കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു അതിർത്തി ഗ്രാമമാണ് കൊച്ചുകടവ്. എറണാകുളം ജില്ലയിൽ നിന്നും തൃശ്ശൂർ ജില്ലയിലേക്കുള്ള പ്രവേശന കവാടമായി കൊച്ചുകടവിനെ കണക്കാക്കുന്നു. കൊച്ചുകടവ് സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ കുഴൂർ ഗ്രാമപഞ്ചായത്തിലാണ്. 2018 ലെ പ്രളയം നാശം വരുത്തിയ സ്ഥലങ്ങളിലൊന്നാണ് കൊച്ചു കടവ്.


കൊച്ചുകടവ് (Kochukadavu)
ഗ്രാമം
കൊച്ചുകടവ്
കൊച്ചുകടവ് (Kochukadavu) is located in Kerala
കൊച്ചുകടവ് (Kochukadavu)
കൊച്ചുകടവ് (Kochukadavu)
Location in Kerala, India
കൊച്ചുകടവ് (Kochukadavu) is located in India
കൊച്ചുകടവ് (Kochukadavu)
കൊച്ചുകടവ് (Kochukadavu)
കൊച്ചുകടവ് (Kochukadavu) (India)
Coordinates: 10°11′19″N 76°18′30″E / 10.188693°N 76.308330°E / 10.188693; 76.308330
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
താലൂക്ക്ചാലക്കുടി താലൂക്ക്
ബ്ലോക്ക്‌ പഞ്ചായത്ത്മാള ബ്ലോക്ക്‌ പഞ്ചായത്ത്
വില്ലേജ്തിരുമുക്കുളം വില്ലേജ്
ഭാഷ
 • ഒഫീഷ്യൽമലയാളം, English
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
680734

അതിർത്തികൾ തിരുത്തുക

വടക്ക് കുഴൂർ പഞ്ചായത്തിലെ എരവത്തൂരും, വടക്ക്-കിഴക്ക് എറണാകുളം ജില്ലയിലെ പൂവത്തുശ്ശേരിയും, തെക്ക് - കിഴക്ക് പാറക്കടവും, തെക്ക് ചാലക്കുടിപ്പുഴയും, പടിഞ്ഞാറ് കുഴൂർ പഞ്ചായത്തിലെ കുണ്ടൂരും സ്ഥിതി ചെയ്യുന്നു. ചാലക്കുടി പുഴക്ക്  അപ്പുറം എറണാകുളം ജില്ലയിലെ അയിരൂർ, ആറ്റുപുറം എന്നീ സ്ഥലങ്ങളാണ്.

ജില്ല അതിർത്തി

തൃശ്ശൂർ - എറണാകുളം ജില്ലകളുടെയും അതിർത്തി കൊച്ചുകടവ് പങ്കിടുന്നുണ്ട്. കൂടാതെ കൊടുങ്ങല്ലൂർ - അങ്കമാലി നിയമസഭാ മണ്ഡല അതിർത്തിയും, ചാലക്കുടി - ആലുവ താലൂക്ക് അതിർത്തിയും കൊച്ചുകടവ് പങ്കിടുന്നു.

നാട്ടുരാജ്യ അതിർത്തി

പുരാതന നാട്ടുരാജ്യമായ തിരുവതാംകൂർ - കൊച്ചി രാജ്യങ്ങളുടെ അതിർത്തിയും കൊച്ചുകടവ് പങ്കിടുന്നുണ്ട്. അതിന്റെ സൂചന എന്നോണം കൊ-തി അതിർത്തി കല്ലുകൾ  കൊച്ചുകടവിന്റെ അതിർത്തി പ്രദേശങ്ങളിൽ കാണാം. കൂടാതെ ഇരു നാട്ടുരാജ്യങ്ങളുടെ ഇടയിൽ എട്ടടി പാതയും കൊച്ചുകടവിലൂടെ കടന്നു പോകുന്നുണ്ട്.

പേരിന് പിന്നിൽ. തിരുത്തുക

ചാലക്കുടി പുഴയുടെ തീരത്ത് വിവിധ ചെറിയ കടവുകൾ ചേർന്ന പ്രദേശം ആയതിനാൽ ഈ പേര് വന്നു എന്നാണ് പൊതുവെയുള്ള നിഗമനം. എരവത്തൂരിൽ നിന്നും പാടത്തിലൂടെ ചെറിയ പാടവരമ്പിലൂടെയാണ് കർഷകർ തല ചുമടായി കാർഷിക വിളകൾ ഈ കടവിലേക്ക് എത്തിച്ചിരുന്നത്. ചെറിയ വരമ്പുള്ള കടവ് എന്നത് പിന്നീട് ലോപിച്ചു "കൊച്ചുകടവ്" എന്ന  ഈ പേര് വന്നു എന്നതും മറ്റൊരു നിഗമനമാണ്. [അവലംബം ആവശ്യമാണ്]

ചരിത്രം. തിരുത്തുക

ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം ആയതിനാൽ ചാലക്കുടി പുഴയിലൂടെ ഈ പ്രദേശങ്ങളിലെയും, സമീപം പ്രദേശങ്ങളിലെയും കാർഷിക വിളകൾ ഈ പ്രദേശത്തെ കടവുകളിൽ കൂടി കൊടുങ്ങല്ലൂർ കോട്ടപ്പുറം, പറവൂർ ചന്തയിലേക്കും അവിടെ നിന്നും നിത്യോപയോഗ പലചരക്ക് സാധനങ്ങൾ ഈ പ്രദേശത്തിലെ പരുത്തിപ്പുള്ളി കടവിലൂടെ വ്യാപാരികൾ കൊണ്ടു വന്നിരുന്നു.

ഇങ്ങനെ കൊണ്ട് വരുന്ന പലചരക്ക് സാധനങ്ങൾ കടവുകളിൽ നിന്നും തലചുമടായി ചെറിയ പാടവരമ്പുകളിലൂടെ എരവത്തൂർ വരെ എത്തിക്കുകയും അവിടെ നിന്നും കാള വണ്ടിയിൽ കുഴൂർ, വലിയപറമ്പ് തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നു.എരവത്തൂർ ഭാഗത്ത് നിന്നും ചെറിയ പാടവരമ്പിലൂടെയാണ് ഈ കടവിലേക്ക് ആളുകൾ വന്നത്.  ചെറിയ പാടവരമ്പുള്ള കടവ് പിന്നീട് കൊച്ചുകടവായി.

ഭാഷ, ജനസംഖ്യ, മതങ്ങൾ. തിരുത്തുക

ഭാഷ.

മലയാളം ആണ് മാതൃഭാഷയും സംസാര ഭാഷയും. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, അറബി, തമിഴ് തുടങ്ങിയ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന ആളുകളും ധാരാളം ഉണ്ട്.


സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തൃശ്ശൂർ
താലൂക്ക് ചാലക്കുടി (New)

മുകുന്ദപുരം (Old)

വില്ലേജ് കക്കുളശ്ശേരി

തിരുമുക്കുളം

ബ്ലോക്ക് മാള
പഞ്ചായത്ത് കുഴൂർ
പഞ്ചായത്ത് വാർഡുകൾ VII, VIII
നിയമസഭ മണ്ഡലം കൊടുങ്ങല്ലൂർ (New), മാള (Old)
പാർലിമെന്റ് മണ്ഡലം ചാലക്കുടി (New)

മുകുന്ദപുരം (Old)

വിസ്തീര്ണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
ജനസാന്ദ്രത
സ്ത്രീ : പുരുഷ അനുപാതം
സാക്ഷരത

ഭൂപ്രകൃതി തിരുത്തുക

മണ്ണ്.

ചാലക്കുടി പുഴയുടെ തീരത്ത് ആയതുകൊണ്ട് പുരാതന കാലഘത്തിൽ ഉണ്ടായിരുന്നു വെള്ളപൊക്കത്തിൽ ധാരാളം എക്കൽ അടിഞ്ഞു ചേർന്ന കളിമണ്ണാണ് സർവ്വസാധാരണയായി കാണുന്നത്. നല്ല ഫലഭൂയിഷ്ഠമായ മണ്ണ് ആയതിനാൽ കൃഷിക്ക് അനുയോജ്യമാണ്.

വയലുകൾ.

കൊച്ചുകടവിന്റെ ഏറ്റവും പ്രത്യേകത ആ പ്രദേശത്തിന്റെ അതിർത്തി തിരിക്കുന്നത് മനോഹരമായ വയലുകളാണ്. കൊച്ചുകടവിന് ചാലക്കുടി പുഴയുടെ സമ്മാനമാണ് ഫലഭുയിഷ്ഠമായ എക്കൽ നിറഞ്ഞ പാടശേഖരങ്ങൾ. കൊച്ചുകടവിന്റെ കീഴക്കേ അറ്റം മുതൽ വടക്ക് വഴി പടിഞ്ഞാറുവരെ ഈ പാടശേഖരം വ്യാപിച്ചു കിടക്കുന്നു. 

പാടശേഖരത്തിന്റെ ആകെ വിസ്തൃതി കൊച്ചുകടവിന്റെ മുന്നിൽ രണ്ട് ഭാഗം വരുന്നുണ്ട്. ഈ വയലുകൾക്ക് പുരാതന കാലംമുതൽ ഒരേ പ്രദേശത്തിനും വിവിധ പേരുകൾ വിളിച്ചു പോന്നിരുന്നു. കുട്ടാടം പാടം, ഞണ്ടാടി പാടം, ചേലക്കത്തറ, ഇരുമ്പുങ്കൽ, ബ്ലാക്കുഴി, കറുകപ്പാടം, മണ്ടക്കാര, തുടങ്ങിയവ ആയിരുന്നു.

തറകൾ.

കൊച്ചുകടവിന്റെ വയലുകളുടെ നടുക്ക് വൃത്തകൃതിയിലുള്ള ഉയർന്ന സ്ഥലങ്ങളെ തറകൾ എന്ന് വിളിക്കുന്നു. പല തറകൾക്കും പല തരത്തിലുള്ള ഉയരമാണ്. ചിലത് നാലടി ഉയരം മുതൽ 15 അടി വരെ ഉയരം ഉണ്ട്. ഈ തറകൾക്കും വിവിധ പേരുകൾ ഉണ്ട്,  കൊങ്കത്തറ, ചേലക്കത്തറ, ഇരുമ്പുങ്കത്തറ, ഞണ്ടാടിത്തറ, വലുങ്കത്തറ, നെയ്‌ച്ചേരിത്തറ, തുടങ്ങിയവ.

പുരാതന കാലത്ത് ശക്തമായ വെള്ള പൊക്കം ഉണ്ടാവുകയും ഭൂമിയിലെ മണ്ണ് ഒലിച്ചുപോകുകയും, ചില സ്ഥലങ്ങളിലെ ഉറപ്പുള്ള മണ്ണ് ഒലിച്ചു പോവാതെ നിൽക്കുകയോ, അല്ലെങ്കിൽ വെള്ളം പൊക്കത്തിൽ അടിഞ്ഞു ചേർന്ന മണ്ണ് കൂടി കുന്നുകൾ ഉണ്ടാവുകയും ഈ മണ്ണ് കാലക്രമേണ തറകളായെന്നാണ് അനുമാനം. അതല്ല പുരാതന കാലത്ത് ജന്മിമാർ അവരുടെ അടിയന്മാരെ താമസിപ്പിക്കാനും, നെല്ല്, വളം, പണിയായുധങ്ങൾ തുടങ്ങിയവ സൂക്ഷിക്കാവാനും വേണ്ടി മനുഷ്യ കരങ്ങളാൽ നിർമിച്ചതുമാണെന്ന മറ്റൊരു നിഗമനം ഉണ്ട്.  പക്ഷേ ഇതിന് സാധ്യത കുറവാണ്.

നദികളും തോടുകളും.

കൊച്ചുകടവിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന പുഴയാണ് ചാലക്കുടി പുഴ. പുഴയുടെ സാന്നിധ്യം വർഷം മുഴുവനും ജലലഭ്യത ഉറപ്പ് വരുത്തുന്നു. കൂടാതെ കൃഷി ആവശ്യത്തിന് വേണ്ടി വരുന്ന ജലം പുഴയിൽ നിന്നും എടുക്കുന്നു. കൂടാതെ ചാലക്കുടി പുഴയുടെ കൈവരിയായി വൈന്തലയിൽ നിന്നും ഉത്ഭവിച്ചു കൊച്ചുകടവിൽ അവസാനിക്കുന്ന കരിക്കാട്ടുച്ചാൽ / വൻതോട് കൊച്ചുകടവിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ കൂടി ഒഴുകുന്നുണ്ട്. കൂടാതെ കൊച്ചുകടവിന്റെ കിഴക്കേ ഭാഗത്ത് നിന്നും തുടങ്ങി വടക്ക് ഭാഗത്തിലൂടെ ഒഴിഞ്ഞു പടിഞ്ഞാറ് വൻതോടിൽ ലയിക്കുന്ന മറ്റൊരു തോടാണ്‌. ഈ തോടുകൾ മഴക്കാലത്തു വെള്ളം പെട്ടെന്ന് ഒഴിഞ്ഞു പുഴയിലേക്ക് എന്താനുള്ള മാർഗ്ഗമായി പ്രവർത്തിക്കുന്നു.

സസ്യജാലകങ്ങൾ .

കൊച്ചുകടവിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളാണ് തെങ്ങ്, മാവ്, പ്ലാവ്, വാളൻ പുളി, കുടം പുളി, മഹാഗണി, തെക്ക്, ജാതി, കവുങ്ങ്, അയനി പ്ലാവ്, ആൽമരം, ഇലഞ്ഞി, കാശുമാവ്, റംബുട്ടാൻ, ചാമ്പക്ക, ലാങ്ങി, പന, മരോട്ടി, പൈൻ, പുന്ന, ചീമ കൊന്ന, കണിക്കൊന്ന, മുരിങ്ങ മരം, ചെമ്പകം, ഞാവൽ, പൂപരുത്തി, പപ്പായ, ബബ്ലുസ് (Pomelo) നെല്ലിക്ക, പേരക്ക, നാരങ്ങ മരം, മഞ്ചാടി, വാകമരങ്ങൾ ചെറികൾ തുടങ്ങിയ സസ്യങ്ങളും, ഔഷധ ചെടികളും, അലങ്കാരം ചെടികളും കാണുന്നു.

ജന്തുക്കൾ

ആട്, പശു, എരുമ, പോത്ത്, പട്ടി, പൂച്ച, കൊക്കൻപൂച്ച, കാട്ടുപൂച്ച, കീരി, മരപ്പട്ടി, മുയൽ, ആമ, മരയണ്ണാൻ, തുടങ്ങിയ മൃഗങ്ങളെ സർവ്വസാധാരണയായി കാണുന്നു. പുഴയിൽ കടൽനായ / നീർനായയെയും കാണുന്നുണ്ട്.

പക്ഷികൾ

കോഴി, താറാവ്, ഗിനി കോഴി, പ്രാവ്, കാട കോഴി, ലവ് ബെഡ്സ് തുടങ്ങിയ വളർത്തു പക്ഷികളെയും വളർത്തുന്നുണ്ട്

മൈന, തത്ത, കാക്ക, കൊക്ക്, പരുന്ത്, മൂങ്ങ, വവ്വാൽ, പറാട, പ്രാവ്, അടയ്ക്ക കുരുവി,  പൂത്താൻകീരി, പൊന്മാൻ, ഉപ്പൻ, മയിൽ, പുഴ കാക്ക, കടൽ കാക്ക കുരുവികൾ തുടങ്ങിയ പക്ഷികളും കാണപ്പെടുന്നു. ദേശനടനപക്ഷികൾ ഒരു ചേക്കേറുന്ന ഒരു സങ്കേതവുമാണ് കൊച്ചുകടവിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങൾ.

കാലാവസ്ഥ തിരുത്തുക

പൊതുവെ ജൂൺ - സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ കേരള ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്ത് സമൃദ്ധമായ മഴ ലഭിക്കുന്നു. ശക്തമായ മഴ ലഭിക്കുന്നതിനോടപ്പം പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ, ജലം ചാലക്കുടി പുഴയിലേക്ക് തുറന്നു വിടുന്നതതോടെ താഴ്ന്ന പ്രദേശങ്ങളിൽ ദിവസങ്ങളോളം വെള്ളകേട്ട് / വെള്ളപൊക്കം ഉണ്ടാവാറുണ്ട്. ജൂലൈ - ഓഗസ്റ്റ് മാസങ്ങങ്ങളിൽ ആണ് ഇതിന്റെ രൂക്ഷത.  2018 ഓഗസ്റ്റിലും, 2019  ഓഗസ്റ്റിലും 2022 ഓഗസ്റ്റിലും കൊച്ചുകടവ് മലവെള്ള പൊക്കം കാരണം ആഴ്ചകളോളം പൂർണ്ണമായും താമസ യോഗ്യമല്ലാതായിട്ടുണ്ട്.

ഒക്ടോബർമാസം മുതൽ നവംബർ മാസം വരെയുള്ള തുലാവർഷം അഥവ വടക്ക് കിഴക്കൻ മൺസൂൺ സമയത്ത് ശക്തമായ കാറ്റോടു കൂടിയ മഴ ലഭിക്കാറുണ്ട്. ഈ മഴയോട് കൂടിയ ശക്തമായ കാറ്റിനാൽ വ്യാപകമായി കൃഷി നാശം സംഭവിക്കാറുണ്ട്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും  മിന്നലും ഉള്ളതായിരിക്കും.

നവംബർ മാസം മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് രാത്രികാലങ്ങളിൽ ഭേദപ്പെട്ട തണുപ്പും, പ്രഭാതത്തിൽ മൂടൽ മഞ്ഞും ഉണ്ടാകുന്നു. പ്രഭാതത്തിൽ കൊച്ചുകടവിലെ പാടശേഖരങ്ങളെ  പൂർണ്ണമായും മറയ്ക്കുന്ന മൂടൽമഞ്ഞ് നവ്യമായ നയന മനോഹര ദൃശ്യമാണ്.  

ഫെബ്രുവരി മാസം മുതൽ മെയ്‌ മാസവാസനം വരെ വേനൽക്കാലമാണ്.  ജനുവരി മുതൽ ഫെബ്രുവരി വരെ മിതോഷ്ണ കാലാവസ്ഥയും മാർച്ച് മുതൽ മെയ്‌ വരെ ഉഷ്ണം കാലാവസ്ഥയുമാണ്.

പ്രകൃതി ദുരന്തം തിരുത്തുക

താഴ്ന്ന പ്രദേശം ആയതിനാൽ കൊല്ലംത്തോറുമുള്ള കാലവർഷം കൊച്ചുകടവിലെ കൃഷിയെ കാര്യമായി ബാധിക്കാറുണ്ട്. തുലാം വർഷത്തിൽ ഉണ്ടാക്കുന്ന ശക്തമായ കാറ്റ് കൊണ്ടും വ്യാപകമായ കൃഷി നാശം സംഭവിക്കാറുണ്ട്.

2018 ഓഗസ്റ്റ് 15 ന് ഉണ്ടായ മഹാ പ്രളയം അക്ഷരാർത്ഥത്തിൽ കൊച്ചുകടവിനെ പിടിച്ചു കുലുക്കിയ സമകാലിക പ്രകൃതി ദുരന്തമായിരുന്നു. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ നിന്നും തുറന്നു വിട്ട ജലം ചാലക്കുടി പുഴയിലൂടെയും,  മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിട്ട ജലം പെരിയാർ നദി വഴിയും ഒഴുകി എത്തിയതോടെ കൊച്ചുകടവിലെ  ഉയർന്ന പ്രദേശങ്ങളിൽ എട്ടുഅടിയോളം ഉയരത്തിലും താഴ്ന്ന പ്രദേശങ്ങളിൽ പതിനൊന്നു അടിയോളം ഉയരത്തിലും വെള്ളപൊക്കം ഉണ്ടായി. പതിനഞ്ചു മുതൽ ഇരുപതോളം വീടുകൾ പൂർണ്ണമായും, ഇരുന്നൂറിൽ അധികം വീടുകൾക്ക് ഭാഗീകമായും, നൂറിൽ അധികം വീടുകൾക്ക് സാരമായി തകർച്ചയും കേടുപാടുകളും സംഭവിച്ചു. പറമ്പുകളിലെയും, പാടങ്ങളിലെയും കൃഷി വ്യാപകമായി നശിച്ചു പോകുകയും ചെയ്തു. വീട്ടുപകരണങ്ങളും, വാഹനങ്ങളും മറ്റു ഒലിച്ചു പോകുകയും ചെയ്തു.

കൃത്യം ഒരു വർഷം പിന്നിടുമ്പോൾ 2019 ഓഗസ്റ്റ് 15 തീയതി മറ്റൊരു വെള്ളപൊക്കം ഉണ്ടാവുകയും ജനങ്ങളും, അധികാരികളും കൃത്യമായി ഇടപെടലുകൾ നടത്തിയത് കൊണ്ട് കാര്യമായി രീതിയിലുള്ള വലിയ നഷ്ടങ്ങൾ ഉണ്ടായില്ല. മാത്രവുമല്ല 2018 മഹാ പ്രളയത്തെ അപേക്ഷിച്ചു ജലനിരപ്പ് നാല് അടിക്ക് മുകളിൽ പോകാത്തതും,  മുൻപത്തെ അനുഭവങ്ങൾ പാഠമായതും അതിനനുസരിച്ചുള്ള മുൻകരുതലുകൾ എടുത്തതും നാശ  നഷ്ടങ്ങളുടെ തോത് കുറച്ചു. 2018ലെ മഹാ  പ്രളയത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച പത്തിൽ താഴെ വീടുകൾ 2019  വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും തകർന്നു താമസയോഗ്യമല്ലാതായി. ഇതിലും വ്യാപകമായ കൃഷി നാശം സംഭവിച്ചു.

2022 ഓഗസ്റ്റ് 3 തീയതിയിലും സമാനമായ സംഭവം ആവർത്തിച്ചു. 2019 സമാനമായ മഴവെള്ളപൊക്ക കെടുത്തി മൂലം ആഴ്ചകളോളം ആളുകൾക്ക് മാറി താമസിക്കേണ്ടി വന്നു.

ലോക ശ്രദ്ധ നേടിയ സംഭവം തിരുത്തുക

2018 ഓഗസ്റ്റ് 15ലെ മഹാ പ്രളയത്തിൽ പരിപൂർണ്ണമായും വെള്ളത്തിൽ മുങ്ങി പോയ കൊച്ചുകടവിലെ ജനങ്ങൾ സർക്കാരിന്റെ ക്യാമ്പായ എരവത്തൂർ ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂളിലും, അവിടെയുള്ള വീടുകളിലും ആണ് താമസിച്ചത്. ഇതിനിടയിൽ കൊച്ചുകടവിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളുടെ  ബലി പെരുന്നാൾ ദിവസം വന്നെത്തി. പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ കൊച്ചുകടവ് മുഹിയുദ്ധീൻ ജുമുഅ മസ്ജിദ് ബലി പെരുന്നാൾ നമസ്‌കാരത്തിന് യോഗ്യമല്ലാത്തതിനാൽ ബഹുഭൂരിപക്ഷം വരുന്ന മുസ്ലികൾക്ക് പെരുന്നാൾ നമസ്‌കരിക്കാമോ, മൃഗബലി നടത്താനോ സാധിക്കാതെ വന്നു. എരവത്തൂരിൽ ഉള്ള പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി മുസ്ലിംകളുടെ ഈ വിഷമ അവസ്ഥ മനസ്സിലാക്കി കൊച്ചുകടവ് മുസ്ലിം മഹല്ല് ജമാഅത്ത് കമ്മറ്റിയുമായി ബന്ധപ്പെട്ടു തങ്ങളുടെ അമ്പലത്തിന്റെ മുമ്പിൽ ഉള്ളഓഡിറ്റോറിയം മുസ്ലികൾക്ക് ആരാധനകർമ്മങ്ങൾക്ക് വീട്ടു കൊടുത്തു.

ഈ മതസൗഹാർദ്ദ വാർത്ത കേരളത്തിലെ വാർത്ത ചാനലുകൾ വമ്പിച്ച പ്രാധ്യാനത്തോടെ റിപ്പോർട്ട്‌ ചെയ്യുകയും, പിന്നീട് ദേശീയ മാധ്യമങ്ങളും [1] [2] [3] [4] അന്തർദേശീയ മാധ്യമങ്ങളും, [5] Archived 2022-01-21 at the Wayback Machine. വൻ പ്രാധാന്യത്തോടെ പ്രക്ഷേപണം ചെയ്തു. പിന്നീട് സമൂഹമാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തതോടെ ആഗോളതലത്തിൽ കൊച്ചുകടവും എരവത്തൂരും പ്രശസ്തമായി.


ഗതാഗതം തിരുത്തുക

ജലഗതാഗതം.

പുരാതന കാലഘട്ടത്തിൽ കൊച്ചുകടവിൽ നിന്നും കൊച്ചുകടവിൽ നിന്നും ജലഗതാഗതം വഴി കൊടുങ്ങലൂരിലേക്കും, പറവൂരിലേക്കും, ചാലക്കുടിയിലേക്കും വഞ്ചിയിലും, കെട്ടുവള്ളങ്ങളിലുമായി ആളുകളും, സാധന സാമഗ്രികളും ചരക്ക് ഗതാഗതം നടത്തിയിട്ടുണ്ട്. തിരുവതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ഗതാഗതത്തിന്റെ നികുതി കരം പിരിച്ചിരുന്ന ചൗക്കകടവ് കൊച്ചുകടവിന്റെ ഭാഗമായിരുന്നു. 2005 വരെ ഈ കടവിൽ കടത്ത് ഉണ്ടായിരുന്നു. കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, പാറക്കടവ്, ഭാഗങ്ങളിലെ ജനങ്ങളെ അയിരൂർ, കുത്തിയതോട്, ഭാഗങ്ങളിലെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണയക പങ്ക് വഹിച്ചിരുന്നതായിരുന്നു ഈ കടത്ത്.

റോഡുകൾ.

കൊച്ചുകടവിനെ സമീപ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മാള - എരവത്തൂർ - ആലുവ റോഡ് (ഇപ്പോൾ കൊടുങ്ങല്ലൂർ - കൊച്ചി എയർപോർട്ട് റോഡ്). ഈ റോഡ് വഴി കൊച്ചുകടവിനെ മാള (10KM), കൊടുങ്ങല്ലൂർ (17KM), ഇരിങ്ങാലക്കുട (26KM), തൃശ്ശൂർ (48KM), ചാലക്കുടി (18 KM), അങ്കമാലി (12KM), നെടുമ്പാശ്ശേരി എയർപോർട്ട് (14KM), ആലുവ (18KM), പറവൂർ (15KM) എറണാകുളം (35KM) എന്നീ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു.

റെയിൽവേ ഗതാഗതം

അങ്കമാലി റെയിൽവേ സ്റ്റേഷൻ ഏറ്റവും അടുത്തുള്ള (12KM) അങ്കമാലി റെയിൽവേ സ്റ്റേഷനും, ആലുവ റെയിൽവേ സ്റ്റേഷൻ (18KM) കൂടുതൽ സ്റ്റോപ്പ്‌ ഉള്ള റെയിൽവേ സ്റ്റേഷനുമാണ്. ചാലക്കുടിയും (18KM) ഏറ്റവും അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷനുമാണ്.

എയർപോർട്ട്

കൊച്ചുകടവുമായി ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന എയർപോർട്ട് ആണ് നെടുമ്പാശ്ശേരി (14 KM) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്.

സമീപ പട്ടണങ്ങളും, പ്രദേശങ്ങളും തിരുത്തുക

പട്ടണങ്ങൾ

മാള (10KM).

കൊടുങ്ങല്ലൂർ (17KM).

ഇരിങ്ങാലക്കുട (26KM).

തൃശ്ശൂർ (48KM).

ചാലക്കുടി (18 KM).

അങ്കമാലി (12KM).

നെടുമ്പാശ്ശേരി എയർപോർട്ട് (14KM).

ആലുവ (18KM).

പറവൂർ (15KM).

എറണാകുളം (35KM).

സമീപ പ്രദേശങ്ങൾ

എരവത്തൂർ.

കുഴൂർ.

• കുണ്ടൂർ.

ആലമിറ്റം.

ഐരാണിക്കുളം.

പൂപ്പത്തി.

വലിയപറമ്പ്.


കീഴഡൂർ.

മേലഡൂർ.

അന്നമനട

• പാലിശ്ശേരി.

• കുമ്പിടി.

പൂവത്തുശ്ശേരി.

പാറക്കടവ്

മൂഴിക്കുളം.

കുറുമശ്ശേരി.

ചെങ്ങമനാട്

• അയിരൂർ.

ആറ്റുപുറം.

• കുത്തിയതോട്.

പുത്തൻവേലിക്കര.

പൊയ്യ.സമ്പത്ത് വ്യവസ്ഥ. തിരുത്തുക

കാർഷിക രംഗം.

കൊച്ചുകടവിന്റെ പുരാതന കാലം മുതൽ ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം കാർഷിക മേഖല ആയിരുന്നു. കൊച്ചുകടവ് എന്ന പ്രദേശത്തേക്ക് ജനങ്ങൾ കുടിയേറി പാർത്തത് തന്നെ നല്ല വളക്കൂറുള്ള മണ്ണും ചാലക്കുടി പുഴയുടെ സാമീപ്യവും മൂലം കാർഷികവൃത്തിക്ക് വേണ്ടിയായിരുന്നു. നെല്ല് ഉത്പാദനം ആയിരുന്നു ജനങ്ങളുടെ മുഖ്യ വരുമാനം മാർഗ്ഗം. ഭൂമി ഉടമകൾ അവരുടെ വയലുകളിൽ നെൽകൃഷി ചെയ്യുകയും അതിനോട് അനുബന്ധിച്ച ജോലിക്ക് തദ്ദേശീയരെ തൊഴിലാളികളായി ഉപയോഗിച്ചിരുന്നു.  

നെൽ കൃഷിക്ക് പുറമെ തെങ്ങ്, വാഴ, ചേന, മരച്ചീനി, ജാതിക്ക, കുരുമുളക്, അടയ്ക്ക, വിവിധ തരം പച്ചക്കറികൾ പയർ, മത്തൻ, വെള്ളരി,  കുമ്പളം, പൊട്ടു വെള്ളരി, പീച്ചിങ്ങ, പടവലം, വെണ്ടക്ക, പാവയ്ക്കാ, ചീര, ചേമ്പ് തുടങ്ങിയ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു പോന്നിരുന്നു

കാർഷിക വിളകൾ

നെല്ല്.

തേങ്ങ.

കുരുമുളക്.

അടയ്ക്ക.

മാങ്ങാ.

വാഴപ്പഴം.

ജാതിക്ക.

മരച്ചീനി.

ഇഞ്ചി

മഞ്ഞൾ.

പച്ചക്കറികൾ.

ക്ഷീരോത്പാദനം.

പുരാതന കാലം മുതൽ 2000ന്റെ തുടക്കം വരെ കൊച്ചുകടവിലെ ജനങ്ങളെ പ്രധാന വരുമാനമാർഗ്ഗം ആയിരുന്നു പശു വളർത്തൽ, കൂടാതെ വൻ തോതിൽ ആടുകളെയും വളർത്തുന്നുണ്ടായിരുന്നു. പശുവിൽ നിന്നും പാൽ കറന്നെടുത്ത് അത്‌ കൊച്ചുകടവ് ജംഗ്ഷനിൽ ഉള്ള PDDP യുടെ ശാഖയിൽ ഏൽപ്പിക്കുവാൻ പ്രഭാതത്തിലും ഉച്ചക്ക് ശേഷവും ക്ഷീര കർഷകരുടെ ഒരു നീണ്ട നിര കാണാൻ കഴിയുമായിരുന്നു. കാലക്രമേണ പാലുത്പാദനം കുറയുകയും ചെയ്തപ്പോൾ PDDP [6] Archived 2020-08-06 at the Wayback Machine. അവരുടെ പ്രവർത്തനം നിറുത്തുകയും പിന്നീട് മിൽമയുടെ, ഒരു ശാഖ കൊച്ചുകടവ് ജംഗ്ഷനിൽ മിൽമയുടെ ഒരു ശാഖ തുറക്കുകയും 2007ൽ പാലുത്പാദനം കുറഞ്ഞപ്പോൾ ഈ ശാഖയെ എരവത്തൂർ ശാഖയിൽ ലയിപ്പിച്ചു.  ഇപ്പോൾ നിലവിൽ നാമമാത്രമായ ക്ഷീരകർഷകർ എരവത്തൂരിൽ ആണ് തങ്ങൾ ഉത്പാദിപ്പിക്കുന്ന പാല് നൽകുന്നത് പ്രകൃതിദത്തമായ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തി ക്ഷീരഉത്പാദനം ഇനിയും ഉയർത്തി കൊണ്ടുവരാൻ കൊച്ചുകടവിന് സാധിക്കും. പശുവളർത്തൽ കൂടാതെ പാലിനും മാംസത്തിന്  ആടുകളെയും, പോത്തുകളെയും വളർത്തുന്നുണ്ട്.

മത്സബന്ധം.

അമിതമായ രാസവളങ്ങളുടെ ഉപയോഗം മൂലം കൊച്ചുകടവിലെ പാടശേഖരങ്ങളിളും തോടുകളിലും, കുളങ്ങളിലും പൊതുവെ കണ്ടു വന്നിരുന്നു പല ഉൾനാടൻ മത്സങ്ങളും നാമാവശേഷം ആകുകയോ വശംനാശം സംഭവിക്കുകയോ ചെയ്തു. കൂടാതെ അമിതമായ ജലമാലിന്യം മൂലം ചാലക്കുടി പുഴയിൽ നിന്നും പല മത്സങ്ങളും അപ്രത്യക്ഷമായി. അതുകൊണ്ട് തന്നെ പുരാതന കാലം മുതൽ ലഭിച്ചിരുന്ന ഉൾനാടൻ മത്സ്യസമ്പത്ത് നശിച്ചു പോകുകയും മത്സ്യങ്ങളുടെ ലഭ്യത വളരെയധികം കുറഞ്ഞു പോയി. ആരും തന്നെ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നില്ല.

ഉൾനാടൻ പുഴ മത്സ്യങ്ങളുടെ ലഭ്യത കുറവുമൂലം കടൽ, കായൽ, വളർത്ത് മത്സ്യങ്ങളുടെ കച്ചവടവും, അതിനനുബന്ധ തൊഴിലുകളിലും  കൊച്ചുകടവിലെ ജനങ്ങൾ ഏർപ്പെട്ടിട്ടുണ്ട്.

സ്ത്രീ കൂട്ടായ്മകൾ

1998 മേയ് മാസത്തിൽ അന്നത്തെ നായനാർ സർക്കാർ തുടങ്ങി വെച്ച കുടുംബശ്രീ (സ്ത്രീശക്തി / അയൽക്കൂട്ടം) പദ്ധതി കൊച്ചുകടവിൽ നിലവിൽ വരികയും, സ്ത്രീകൾ അവരുടെ കുട്ടയ്മകൾ വഴി വിവിധ ഉത്പന്നങ്ങൾ നിർമിച്ചു വിപണനം ചെയ്യാൻ തുടങ്ങി. അതുപോലെ കാർഷിക മേഖലയിലും വിവിധ കൃഷികളും ചെയ്തുവരുന്നുണ്ട്. ഏകദേശം 500-800 വരെ സ്ത്രീകൾ ഈ മേഖലയിൽ വിവിധ തൊഴിൽ ഏർപ്പെടുന്നുണ്ട്.  

വിദേശം /പ്രവാസം.

1970 കളുടെ കാലഘട്ടത്തിൽ തന്നെ കൊച്ചുകടവിൽ നിന്നും ഗൾഫ് മേഖലയിലേക്ക് പത്തേമാരിയിൽ പോയി കടൽ നീന്തി കടന്ന പ്രവാസികൾ ഉണ്ട്.  2005-2010 കാലഘട്ടത്തിൽ കൊച്ചുകടവിന്റെ 70% യുവാക്കളും തൊഴിൽ തേടി യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്‌ ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറി പാർത്തിട്ടുണ്ട്. 300 മുതൽ 400 ലധികം പ്രവാസികൾ കൊച്ചുകടവിന്റെ സമ്പദ് വ്യവസ്ഥയുടെ നേടും തൂണാണ്.

വ്യാപാര വാണിജ്യം.

ചെറുകിട കുടിൽ വ്യവസായം

ഖനനം

കൃഷി തിരുത്തുക

സാംസ്ക്കാരിക രംഗം. തിരുത്തുക

കൊച്ചുകടവ് കൂട്ടായ്മ. മാരകമായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും അപകടങ്ങളിൽ പെടുന്നവർക്കും വളരെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് കൊച്ചുകടവ് കൂട്ടായ്മ.

യുഎഇയിൽ കിസ്റാ (KISRA - കൊച്ചുകടവ് ഇസ്ലാമിക്‌ & സോഷ്യൽ റിലീഫ് അസോസിയേഷൻ) എന്ന പ്രവാസി സംഘടനയും,     ഖത്തറിൽ കിസ്‌വ (KISWA- കൊച്ചുകടവ് ഇസ്ലാമിക്‌ & സോഷ്യൽ വെൽഫേയർ അസോസിയേഷൻ) എന്ന പ്രവാസി സംഘടനയും പ്രവർത്തിക്കുന്നുണ്ട്.

കൂടാതെ അഡ്വ: ചന്ദ്രശേഖർ ആസാദ്‌ നേതൃത്വം നൽകുന്ന ഭീം ആർമിയുടെ കേരള സംസ്ഥാന വൈസ് പ്രസിഡന്റായ മൻസൂർ കൊച്ചുകടവും ഇതേ ഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ്.

കലാരംഗം തിരുത്തുക

1989 മുതൽ കലാ രംഗത്ത് വളരെയധികം അറിയപ്പെടുന്ന കലാകാരനായ ഷാജി കൊച്ചുകടവിന്റെ ജന്മദേശം കൊച്ചുകടവാണ്. ഏഷ്യനെറ്റ് കോമഡിസ്റ്റാർ കോമഡിഷോയിലും, വിവിധ TV പരമ്പരകളിലും, വിവിധ ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. "വിശുദ്ധചുംബനങ്ങൾ" എന്ന കവിതാ സമാഹാരം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ലൊരു ഗസൽ ഗായകൻ കൂടിയായ ഇദ്ദേഹം കോഴിക്കോട് ഗസൽ സന്ധ്യകളിലും സ്ഥിരസാന്നിധ്യമാണ്.

കായിക രംഗം തിരുത്തുക

ആരാധനലയങ്ങൾ. തിരുത്തുക

ആചാരങ്ങൾ ഉത്സവങ്ങൾ... വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് കൊച്ചുകടവിലെ തൃവിക്രമപുരം ക്ഷേത്രം.. തിരുത്തുക

അവലംബങ്ങൾ തിരുത്തുക

1. ടൈം സോഫ് ഇന്ത്യ റിപ്പോർട്ട്‌

2. Tupaki.com report - വാർത്ത
3. Zeenews India. വീഡിയോ റിപ്പോർട്ട്‌

4. News18 റിപ്പോർട്ട്‌ വാർത്ത

5. BD news ബംഗ്ളാദേശ് Archived 2022-01-21 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=കൊച്ചുകടവ്&oldid=3965262" എന്ന താളിൽനിന്ന് ശേഖരിച്ചത്