അന്നമനട
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന അന്നമനട ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അന്നമനട. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 50 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ചാലക്കുടി പുഴയുടെ തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തു കൂടി ഒഴുകുമ്പോൾ ചാലക്കുടി പുഴയുടെ പേര് അന്നമനട പുഴ എന്നാകുന്നു. പഞ്ചവാദ്യത്തിൻ്റെ കുലപതികൾ എന്ന് അറിയപ്പെടുന്ന അന്നമനട ത്രയത്തിൻ്റെ നാടാണ് . അച്യത മാരാരുടെ സ്മാരകമായ അച്യുതമാരാർ കലാകേന്ദ്രത്തിൽ വാദ്യ കലകൾ പഠിപ്പിക്കുന്നു. അന്നമനട മുരളീധരമാരാർ, പ്രസാദ് എന്നിവരിലൂടെ അന്നമനടയുടെ പഞ്ചവാദ്യ പാരമ്പര്യം തുടരുന്നു. അന്നമനട ഒരു കലാഗ്രാമം കൂടിയാണ്. ചലച്ചിത്ര സംവിധായകനായിരുന്ന ശ്രീ മോഹൻ രാഘവൻ, ഗായകനും ഹാർമോണിസ്റ്റുമായിരുന്ന അന്നമനട പരമൻ എന്നിവർ അന്നമനടക്കാരാണ് .അന്നമനട മഹാദേവ ക്ഷേത്രവും പത്ത് ദി വസത്തെ ഉത്സവവും ശിവരാത്രി മണപ്പുറവും പ്രസിദ്ധമാണ്.
Annamanada Annamanta | |
---|---|
Village/Town | |
Nickname(s): Annanta | |
Coordinates: 10°14′N 76°20′E / 10.24°N 76.33°E | |
Country | India |
State | Kerala |
District | Thrissur(Trichur / Trissur) |
• ഭരണസമിതി | GramaPanchayath Of Annamanada |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680741 |
Telephone code | +91480 |
വാഹന റെജിസ്ട്രേഷൻ | KL-64 |
പ്രധാന ആകർഷണങ്ങൾ
തിരുത്തുക- അന്നമനട മഹാദേവക്ഷേത്രം - ഇവിടുത്തെ വർഷം തോറുമുള്ള പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വളരെ പ്രസിദ്ധമാണ്.
- അന്നമനട പുഴക്കടവ് (മാൻപ്ര കടവ്) - മണപ്പുറം - എല്ലാ വർഷവും ശിവരാത്രി നാളിൽ ബലിയിടാൻ ഇവിടെ ഒട്ടനവധി ആളുകൾ എത്തിച്ചേരാറുണ്ട്. ആലുവ മണപ്പുറം പോലെ ഇതു ശിവരാത്രി ബലിയിടുന്നതിൽ വളരെ പ്രസിദ്ധമാണ്.
- അന്നമനട ടൗൺ ജുമാ മസ്ജിദ് / അന്നമനട കല്ലൂർ സിദ്ദിഖ് ജുമാ മസ്ജിദ് / അന്നമനട ജമാ അത്ത് ഇസ്ലാമി മസ്ജിദ് / അന്നമനട മുജാഹിദ് മസ്ജിദ്
- അന്നമനട പള്ളി - പ്രസിദ്ധമായ ക്രിസ്ത്യൻ പള്ളി.
സമീപ ഗ്രാമങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001