മീനാക്ഷി തമ്പാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

കേരളത്തിലെ ഒരു പൊതു പ്രവർത്തകയും മുൻ നിയമസഭാംഗവും അദ്ധ്യാപികയുമാണ് മീനാക്ഷി തമ്പാൻ. സി.പി.ഐ മുൻ ദേശീയ കൗൺസിൽ അംഗവും CPI യുടെ ചരിത്രത്തിൽ ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.

മീനാക്ഷി തമ്പാൻ
Member of the Kerala Legislative Assembly
ഓഫീസിൽ
1991–96, 1996–2001
10 years
മണ്ഡലംKodungallur Assembly Constituency
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-12-05) 5 ഡിസംബർ 1941  (82 വയസ്സ്)
Palakkad, Kerala
രാഷ്ട്രീയ കക്ഷിCommunist Party of India
പങ്കാളിK. R. Thampan
കുട്ടികൾ2 sons and 1 daughter
വസതിsDeepthi, Samoohamadhom Road, Irinjalakuda, Thrissur District

വഹിച്ച പദവികൾ തിരുത്തുക

  • NFIW ദേശീയ വൈസ് പ്രസിഡണ്ട്
  • കേരള മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട്
  • കൊടുങ്ങല്ലൂർ MLA 10 വർഷം
  • സ്ത്രീകൾ, കുട്ടികൾ, ദിവ്യാംഗർ എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമസഭാ കമ്മിറ്റിയുടെ ചെയർപേർസൻ
  • സംസ്ഥാന വനിതാ കമ്മിഷൻ അംഗം

തെരഞ്ഞെടുപ്പ് മത്സരങ്ങൾ തിരുത്തുക

1987 ൽ സിറ്റിങ് മുഖ്യമന്ത്രി കെ. കരുണാകരനെതിരെ മാള മണ്ഡലത്തിൽ ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച് പരാജയപ്പെട്ടു.

1989 ൽ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ കേവലം 5000 ൽ പരം വോട്ടുകൾക്ക് പരാജയം

1991 ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് ജില്ലയിലെ മികച്ച ഭൂരിപക്ഷത്തിൽ വിജയം

1996 ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് മികച്ച വിജയം

2001 ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് പരാജയം

ഔദ്യോഗിക ജീവിതം തിരുത്തുക

ഇരുപതാം വയസ്സിൽ തൃശൂർ സെൻ്റ് മേരീസ് കോളജിൽ ലെക്ചറർ

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് ആരംഭിച്ചതുമുതൽ ഇംഗ്ലീഷ് അധ്യാപിക, പ്രഫസർ, ഹെഡ് ഓഫ് ഡിപാർട്മെൻ്റ് ആയി 1996 ൽ വിരമിച്ചു.

രചിച്ച പുസ്തകങ്ങൾ തിരുത്തുക

1. പ്രൊ. മീനാക്ഷി തമ്പാൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ

3. ആത്മകഥ - മനോദർപ്പണത്തിലെ മായാത്ത ചിത്രങ്ങൾ

പുരസ്ക്കാരങ്ങൾ തിരുത്തുക

  • വി.കെ. രാജൻ പുരസ്കാരം
  • ജി കാർത്തികേയൻ പുരസ്കാരം

സന്ദർശിച്ച വിദേശരാജ്യങ്ങൾ തിരുത്തുക

  • ജർമ്മനി
  • യു.എസ്.എ
  • ചൈന
  • ക്യൂബ

ജീവിതരേഖ തിരുത്തുക

പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിനടുത്ത് വടവന്നൂരിൽ പാറക്കൽ തറവാട്ടിൽ ജനിച്ചു. അച്ഛൻ തൃശ്ശൂർ ജില്ലയിലെ കൊരട്ടി പ്രദേശത്ത് കൊരട്ടി സ്വരൂപത്തിൽ അഡ്വ: കെ. കെ. തമ്പാൻ അമ്മ: പറക്കൽ രാജകുമാരിയമ്മ. 1962 ൽ ഇരുപതാം വയസിൽ തൃശ്ശൂർ സെൻറ്. മേരീസ് കോളേജിൽ ആദ്യമായി അധ്യാപികയായി. തുടർന്ന് ഇരിഞ്ഞാലക്കുട സെൻറ്. ജോസഫ് കോളേജ് ആരംഭിക്കുന്ന കാലംമുതൽ പ്രവർത്തിച്ചു .ഹെഡ് ഓഫ് ദ ഡിപ്പാർട്മെൻറ് ആയി വിരമിച്ചു. അധ്യാപക പ്രസ്ഥാനവുമായി ബന്ധപെട്ടു പ്രവർത്തിച്ചു.1970 കളിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (CPI) യുമായി പ്രവർത്തിച്ചു. ദേശീയ കൌൺസിൽ അംഗം വരെയായി. CPI യുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആദ്യ വനിത. ഈക്കാലത്ത് തന്നെ സ്ത്രീ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെടുകയും കേരള മഹിളാ ഫെഡെറേഷന്റെ സംസ്ഥാന പ്രസിഡെൻറായി ദീർഘകാലം പ്രവർത്തിച്ചു. ദേശീയ മഹിളാ ഫെഡറേഷൻ (എൻ.എഫ്.ഐ.ഡബ്ല്യൂ)ന്റെ ദേശീയ വൈസ് പ്രസിഡൻറായി പ്രവർത്തിച്ചു.

1991 ലും 1996ലും ഒൻപതും പത്തും കേരളനിയമസഭകളിലേക്ക് കൊടുങ്ങല്ലൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്. കെ. വേണു ജെ.എസ്.എസ്, യു.ഡി.എഫ്.
1991 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്. ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.
1987 മാള നിയമസഭാമണ്ഡലം കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

  1. http://malayalanatu.com/index.php/-/400?task=view[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
  3. http://www.keralaassembly.org/
"https://ml.wikipedia.org/w/index.php?title=മീനാക്ഷി_തമ്പാൻ&oldid=4071237" എന്ന താളിൽനിന്ന് ശേഖരിച്ചത്