പി.വി. അൻവർ
വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ (ജനനം: 26 മേയ് 1967).
പി. വി. അൻവർ | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ആര്യാടൻ മുഹമ്മദ് |
മണ്ഡലം | നിലമ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എടവണ്ണ | 26 മേയ് 1967
രാഷ്ട്രീയ കക്ഷി | എൽ.ഡി.എഫ്. |
പങ്കാളി | ഷീജ |
കുട്ടികൾ | ഒരു മകനും മൂന്ന് പെൺകുട്ടികളും |
മാതാപിതാക്കൾ |
|
വസതി | പേരകമണ്ണ |
വെബ്‌വിലാസം | www.pvanvar.com |
As of ജൂലൈ 7, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകഎ. ഐ. സി. സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. [1] പതിമൂന്നാമത്തെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയപ്പെട്ടു[2]. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[3] പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിരവധി വ്യവസായ സംരംഭങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്[4].
ശ്രദ്ധേയമായ ഇടപെടലുകൾ
തിരുത്തുക2024ൽ ഇടതുപക്ഷ എംഎൽഎ ആയിരിക്കത്തന്നെ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെ കറിച്ചും തുറന്ന് സംസാരിക്കുകയും എഡിജിപി ആയ എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു.[5] പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി ഷൈഖ് ദർവേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഇതിടയാക്കി.[6] എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാവ് രാം മാധവുമായി[7] കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും[8] ഈ വിഷയം ഇടതുപക്ഷവും ആർഎസ്എസും[9] തമ്മിലുള്ള[10] അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപണവുമായും രംഗത്ത് വന്നു.[11]
2024ൽ എൽഡിഎഫിൽ നിന്ന് പുറത്ത് പോകാനായി അൻവർ തീരുമാനിക്കാനിടയായ പ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്.
- സ്വർണ്ണക്കടത്ത് കേസുകൾ: 180 ഓളം സ്വർണ്ണക്കടത്ത് കേസുകൾ വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു, അനധികൃത കയറ്റുമതിക്കാർ നിന്ന് സ്വർണ്ണം പിടിച്ചെടുക്കുന്നതിൽ പോലീസ് ശരിയായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ചു.കരിപ്പൂർ എയർപ്പോർട്ടിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം പിടികൂടാതെ പോലീസിന് വിവരം നൽകുകയും പോലീസ് ഇത് വഴിയിൽ പിടികൂടുകയും ഇതിലെ മുഴവൻ സ്വർണ്ണം കോടതിയിൽ ഹാജരാക്കാതെ സ്വന്തമാക്കുകയും ചെയ്യുന്നു.[12]
- രാഷ്ട്രീയ സെക്രട്ടറി, എ.ഡി.ജി.പി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശിയും എ.ഡി.ജി.പി (നിയമം & ക്രമം) എം.ആർ. അജിത് കുമാറും അന്വേഷണങ്ങളിൽ തെറ്റായ പ്രവർത്തനങ്ങൾ നടത്തി, അഴിമതി നടത്തിയെന്നും ആരോപിച്ചു.[13]
- തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ എഡിജിപിക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 | പി.വി. അൻവർ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 | രമ | ബി.ജെ.പി., എൻ.ഡി.എ. 110603 |
പാർലമെന്റ് തിരഞ്ഞെടുപ്പിലെ പങ്കാളിത്തം
തിരുത്തുകസിപിഎം പിന്തുണയോടെ ആദ്യമായി എംഎൽഎ ആയിരിക്കെ 2019 ൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ET മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചെങ്കിലും വോട്ടിനു പരാജയപ്പെട്ടു.
അവലംബം
തിരുത്തുക- ↑ http://news.keralakaumudi.com/beta/specials/election2016/news.php?NewsId=TkNSUDAwOTM3OTU=&xP=Q1lC&xDT=MjAxNi0wNC0yMyAxODozMjowMA==&xD=MQ==&cID=MjA=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://keralaassembly.org/election/assembly_poll.php?year=2011&no=34
- ↑ http://www.ceo.kerala.gov.in/pdf/generalelection2014/GE_2014_DETAILED_RESULT.pdf
- ↑ http://www.myneta.info/kerala2016/candidate.php?candidate_id=95
- ↑ "'പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാൻ ഒറ്റയ്ക്കല്ല'- വാട്സാപ്പ് പോയിന്റ് തുടങ്ങി പി.വി. അൻവർ" (in ഇംഗ്ലീഷ്). 2024-09-06. Retrieved 2024-09-08.
- ↑ "എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം: വിവരങ്ങൾ ചോരുമോ? ജാഗ്രതയോടെ ഡിജിപി". Retrieved 2024-09-08.
- ↑ "RSS leader Jayakumar confirms ADGP Ajith Kumar was his classmate". Retrieved 2024-09-08.
- ↑ "How a senior cop's meeting with an RSS leader landed Pinarayi govt in another row" (in ഇംഗ്ലീഷ്). 2024-09-08. Retrieved 2024-09-08.
- ↑ https://timesofindia.indiatimes.com/india/met-rss-neta-hosabale-in-23-kerala-adgp-told-cm-vijayan/articleshow/113159660.cms.
{{cite news}}
: Missing or empty|title=
(help) - ↑ Staff, T. N. M. (2024-09-07). "What is the controversy surrounding Kerala ADGP Ajith Kumar's meeting with RSS leader?" (in ഇംഗ്ലീഷ്). Retrieved 2024-09-08.
- ↑ "'മുഖ്യമന്ത്രി RSS നേതൃത്വവുമായി ചർച്ചയ്ക്കുപോയത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്' | വി.ഡി. സതീശൻ അഭിമുഖം" (in ഇംഗ്ലീഷ്). 2024-09-07. Retrieved 2024-09-08.
- ↑ "Anvar turns against CM Pinarayi Vijayan, says High Court sole resort now". Retrieved 2024-09-29.
- ↑ "Anvar turns against CM Pinarayi Vijayan, says High Court sole resort now". Retrieved 2024-09-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org