കേരളത്തിലെ രാഷ്ടീയപ്രവർത്തകനും ബി.ജെ.പി. നേതാവുമാണ് സി.കെ. പത്മനാഭൻ. മുമ്പ് ഒരു കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1969-ൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വിശ്ചേദിച്ച് ഭാരതീയ ജനസംഘത്തിൽ ചേരുകയുണ്ടായി. 1980-ൽ ബി.ജെ.പി. രൂപം കൊണ്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ജനറൽ‌ സെക്രട്ടറിയായി മാറിയ പത്മനാഭൻ പിന്നീട് ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിർവ്വാഹക സമിതിയംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കോട്ടൂരിൽ പയറ്റാൽ അനന്തൻ നമ്പ്യാരുടേയും ദേവകിയമ്മയുടേയും പുത്രനായി ജനിച്ച സി.കെ. പത്മനാഭൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പിതാവ് അനന്തൻ നമ്പ്യാർ കർ‌ഷക സംഘത്തിന്റെ ഒരു നേതാവും കാവുമ്പായി കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്നു. കണ്ണൂരിലെ അഴിക്കോടു സ്വദേശിയായ പത്മനാഭൻ പിതാവിനേപ്പോലെതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തു പ്രവേശിച്ചു. 1969 മുതൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയും ഏകദേശം രണ്ടു വർഷം ആർ.എസ്.എസ്. പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള വിവിധ പദവികൾ അലങ്കരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിലക്കയറ്റ വിരുദ്ധ സമരം, ചെക്ക് പോസ്റ്റ് സമരം, വയനാട്ടിലെ ആദിവാസി സംഘത്തിന്റെ ഭൂസമരങ്ങൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബംഗ്ലാദേശ് സമരം, മലപ്പുറം ജില്ലാ വരുദ്ധ സമരം തുടങ്ങിയവയിലെ സി.കെ. പത്മനാഭന്റെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കണ്ണൂർ ലോകസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ്, 435182 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68509
2009 പാലക്കാട് ലോകസഭാമണ്ഡലം എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 338070 സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68804
2005 *(1) തിരുവനന്തപുരം ലോകസഭാമണ്ഡലം പന്ന്യൻ രവീന്ദ്രൻ സി.പി.ഐ, എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ.
2001 മഞ്ചേശ്വരം നിയമസഭാമണ്ഡലം ചെർക്കളം അബ്ദുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, യു.ഡി.എഫ് 47494 സി.കെ. പത്മനാഭൻ ബി.ജെ.പി. 34306 എം. റാമണ്ണറെ സി.പി.ഐ.എം. എൽ.ഡി.എഫ്. 23201

കുന്ദമംഗലം നിയമസഭാമണ്ഡലം, കൂത്തുപറമ്പ് നിയമസഭാമണ്ഡലം, മഞ്ചേശ്വരം നിയമസഭാമണ്ഡലം എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, ലോകസഭാ മണ്ഡലങ്ങളിൽനിന്നും അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്.

ശബരിമല വിഷയത്തിലും സന്നിദ്ധാനത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി.യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരത്തിന്റ ഭാഗമായി ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം കൂടിയായ അദ്ദേഹം സെക്രട്ടറിയേറ്റ് നടയിൽ 10 ദിവസം നിരാഹാരം അനുഷ്ടിച്ചിരുന്നു.[3][4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
  2. http://www.keralaassembly.org
  3. "സി കെ പത്മനാഭൻറെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടർമാർ".
  4. "സി.കെ.പത്മനാഭൻ നിരാഹാരം തുടരുന്നു, ബി. ജെ.പി സമരം പത്താം ദിവസത്തിൽ". {{cite web}}: line feed character in |title= at position 36 (help)
"https://ml.wikipedia.org/w/index.php?title=സി.കെ._പത്മനാഭൻ&oldid=4071625" എന്ന താളിൽനിന്ന് ശേഖരിച്ചത്