നാടോടികൾ (മലയാളചലച്ചിത്രം)
മലയാള ചലച്ചിത്രം
ചന്ദ്രതാര പ്രൊഡക്ഷ്സിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടി നിർമിച്ച നാടോടികൾ എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് എസ്. രാമനാഥനാണ്. കഥയും രാമനാഥന്റേതുതന്നെ. എൻ.എൻ. പിഷാരടി സംഭാഷണവും പി. ഭാസ്കരൻ ഗാനങ്ങളും എഴുതി. വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ച 9 പാട്ടുകൾ ഈ ചിത്രത്തിലുണ്ട്. നൃത്തസംവിധനം ആർ. കൃഷ്ണരാജും ഛായാഗ്രഹണം വി.കെ.ബി. മണിയും ചിത്രസംയോജനം ജി. വെങ്കിട്ടരാമനും നിർവഹിച്ചു. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം 1959 സെപ്റ്റംബർ 11-ന് പ്രദർശനം ആരംഭിച്ചു. കേരളത്തിൽ വിതരണം നടത്തിയത് ചന്ദ്രതാരാ പിക്ചേഴ്സായിരുന്നു.[1]
നാടോടികൾ | |
---|---|
സംവിധാനം | എസ്. രാമനാഥൻ |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | എസ്. രാമനാഥൻ |
തിരക്കഥ | എസ്. രാമനാഥൻ |
അഭിനേതാക്കൾ | പ്രേം നവാസ് ടി.എസ്. മുത്തയ്യ കൊട്ടാരക്കര ശ്രീധരൻ നായർ പി.എ. തൊമസ് എസ്.എ. ഫരീദ് അംബിക (പഴയകാല നടി) സുകുമാരി ടി.ആർ. ഓമന അടൂർ പങ്കജം |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | 11/09/1959 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നവാസ്
- ടി.എസ്. മുത്തയ്യ
- കൊട്ടാരക്കര ശ്രീധരൻ നായർ
- പി.എ. തോമസ്
- എസ്.എ. ഫരീദ്
- അംബിക (പഴയകാല നടി)
- സുകുമാരി
- ടി.ആർ. ഓമന
- അടൂർ പങ്കജം
പിന്നണിഗായകർ
തിരുത്തുക- എ.പി. കോമള
- ജിക്കി
- മെഹബൂബ്
- പി. ലീല
- പി.ബി. ശ്രീനിവാസ്
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം മൂവി ഡേറ്റാബേസിൽ നിന്ന് നാടോടികൾ