മേഴ്സി രവി
മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാർ രവിയുടെ ഭാര്യയുമായിരുന്നു മേഴ്സി രവി (ജനനം: മാർച്ച് 18, 1945 - മരണം: സെപ്റ്റംബർ 5, 2009).
മേഴ്സി രവി | |
---|---|
![]() മേഴ്സി രവി | |
ജനനം | മേഴ്സി ഫ്രാൻസിസ് കാട്ടിക്കാരൻ മാർച്ച് 18, 1945 |
മരണം | സെപ്റ്റംബർ 5, 2009 | (പ്രായം 64)
ദേശീയത | ![]() |
തൊഴിൽ | പൊതുപ്രവർത്തക |
അറിയപ്പെടുന്നത് | കേരള നിയമസഭ അംഗം |
ജീവിത രേഖ
തിരുത്തുക1945 മാർച്ച് 18-ന് എറണാകുളത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969-ൽ തന്റെ കോളേജിൽ സീനിയർ ആയിരുന്ന വയലാർ രവിയെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ട്. വിവാഹശേഷം സജീവരാഷ്ട്രീയത്തിലെത്തി. 2001 മുതൽ 2006 വരെ കേരള നിയമസഭയിൽ അംഗമായിരുന്നു. 2001-ൽ മകന്റെ കുട്ടിയുടെ ചോറൂണിന് മേഴ്സി ഗുരുവായൂരിലെത്തിയത് വൻ വിവാദമായിരുന്നു. 64-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം മൂലം 2009 സെപ്റ്റംബർ 5-ന് പുലർച്ചെ 3:30-ഓടെ ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആസ്പത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം വിലാപയാത്രയായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വയലാർ രവിയുടെ വീട്ടിൽ കൊണ്ടുവന്ന ശേഷം ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയും പൂർണ ഔദ്യോഗിക ബഹുമതികളോടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. [1]
അധികാരങ്ങൾ
തിരുത്തുകസംസ്ഥാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, ഏഐസിസി അംഗം എന്നീ പദവികൾ വഹിച്ചു. ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2001 | കോട്ടയം നിയമസഭാമണ്ഡലം | മേഴ്സി രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വൈക്കം വിശ്വൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1996 | മാള നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | മേഴ്സി രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |