കുഴൂർ ഗ്രാമപഞ്ചായത്ത്
കേരളത്തിൽ തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴൂർ ഗ്രാമപഞ്ചായത്ത് . തൃശ്ശൂർ നഗരത്തിൽ നീന്നും ഏകദേശം 35 കി. മി. ദൂരത്തിലും എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 40 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. തിരുമുക്കുളം വില്ലേജ്, കാക്കുളിശ്ശേരി വില്ലേജ് എന്നീ വില്ലേജുകൾ ഈ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ്.
കുഴൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°11′52″N 76°17′21″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | തുമ്പരശ്ശേരി, കുഴൂർ, താണിശ്ശേരി, കാക്കുളിശ്ശേരി, എരവത്തൂർ, കൊച്ചുകടവ്, തെക്കുംചേരി, ആലമറ്റം, തിരുത്ത, കുണ്ടൂർ, വയലാർ, ഐരാണിക്കുളം, തിരുമുക്കുളം, പാറപ്പുറം |
വിസ്തീർണ്ണം | 19.76 ചതുരശ്ര കിലോമീറ്റർ (2019) ![]() |
ജനസംഖ്യ | 19,916 (2011) ![]() |
പുരുഷന്മാർ | • 9,572 (2011) ![]() |
സ്ത്രീകൾ | • 10,344 (2011) ![]() |
സാക്ഷരത നിരക്ക് | 90.97 ശതമാനം (2001) ![]() |
കോഡുകൾ • തപാൽ | • |
![]() | |
LSG കോഡ് | G081503 |
LGD കോഡ് | 221864 |
ചരിത്രംതിരുത്തുക
കുഴൂർ സർക്കാർ സ്കൂൾ, കുഴൂർ പഞ്ചായത്ത് കാര്യാലയം, തിരുമുക്കുളം വില്ലേജ് കാര്യാലയം, കാക്കുളിശ്ശേരി വില്ലേജ് കാര്യാലയം തുടങ്ങിയ കെട്ടിടങ്ങൾ ഇരിക്കുന്ന സ്ഥലം പണ്ട് തികച്ചും വിജനമായ പ്രദേശമായിരുന്നു. കുഴൂർ സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത്, ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടു പടിഞ്ഞാറ് ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായ ആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തെ കച്ചേരി കുന്ന് എന്ന് വിളിക്കുന്നത്.
അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു. സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഈ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.
വിദ്യാലയങ്ങൾതിരുത്തുക
- GHSS ഐരാണിക്കുളം.
- GHS കുഴൂർ.
- SA GHS താണിശ്ശേരി.
- GUPS കുണ്ടൂർ.
- SKV LPS എരവത്തൂർ.
- SX LPS താണിശ്ശേരി.
- 'ട്രാപ്സ് സ്കൂൾ
ആരോഗ്യ രംഗംതിരുത്തുക
ഒരു സർക്കാർ ഡിസ്പെൻസറിയും ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും ഇവിടെയുണ്ട്.
പരിസ്ഥിതി സംരക്ഷണംതിരുത്തുക
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI) ന്റെ ഒരു ഉപ കേന്ദ്രം 12-01-2019 ൽ കേരള മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്തു [1] Archived 2020-09-22 at the Wayback Machine.. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ജനിതകശേഖരം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1979ലാണ് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്. വിസ്തൃതമായ ഉദ്യാനത്തിനൊപ്പം സസ്യസമ്പത്തിന്റെ സംരക്ഷണവും, സുസ്ഥിര ഉപയോഗത്തിനായുള്ള ഗവേഷണങ്ങളും ഇവിടെ നടക്കുന്നു. കുഴൂർ ഉപ കേന്ദ്രത്തിൽ കൂടുതലായി ടിഷ്യു കൾച്ചറുമായ ബന്ധപ്പെട്ടു ഗവേഷണങ്ങൾ നടക്കുന്നു. [2]
സമീപ പ്രദേശങ്ങൾതിരുത്തുക
- കിഴക്ക് - അന്നമനട ഗ്രാമപഞ്ചായത്ത്, പാറക്കടവ് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പൊയ്യ ഗ്രാമപഞ്ചായത്ത്, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
- വടക്ക് - മാള ഗ്രാമപഞ്ചായത്ത്, അന്നമനട ഗ്രാമപഞ്ചായത്ത്
- തെക്ക് - ചാലക്കുടി പുഴ
വാർഡുകൾതിരുത്തുക
- താണിശ്ശേരി
- കാക്കുളിശ്ശേരി
- തുമ്പരശ്ശേരി
- കുഴൂർ
- തെക്കുംഞ്ചേരി
- എരവത്തൂർ
- കൊച്ചുകടവ്
- കുണ്ടൂർ
- വയലാർ
- ആലമറ്റം
- തിരുത്ത
- തിരുമുക്കുളം
- പാറപ്പുറം
- ഐരാണിക്കുളം
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മാള |
വിസ്തീര്ണ്ണം | 19.11 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,569 |
പുരുഷന്മാർ | 9010 |
സ്ത്രീകൾ | 9559 |
ജനസാന്ദ്രത | 972 |
സ്ത്രീ : പുരുഷ അനുപാതം | 1061 |
സാക്ഷരത | 90.97% |
വീടുകൾ | 5060 (2011 സെൻസസ് ) |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuzhurpanchayat Archived 2016-03-11 at the Wayback Machine.
- Census data 2001
- https://jntbgri.res.in/index.php?option=com_content&view=article&id=223