ധനു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധനു (വിവക്ഷകൾ) എന്ന താൾ കാണുക. ധനു (വിവക്ഷകൾ)

കൊല്ലവർഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു.സൂര്യൻ ധനു രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. ഡിസംബർ - ജനുവരി മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. തമിഴ് മാസങ്ങളായ മാർഗഴി - തയ് മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഈ മാസത്തിലാണ്.

കേരളത്തിൽ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്നത് ധനുമാസത്തിലാണ്.ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. പരമശിവന്റെ പിറന്നാളാണ് തിരുവാതിര ദിവസം എന്നാണ് കേരളത്തിലെ ഐതിഹ്യം. സ്ത്രീകളും പെൺകുട്ടികളും ഈ ദിവസത്തിൽ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം എന്നു പറയുന്നത്. പെൺകുട്ടികൾ തിരുവാതിര നൃത്തം (കുമ്മി) ചവിട്ടുകയും പാട്ടുപാടുകയും ഊഞ്ഞാലാടുകയും ചെയ്യുന്നു. യുവതികൾ ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം നല്ലതാണെന്നാണ് കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=ധനു&oldid=2283620" എന്ന താളിൽനിന്ന് ശേഖരിച്ചത്