മലക്കാരന്മാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കണ്ടുവരുന്ന ഒരു ആദിവാസിവർഗമാണ് മലക്കാരന്മാർ. മലമുത്തന്മാരെന്നും ഇവർക്ക് പേരുണ്ട്. കാട്ടിലെ ഭയങ്കരൻ എന്നാണ് മലമുത്തൻ എന്ന വാക്കിന്റെ അർത്ഥം. മലയാളവും തമിഴും കലർന്ന ഭാഷയാണ് ഇവരുടേത്.
തീരെ അപരിഷ്കൃതരാണ് ഈ വനവാസികൾ. വളരെ അപൂർവമായേ കാട്ടിൽനിന്ന് പുറത്തിറങ്ങാറുള്ളു. ഉയർന്ന ജാതിക്കാരായി സ്വയം കണക്കാക്കുന്ന ഇവർക്ക് ഒരിടത്ത് സ്ഥിരമായി താമസിക്കുന്നതിഷ്ടമല്ല. നിലമ്പൂർ കാടുകളിൽനിന്ന് ഗൂഡല്ലൂർ കാടുകളിലേക്കും തിരിച്ചും ഇവർ യാത്ര ചെയ്യാറുണ്ട്. സ്ഥിരമായ വീടുകളില്ലാത്ത മലക്കാരന്മാരുടെ താമസം പാറപ്പൊത്തുകളിലും മരപ്പൊത്തുകളിലുമൊക്കെയാണ്.
എന്നാൽ നാടോടിജീവിതം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. കൊച്ചുകുടിലുകൾ കെട്ടിയാണ് ഇക്കൂട്ടരുടെ താമസം. കുടുംബത്തിൽ ഏതെങ്കിലുമൊരു പുരുഷൻ മരിച്ചാൽ ഉടനെ ആ കുടിൽ നശിപ്പിച്ച് പുതിയത് പണിയുന്ന ഒരു ആചാരം ഇവർക്കുണ്ട്.
ഗിരിവർഗക്കാരുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് മലക്കാരന്മാർക്ക്. നായാട്ടുകാരായ ഇവർ ഇപ്പോൾ കർഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |