പൂവത്തുശ്ശേരി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
10°14′N 76°20′E / 10.24°N 76.33°E കേരളത്തിലെ എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി തൃശ്ശൂർ ജില്ലയുടെ അതിരിനോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് പൂവത്തുശ്ശേരി. ചാലക്കുടി പുഴയുടെ തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പൂവത്തുശ്ശേരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Thrissur(Trichur / Trissur) |
സമയമേഖല | IST (UTC+5:30) |
ഇവിടുത്തു കൂടി ഒഴുകുമ്പോൾ ചാലക്കുടി പുഴയുടെ പേര് അന്നമനട പുഴ എന്നാകുന്നു. സമീപത്തെ ഒരു പ്രധാന ഗ്രാമമാണ് അന്നമനട. പൂവത്തുശ്ശേരിയുടെ സമീപത്ത് തന്നെയാണ് അന്നമനട മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പൂവ്വത്തുശ്ശേരി ഔദ്യോഗികമായി എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ തൃശ്ശൂർ ജില്ലയുടെ അടുത്തു കിടക്കുന്നതിനാൽ ഒട്ടുമിക്ക ഗ്രാമീണരും വിദ്യാഭ്യാസം കച്ചാവടം മുതലായവക്ക് തൃശ്ശൂർ ജില്ലയെ ആണ് ആശ്രയിക്കുന്നത്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- പൂവത്തുശ്ശേരി സ്കൂൾ
- സെ. മേരീസ് ആശുപത്രി.
സമീപ ഗ്രാമങ്ങൾ
തിരുത്തുക- കുഴൂർ
- കൊച്ചുകടവ്
- പാലിശ്ശേരി
- കുറുമശ്ശേരി
- അന്നമനട
- വലിയപറമ്പ്
- മാള
- കൊരട്ടി
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്ത ബസ്സ് സ്റ്റേഷനുകൾ - അങ്കമാലി 10 കി.മി. മാള- 12 കി. മി, ചാലക്കുടി-16 കി. മി, തൃശ്ശൂർ-38 കി. മി, ആലുവ-15 കി. മി
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - അങ്കമാലി-12 കി. മി, തൃശ്ശൂർ-38 കി. മി, ചാലക്കുടി-16 കി. മി
- ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 12 കി. മി