ടി. സിദ്ദിഖ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് അഡ്വ. ടി. സിദ്ദിഖ് (തൂവക്കോട്ട് സിദ്ദിഖ്) കോഴിക്കോട് ദേവഗിരി കോളേജിലും കോഴിക്കോട് ലോ കോളേജിലും കെ എസ് യു നേതാവും, യൂണിയൻ ചെയർമാനുമായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ സെനറ്റ് മെംബറായിരിന്നിട്ടുണ്ട്. 2007 മുതൽ 2009 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു ടി സിദ്ദിഖ്. യൂത്ത് കോൺഗ്രസിനെ അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ച് കൊണ്ട് പോകാൻ ടി സിദ്ദിഖിനു സാധിച്ചു[അവലംബം ആവശ്യമാണ്]. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭ മണ്ഡലത്തിലും നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടി മൽസരിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നും മൽസരിച്ചു. ഇപ്പോൾ കോഴിക്കോട് ഡി സി സി പ്രസിഡണ്ടായി പൊതുപ്രവർത്തനം നടത്തുന്ന അദ്ദേഹത്തിന്റെ പ്രകടനം കാരണം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അനുമോദനം ലഭിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ഡിസിസിയാണു കോഴിക്കോട് ഡിസിസി. അദ്ദേഹം നടത്തിയ പരിപാടികൾക്ക് കോൺഗ്രസിൽ നിന്നും ജനങ്ങളിൽ നിന്നും നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി. മാഗസിൻ എഡിറ്ററായും പത്രങ്ങളിലെ കോളമിസ്റ്റായും ടി സിദ്ദിഖ് തിളങ്ങിയിട്ടുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗവും അതിൽ പലതിലും നെടുനായകത്വം വഹിക്കുകയും ചെയ്യുന്നു. .

ജീവിതരേഖതിരുത്തുക

കാസിം, നഫീസ ദമ്പതികളുടെ മകനായി 1974 ജൂൺ ഒന്നിന് കാസർകോഡ് ജനനം.കൊല്ലം സ്വദേശിയും അദ്ധ്യാപിമയുമായ നസീമയെ വിവാഹം ചെയ്തെങ്കിലും 2015 ൽ അത് വേർപ്പെടുത്തി. ആ ബന്ധത്തിൽ സിദ്ദീഖി‌ന് രണ്ട് ആണ്മക്കളുണ്ട്. ശേഷം കണ്ണൂർ സ്വദേശിയും എഴുത്തുകാരിയുമായ ഷറഫുന്നീസയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.

അധികാരസ്ഥാനങ്ങൾതിരുത്തുക

  • 2021 കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ്
  • 2016 ഡിസംബർ മുതൽ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്
  • കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയായിട്ടുണ്ട്.
  • പ്രോഗ്രസീവ് ഇന്ത്യ എന്ന മാസികയുടെ ചീഫ് എഡിറ്റർ
  • യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
  • 2007 മുതൽ 2009 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കാസർഗോഡ് ലോകസഭാമണ്ഡലം പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ് ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 കുന്ദമംഗലം നിയമസഭാമണ്ഡലം പി ടി എ റഹീം സി.പി.എം., എൽ.ഡി.എഫ് ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി._സിദ്ദിഖ്&oldid=3670213" എന്ന താളിൽനിന്ന് ശേഖരിച്ചത്