendran
  2. "കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ". mathrubhumi.com. ശേഖരിച്ചത് 2020-02-15.
  3. "കെ. സുരേന്ദ്രൻ അടക്കമുള്ളവരെ അറസ്റ്റുചെയ്തു; കരുതൽ തടങ്കലിൽ". mathrubhumi.com.
  4. "കർശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം". mathrubhumi.com.
  5. https://www.manoramaonline.com/news/latest-news/2020/12/17/local-polls-ldf-lost-its-224-seats.html
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.ceo.kerala.gov.in/electionhistory.html