വൈക്കം വിശ്വൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2006 മുതൽ 2018 വരെ ഇടതുമുന്നണി കൺവീനറായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവാണ് വൈക്കം വിശ്വൻ(ജനനം : 28 ഒക്ടോബർ 1939) മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വിശ്വൻ ഏറ്റുമാനൂരിൽ നിന്ന് ഒരു തവണ നിയമസഭാംഗമായിരുന്നു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ് അംഗമായി പ്രവർത്തിക്കുന്നു.[1][2][3]

വൈക്കം വിശ്വൻ
ഇടതുമുന്നണി കൺവീനർ
ഓഫീസിൽ
2006-2018
മുൻഗാമിപാലൊളി മുഹമ്മദ് കുട്ടി
പിൻഗാമിഎ. വിജയരാഘവൻ
നിയമസഭാംഗം
ഓഫീസിൽ
1980-1982
മണ്ഡലംഏറ്റുമാനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-10-28) 28 ഒക്ടോബർ 1939  (85 വയസ്സ്)
വടയാർ,വൈക്കം താലൂക്ക്, കോട്ടയം ജില്ല
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിഗീത
കുട്ടികൾ1 son and 1 daughter
As of 27 മാർച്ച്, 2024
ഉറവിടം: മനോരമ

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വടയാർ എന്ന ഗ്രാമത്തിൽ പത്മനാഭൻ നായരുടെയും കാർത്യായനി അമ്മയുടെയും മകനായി 1939 ഒക്ടോബർ 28 ന് ജനനം. വടയാർ ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിശ്വൻ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. കോഴിക്കോട് ജില്ലയിലെ സ്കൂളിൽ മലയാളം അധ്യാപകനായി ജോലി നോക്കിയെങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

വടയാർ സ്കൂളിൽ പഠിക്കുമ്പോൾ 1951-ൽ എ.ഐ.എസ്.എഫ് അംഗമായതിനെ തുടർന്ന് 1958 മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. 1967-ൽ കെ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റും 1969-ൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കെ.എസ്.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.

1978 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ വിശ്വൻ 1980-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് വിജയിച്ചു. 1982, 1991, 1996 നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഏറ്റുമാനൂരിൽ നിന്നും 2001-ൽ കോട്ടയത്ത് നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1985 മുതൽ 2005 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006-ൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും ഇടതുമുന്നണി കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. 2008-ലെ 19ആം പാർട്ടി കോൺഗ്രസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി.

2018-ൽ വിശ്വൻ ഇടതുമുന്നണി കൺവീനറർ സ്ഥാനം ഒഴിഞ്ഞപ്പോൾ എ.വിജയരാഘവൻ പകരം കൺവീനറായി. 75 വയസ് പ്രായപരിധി പിന്നിട്ടതോടെ 2015-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും 2022-ൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിവായി. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ് അംഗമായി പ്രവർത്തിക്കുന്നു.[4]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭാര്യ : ഗീത
  • മക്കൾ :
  • നിഷ
  • നവീൻ [5]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2001 കോട്ടയം നിയമസഭാമണ്ഡലം മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991* ഏറ്റുമാനൂർ നിയമസഭാമണ്ഡലം തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.
  1. Legislators of Kerala (PDF). Sectetariat of kerala Legislature. p. 266.
  2. "Vaikom Viswan is LDF convener". The Hindu. 22 May 2006. Archived from the original on 2006-08-27. Retrieved 26 January 2010.
  3. "UDF spreads canards". The Hindu. 3 February 2009. Archived from the original on 2009-02-07. Retrieved 26 January 2010.
  4. https://www.kairalinewsonline.com/2019/10/28/295891.html
  5. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-09.
  7. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=വൈക്കം_വിശ്വൻ&oldid=4074931" എന്ന താളിൽനിന്ന് ശേഖരിച്ചത്