ശകവർഷം
ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടര്‍
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.
മാസങ്ങൾ
തിരുത്തുകമാസം | ദിനങ്ങൾ | മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്) | |
---|---|---|---|
1 | ചൈത്രം | 30/31 | മാർച്ച് 22* |
2 | വൈശാഖം | 31 | ഏപ്രിൽ 21 |
3 | ജ്യേഷ്ഠം | 31 | മെയ് 22 |
4 | ആഷാഢം | 31 | ജൂൺ 22 |
5 | ശ്രാവണം | 31 | ജൂലൈ 23 |
6 | ഭാദ്രം | 31 | ഓഗസ്റ്റ് 23 |
7 | അശ്വിനം | 30 | സെപ്റ്റംബർ 23 |
8 | കാർത്തികം | 30 | ഒക്ടോബർ 23 |
9 | മാർഗശീർഷം | 30 | നവംബർ 22 |
10 | പൗഷം | 30 | ഡിസംബർ 22 |
11 | മാഘം | 30 | ജനുവരി 21 |
12 | ഫാൽഗുനം | 30 | ഫെബ്രുവരി 20 |
അധിവർഷങ്ങളിൽ ചൈത്രത്തിനു് 32 ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേലവു് കാരണമാണിതു്.
ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്.
അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള അധിവർഷമാണോ എന്നു നോക്കിയാൽ മതി