ടി.യു. രാധാകൃഷ്ണൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
പതിനൊന്നാം കേരള നിയമസഭയിൽ (2001-2006) മാളയിൽ നിന്നുള്ള നിയമസഭാംഗവും നിലവിൽ സംഘടന ചുമതലയുള്ള കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയും[2] തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ്. ടി.യു. രാധാകൃഷ്ണൻ (ജനനം:14 നവംബർ 1953) [3]
ടി.യു. രാധാകൃഷ്ണൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2001-2006 | |
മുൻഗാമി | വി.കെ. രാജൻ |
പിൻഗാമി | എ.കെ. ചന്ദ്രൻ |
മണ്ഡലം | മാള നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അന്നമനട, തൃശൂർ | 14 നവംബർ 1953 }
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (ഐ.) |
പങ്കാളി | molly |
കുട്ടികൾ | 2 sons |
As of 17'th February, 2021 ഉറവിടം: [കേരള നിയമസഭ[1]] |
ജീവിതരേഖ
തിരുത്തുകതൃശൂർ ജില്ലയിലെ അന്നമനടയിൽ ടി.കെ.ഉണ്ണിയുടേയും സരോജിനിയുടേയും മകനായി 1953 നവംബർ 14 ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.
രാഷ്ട്രീയ ജീവിതം
തിരുത്തുകകോൺഗ്രസിൻ്റെ വിദ്യാർത്ഥി, യുവജന സംഘടനകളായ കെ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ പൊതുരംഗത്ത്. 2001-ൽ മാളയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ മാളയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ എ.കെ. ചന്ദ്രനോട് പരാജയപ്പെട്ടു.[4][5]
പ്രധാന പദവികൾ
- 2021 നവംബർ 26 മുതൽ കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്
- കെ.പി.സി.സിയിലും നിർവാഹക സമിതിയിലും അംഗമാണ്
- ജില്ലാ ചെയർമാൻ, കോൺഗ്രസ് സേവാദൾ
- പ്രസിഡൻറ്, കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ എംപ്ലോയീസ് അസോസിയേഷൻ
- ഐ.എൻ.ടി.യു.സിയുടെ കീഴിലുള്ള തൊഴിലാളി യൂണിയൻ്റെ ഭാരവാഹിയാണ്
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2006 | മാള നിയമസഭാമണ്ഡലം | എ.കെ. ചന്ദ്രൻ | സി.പി.ഐ., എൽ.ഡി.എഫ്. | ടി.യു. രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | മാള നിയമസഭാമണ്ഡലം | ടി.യു. രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | യു.എസ്. ശശി | സി.പി.ഐ., എൽ.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m526.htm
- ↑ "കെ.പി.സി.സി: ടി.യു. രാധാകൃഷ്ണൻ സംഘടനാ ജനറൽസെക്രട്ടറി" https://keralakaumudi.com/news/mobile/news-amp.php?id=694117
- ↑ http://www.niyamasabha.org/codes/members/m113.htm
- ↑ https://resultuniversity.com/election/mala-kerala-assembly-constituency
- ↑ https://www.thehindu.com/news/national/kerala/keeping-the-parties-guessing/article8373264.ece