കോഴഞ്ചേരി പ്രസംഗം

നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെ. 11-നു കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം.

തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെയ് 11-നു കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം. ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു അദ്ധ്യഷൻ. ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗാധ്യക്ഷൻ സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്തു വച്ച് അറസ്റ്റ് ചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. രണ്ടു മാസത്തേക്ക് പ്രസംഗിക്കുന്നതും വിലക്കി. തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങൾ തിരുവിതാംകൂറിലെ സാമുദായിക-രാഷ്ട്രീയ സ്ഥിതിഗതികളിൽ ഒരു വഴിത്തിരിവായിത്തീർന്നു.

പ്രാധാന്യം തിരുത്തുക

തിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിർണായകസ്ഥാനമുള്ളതാണ് കോഴഞ്ചേരി പ്രസംഗം. സമഗ്രാധികാരത്തിലൂടെ തിരുവിതാംകൂറിനെ സി.പി. രാമസ്വാമി അയ്യർ അടക്കിഭരിച്ച ഘട്ടത്തിൽ 'സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടിയ പ്രസംഗമാണ് 1935 മെയ് 11ന് സി. കേശവൻ നടത്തിയത്. ചേർത്തലയിലെ തൊഴിലാളികളെക്കുറിച്ച് താൻ അഭിമാനംകൊള്ളുന്നുവെന്നുപറഞ്ഞ സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.[1]

കൊല്ലം ഡിസ്ട്രിക്ട്‌ മജിസ്‌ട്രട്ടുകോടതിയിൽ ഹാജരാക്കിയ ഈ രേഖ ഗവ. ഷാർട്ട്‌ഹാൻഡ്‌ റിപ്പോർട്ടറും സി.ഐ.ഡി.യുമായ രാമകൃഷ്‌ണപിള്ള എഴുതി എടുത്തതാണ്‌.

അവലംബം തിരുത്തുക

  1. "/മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം:മാതൃഭൂമി". മൂലതാളിൽ നിന്നും 2011-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-01.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കോഴഞ്ചേരി_പ്രസംഗം&oldid=3629944" എന്ന താളിൽനിന്ന് ശേഖരിച്ചത്