ലാല ഹൻസ്രാജ്
ആര്യസമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു ലാലാ ഹൻസ്രാജ് എന്ന മഹാത്മാ ഹൻസ്രാജ്. ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ സമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കിയത് ഹൻസ്രാജിന്റെ നേതൃത്വത്തിലായിരുന്നു.[1] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ലാലാ ലജ്പത് റായിയുടെ സഹപ്രവർത്തകനായിരുന്നു.
മഹാത്മ ഹൻസ്രാജ് | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ | 19 ഫെബ്രുവരി 1864
മരണം | 14 നവംബർ 1938 ലാഹോർ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ | (പ്രായം 74)
ദേശീയത | ഇന്ത്യ |
ജോലി | സ്വാതന്ത്ര്യ സമരസേനാനി |
ആദ്യകാല ജീവിതം
തിരുത്തുകബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ഹോഷിയാർപൂർ ജില്ലയിലെ ബാജ്വാര എന്ന ഗ്രാമത്തിലാണ് 1864 ഏപ്രിൽ 19 ന് ഹൻസ്രാജ് ജനിച്ചത്. ഹൻസ്രാജിന്റെ 12ആമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. ഹൻസ്രാജിന്റെ മുതിർന്ന സഹോദരനാണ് പിന്നീട് അദ്ദേഹത്തെ വളർത്തിയത്. കുടുംബം, ലാഹോറിലേക്ക് താമസം മാറ്റിയതുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം ലാഹോറിലായിരുന്നു. ബിരുദപഠനകാലത്താണ് സ്വാമി ദയാനന്ദസരസ്വതിയുടെ പ്രസംഗം കേൾക്കാനിടയാവുന്നത്. ദയാനന്ദസരസ്വതിയെ പരിചയപ്പെട്ടതോടെ ഹൻസ്രാജ് തന്റേയും ഭാവി ആര്യ സമാജത്തോടൊപ്പമായിരിക്കുമെന്ന് തീർച്ചപ്പെടുത്തുകയായിരുന്നു.
ഔദ്യോഗിക ജീവിതം
തിരുത്തുകലാലാ തന്റെ ബിരുദം പൂർത്തിയാക്കിയശേഷം, ഉദ്യോഗത്തിനായി ശ്രമിക്കാതെ, ആര്യ സമാജത്തിലെ തന്റെ സഹപ്രവർത്തകനായ ഗുരുദത്ത് വിദ്യാർത്ഥിയോടൊപ്പം ഒരു സ്കൂൾ ആരംഭിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.[2] പിന്നീട്, ദയാന്ദ് ആംഗ്ലോ വേദിക് കോളേജിന്റെ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി. 1893 ൽ പഞ്ചാബിൽ ആര്യസമാജം പിളർന്നു. യാഥാസ്ഥിതികരുടെ വിഭാഗത്തെ നയിച്ചത് ലാലാ ഹൻസ്രാജും, ലാലാ ലജ്പത് റായിയും ചേർന്നായിരുന്നു. പണ്ഡിറ്റ് ലേഖ് റാമും, ലാലാ മുൻഷി റാമും ചേർന്നായിരുന്നു ഇടതുപക്ഷത്തിന്റെ നേതൃത്വം കയ്യാളിയിരുന്നത്. 25 വർഷത്തോളം ഹൻസ്രാജ് കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
അവലംബം
തിരുത്തുക- ↑ "മഹാത്മാ ഹൻസ്രാജ്". ഹൻസ്രാജ് കോളേജ്. Archived from the original on 2014-09-06. Retrieved 2014-09-05.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "മഹാത്മാ ഹൻസ്രാജ്". ദയാനന്ദ ആംഗ്ലോ വേദിക് സ്കൂൾ. Archived from the original on 2014-09-07. Retrieved 2014-09-07.
{{cite web}}
: CS1 maint: bot: original URL status unknown (link)