മുഡുഗർ
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കണ്ടുവരുന്ന ഒരു ആദിവാസിവർഗമാണ് മുഗുഡർ. വാളയാർ കാടുകളിലും ഇവരെ കാണാം. അഗളി,പരൂർ എന്നിവിടങ്ങളിലാണ് മുഗുഡർ അധികമായുള്ളത്. മുഗുഡ സ്ത്രീകൾ കൊച്ചുകുട്ടികളെ മുതുകിൽ കെട്ടിത്തൂക്കി നടക്കാറുണ്ട്. അതിൽനിന്നാണ് മുതുഗർ അഥവാ മുഗുഡർ എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. പ്രാകൃത തമിഴാണ് ഭാഷ. മൂവായിരത്തിയഞ്ഞൂറോളം വരും ഇവരുടെ ജനസംഖ്യ.
വയനാട്ടിലെ ഊരാളിക്കുറുമരുമായി മുഗുഡർക്ക് സാമ്യമുണ്ട്. ഈ വർഗങ്ങളിലുള്ളവർ തമ്മിൽ വിവാഹവും ചെയ്യാറുണ്ട്. മലകളിൽ കെട്ടിയുണ്ടാക്കിയ കൊച്ചു പുൽക്കുടിലുകളിലാണ് മുഗുഡരുടെ താമസം. കൃഷിയിൽ താത്പര്യമില്ലാത്ത ഇവർക്ക് നായാട്ട് വളരെ ഇഷ്ടമാണ്. കാട്ടിൽ ചത്തുകിടക്കുന്ന മൃഗങ്ങളുടെ മാംസം വരെ ഇവർ ഭക്ഷിക്കും. ശിവരാത്രിയിൽ ഇവർ മല്ലീശ്വരൻ മുടിയിൽ പോയി വിളക്ക് കൊളുത്താറുണ്ട്. മുഗുഡ ഗോത്രങ്ങൾക്ക് മൂപ്പന്മാരുണ്ട്. മൃഗങ്ങളേയും വൃക്ഷങ്ങളെയും ഇവർ ആരാധിക്കുന്നു.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |