വാജിദ് അലി ഷാ

അവധിലെ അവസാനത്തെ നവാബ്

അവധിലെ അവസാനത്തെ നവാബായിരുന്നു വാജിദ് അലി ഷാ (ഉർദു: واجد علی شاہ, ജീവിതകാലം: 1822 ജൂലൈ 30 – 1887 സെപ്റ്റംബർ 1). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ദുർഭരണം ആരോപിച്ച് ദത്തപഹാരനയത്തിലെ വ്യവസ്ഥ പ്രകാരം 1856 ഫെബ്രുവരിയിൽ അവധിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തത്. ഭരണാധികാരി എന്നതിനു പുറമേ കവിയും നർത്തകനുമായിരുന്നു അദ്ദേഹം.[1]

നവാബ് വാജിദ് അലി ഷാ
മിർസ (രാജകീയപദവി)
അവധിലെ നവാബ് (രാജാവ്)

അവധിലെ 5-ാമത് രാജാവ്
ഭരണകാലം 1847 ഫെബ്രുവരി 13 - 1856 ഫെബ്രുവരി 11
മുൻഗാമി അംജദ് അലി ഷാ
പിൻഗാമി ബിർജിസ് ഖാദ്ര
പേര്
അബുൽ മൻസൂർ മീർസ മുഹമ്മദ് വാജിദ് അലി ഷാ
പിതാവ് അംജദ് അലി ഷാ
മതം ഷിയ ഇസ്ലാം

സുഖലോലുപമായ ജീവിതമാണ് വാജിദ് അലി ഷാ നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇഷ്ഖ് നാമ (പ്രേമചരിതം) എന്നൊരു വലിയ സമാഹാരം ബ്രിട്ടനിലെ വിൻസർ കോട്ടയിലെ രാജകീയ ഗ്രന്ഥശാലയിലുണ്ട്. വാജിദ് അലി ഷായുടെ നൂറുകണക്കിന് വരുന്ന പ്രേമഭാജനങ്ങളുടെ പൂർണ്ണകായചിത്രങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഓരോ താളിലും അവരുടെ ഗുണങ്ങൾ പ്രകീർത്തിക്കുന്ന ചെറിയ കവിതകളുമുണ്ട്.[1]

അവലംബം തിരുത്തുക

  1. 1.0 1.1 ലാസ്റ്റ് മുഗൾ,[൧] താൾ: 126

ഗ്രന്ഥങ്ങൾ തിരുത്തുക

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വാജിദ്_അലി_ഷാ&oldid=1873930" എന്ന താളിൽനിന്ന് ശേഖരിച്ചത്