മാസം
കലണ്ടറുകളിൽ ഉപയോഗിക്കപ്പെടുന്ന സമയത്തിന്റെ ഒരു അളവാണ് മാസം. മെസപ്പൊട്ടേമിയക്കാരാണ് ഇത് ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. മാസത്തിന്റെ ദൈർഘ്യം , ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഗ്രിഗോറിയൻ, ജൂലിയൻ കലണ്ടറുകൾതിരുത്തുക
ഗ്രിഗോറിയൻ കലണ്ടറിലും, അതിനു മുമ്പുണ്ടായിരുന്ന ജൂലിയൻ കലണ്ടറിലും 12 മാസങ്ങളാണുള്ളതു്.
എണ്ണം | മാസത്തിന്റെ പേർ | ദിവസങ്ങളുടെ എണ്ണം |
---|---|---|
1 | ജനുവരി | 31 ദിവസങ്ങൾ |
2 | ഫിബ്രവരി | 28 ദിവസങ്ങൾ, അധിവർഷങ്ങളിൽ 29 |
3 | മാർച്ച് | 31 ദിവസങ്ങൾ |
4 | ഏപ്രിൽ | 30 ദിവസങ്ങൾ |
5 | മേയ് | 31 ദിവസങ്ങൾ |
6 | ജൂൺ | 30 ദിവസങ്ങൾ |
7 | ജൂലൈ | 31 ദിവസങ്ങൾ |
8 | ആഗസ്ത് | 31 ദിവസങ്ങൾ |
9 | സെപ്റ്റംബർ | 30 ദിവസങ്ങൾ |
10 | ഒക്ടോബർ | 31 ദിവസങ്ങൾ |
11 | നവംബർ | 30 ദിവസങ്ങൾ |
12 | ഡിസംബർ | 31 ദിവസങ്ങൾ |
ഗ്രിഗോറിയൻ കലണ്ടറിലെ മാസങ്ങൾതിരുത്തുക
ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസംബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.
കൊല്ലവർഷത്തിലെ മാസങ്ങൾതിരുത്തുക
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം [1]എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത് മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത് ചിങ്ങമാസത്തിലാണ്[2]. ഗ്രിഗോറിയൻ കാലഗണനാരീതി ആണ് പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കായി കൊല്ലവർഷത്തെ ആശ്രയിക്കുന്നവരാണ്.
മലയാളമാസം | ഗ്രിഗോറിയൻ കലണ്ടർ മാസം | തമിഴ് മാസം | ശക മാസം |
---|---|---|---|
ചിങ്ങം | ഓഗസ്റ്റ്-സെപ്റ്റംബർ | ആവണി-പുരുട്ടാശി | ശ്രാവണം-ഭാദ്രം |
കന്നി | സെപ്റ്റംബർ-ഒക്ടോബർ | പുരുട്ടാശി-ഐപ്പശി | ഭാദ്രം-ആശ്വിനം |
തുലാം | ഒക്ടോബർ-നവംബർ | ഐപ്പശി-കാർത്തികൈ | ആശ്വിനം-കാർത്തികം |
വൃശ്ചികം | നവംബർ-ഡിസംബർ | കാർത്തികൈ-മാർകഴി | കാർത്തികം-ആഗ്രഹായണം |
ധനു | ഡിസംബർ-ജനുവരി | മാർകഴി-തൈ | ആഗ്രഹായണം-പൗഷം |
മകരം | ജനുവരി-ഫെബ്രുവരി | തൈ-മാശി | പൗഷം-മാഘം |
കുംഭം | ഫെബ്രുവരി-മാർച്ച് | മാശി-പങ്കുനി | മാഘം-ഫാൽഗുനം |
മീനം | മാർച്ച്-ഏപ്രിൽ | പങ്കുനി-ചിത്തിരൈ | ഫാൽഗുനം-ചൈത്രം |
മേടം | ഏപ്രിൽ-മേയ് | ചിത്തിരൈ-വൈകാശി | ചൈത്രം-വൈശാഖം |
ഇടവം | മേയ്-ജൂൺ | വൈകാശി-ആനി | വൈശാഖം-ജ്യേഷ്ഠം |
മിഥുനം | ജൂൺ-ജൂലൈ | ആനി-ആടി | ജ്യേഷ്ഠം-ആഷാഢം |
കർക്കടകം | ജൂലൈ-ഓഗസ്റ്റ് | ആടി-ആവണി | ആഷാഢം-ശ്രാവണം |
ഇസ്ലാമിക കലണ്ടർതിരുത്തുക
ഇസ്‌ലാമിക കലണ്ടറിൽ പുതിയ മാസത്തിന് ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ്. മാസപ്പിറവി കാണുന്നതോടെ നിലവിലെ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്തതായി കണക്കാക്കുന്നു
- മുഹറം محرّم
- സഫർ صفر
- റബി' അൽ-അവ്വൽ (റബീഉ I) ربيع الأول
- റബി' അൽ-താനി (അല്ലെങ്കിൽ റബീഉൽ ആഖിർ) ربيع الآخر أو ربيع الثاني
- ജമാദ് അൽ-അവ്വൽ (ജമാദുൽ I) جمادى الأول
- ജമാദ് അൽ-താനി (അല്ലെങ്കിൽ ജമാദുൽ ആഖിർ, ജാംദുൽ II)
- റജബ് رجب
- ശ'അബാൻ شعبان
- റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
- ശവ്വാൽ شوّال
- ദു അൽ-ഖി'ദ ذو القعدة
- ദുൽ അൽ-ഹിജ്ജ ذو الحجة
ശകവർഷത്തിലെ മാസങ്ങൾതിരുത്തുക
ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറായ ശക വർഷത്തിലെ [3]മാസങ്ങൾ താഴെപ്പറയുന്നവയാണ്.
മാസം | ദിനങ്ങൾ | മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്) | |
---|---|---|---|
1 | ചൈത്രം | 30/31 | മാർച്ച് 22* [4] |
2 | വൈശാഖം | 31 | ഏപ്രിൽ 21 |
3 | ജ്യേഷ്ഠ | 31 | മെയ് 22 |
4 | ആഷാഢം | 31 | ജൂൺ 22 |
5 | ശ്രാവണം | 31 | ജൂലൈ 23 |
6 | ഭാദ്രപാദം | 31 | ഓഗസ്റ്റ് 23 |
7 | അശ്വിനി | 30 | സെപ്റ്റംബർ 23 |
8 | കാർത്തിക | 30 | ഒക്ടോബർ 23 |
9 | അഗ്രഹായനം | 30 | നവംബർ 22 |
10 | പൌഷം | 30 | ഡിസംബർ 22 |
11 | മാഘം | 30 | ജനുവരി 21 |
12 | ഫാൽഗുനം | 30 | ഫെബ്രുവരി 20 |
അധിവർഷങ്ങളിൽ ചൈത്രത്തിനു് 31 ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേഗക്കുറവു് കാരണമാണിതു്. ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്. അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള അധിവർഷമാണോ എന്നു നോക്കിയാൽ മതി
തമിഴ് കലണ്ടറിലെ മാസങ്ങൾതിരുത്തുക
തമിഴ് കലണ്ടറിൽ 29 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളുണ്ട്.
No. | തമിഴിൽ | മാസത്തിന്റെ പേർ | ഗ്രിഗോറിയൻ കലണ്ടറിൽ വരുന്നത് |
01. | சித்திரை | ചിത്തിരൈ | ഏപ്രിൽ-മേയ് |
02. | வைகாசி | വൈകാശി | മേയ്-ജൂൺ |
03. | ஆனி | ആനി | ജൂൺ-ജൂലൈ |
04. | ஆடி | ആടി | ജൂലൈ-ഓഗസ്റ്റ് |
05. | ஆவணி | 'ആവണി | ഓഗസ്റ്റ്-സെപ്റ്റംബർ |
06. | புரட்டாசி | പുരുട്ടാശി | സെപ്റ്റംബർ-ഒക്ടോബർ |
07. | ஐப்பசி | 'ഐപ്പശി | ഒക്ടോബർ-നവംബർ |
08. | கார்த்திகை | കാർത്തികൈ | നവംബർ-ഡിസംബർ |
09. | மார்கழி | മാർകഴി | ഡിസംബർ-ജനുവരി |
10. | தை | തൈ | ജനുവരി-ഫെബ്രുവരി |
11. | மாசி | മാശി | ഫെബ്രുവരി-മാർച്ച് |
12. | பங்குனி | പങ്കുനി | മാർച്ച്-ഏപ്രിൽ |
അവലംബംതിരുത്തുക
- ↑ http://alappuzha.nic.in/50_th_anniversary.htm
- ↑ ചില കേരള ചരിത്ര പ്രശ്നങ്ങള്, (ഒന്നാം ഭാഗം) ഇളംങ്ങുളം കുഞ്ഞന് പിള്ള, എന്.ബി.എസ്, ഏപ്രില് ൧൯൫൫
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-25.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-25.