പൂപ്പത്തി
ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാളയ്ക്കരികെയുള്ള പൊയ്യ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് പൂപ്പത്തി. മഠത്തിക്കാവ് ഭഗവതി ക്ഷേത്രം പൂപ്പത്തിയിലാണ് സ്ഥിതിചെയ്യുന്നത്. കേരളീയ പഞ്ചകർമ്മ ചികിത്സയുടെ അടിസ്ഥാന ഗ്രന്ഥമായ 'ശിരസേകാദി വിധി' രചിച്ച രാജവൈദ്യൻ പുതിയേടത്ത് രാമൻ മേനോൻ പൂപ്പത്തി ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. പ്രമുഖ ആയുർവേദ പണ്ഡിതനായിരുന്ന അദ്ദേഹം അഷ്ടാംഗഹൃദയത്തിന് സംസ്കൃത ഭാഷയിൽ വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.
Pooppathy | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | Chalakudy |
Lok Sabha constituency | Mukundapuram |
സ്ഥലം
തിരുത്തുകതൃശ്ശൂരിൽ നിന്ന് 43.8 കി.മീ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി സ്ഥിതിചെയ്യുന്നത്. അന്നമനട, മാള, കുഴൂർ, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ്
ക്ഷേത്രങ്ങൾ
തിരുത്തുകതങ്കുളം ശിവ ക്ഷേത്രം, ചുല്ലൂർ വിഷ്ണു ക്ഷേത്രം, മഠത്തിക്കാവ് ഭഗവതി ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയം പൂപ്പത്തി, ദൈവതിങ്കൽ, ചുണ്ടങ്ങ പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രം, ചൂലക്കൽ ഭഗവതി ക്ഷേത്രം, എരിമ്മൽ ശ്രീ അന്നപൂർണേശ്വരി ഭഗവതി ക്ഷേത്രം, തരക്കൽ ഭഗവതി ക്ഷേത്രം , ദുർഗ്ഗ ക്ഷേത്രം എന്നിവ പൂപ്പത്തിയിലെ ക്ഷേത്രങ്ങൾ
വിദ്യഭ്യാസം
തിരുത്തുകഎൽ പി എസ് പ്രൈമറി സ്ക്കൂൾ പൂപ്പത്തിയാണ് പൂപ്പത്തിയിലെ പ്രധാന സ്ക്കൂൾ. ഇത് ഒരു എയ്ഡഡ് സ്ക്കൂളാണ്, 100 വർഷത്തിലേറെ പഴക്കമുണ്ട്. കെ ആർ കെ കരപ്പൻ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. പൂപ്പത്തിൽ രണ്ട് വായനശാലകളുണ്ട്. പൂപ്പത്തിയുടെ ചരിത്രത്തിൽ അവ പ്രധാന പങ്ക് വഹിക്കുന്നു.