എരവത്തൂർ
10°14′N 76°20′E / 10.24°N 76.33°E
എരവത്തൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
സമയമേഖല | IST (UTC+5:30) |
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എരവത്തൂർ. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 32 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. എരവത്തൂരിൽ നിന്ന് എറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ ചാലക്കുടിയും അങ്കമാലിയും ആണ്. നെടുമ്പാശ്ശേരി വിമാനത്താവളം എരവത്തൂരിൽ നിന്ന് 15 കി.മീ. ദൂരത്തിലാണ്.
വെള്ളപ്പൊക്കം
തിരുത്തുക2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ മഹാമാരി എരവത്തൂരിനെ ദുരിതത്തിലാക്കി. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണു ഇപ്പോൾ ഈ ഗ്രാമം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി മിക്ക പ്രദേശങ്ങളും വെള്ളതിനു അടിയിലാണു. ഗ്രാമവാസികൾ അഭയം തേടിയത് ശ്രീക്യഷ്ണവിലാസം എൽ പി സ്കൂളിലും, പുറപ്പിള്ളിക്കാവ് ക്ഷേത്ര ഹാളിലുമാണു. കൊച്ചുകടവ്, മേലാംതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളും ഇവിടെയാണു കഴിയുന്നത്. മുസ്ലിം സഹോദരങ്ങളുടെ ബലിപ്പെരുന്നാളിനു അമ്പലത്തിനോട് ചേർന്ന ഹാളിൽ ഈദ്ഗാഹ് ഒരുക്കിക്കൊണ്ടാണു പുറപ്പിള്ളിക്കാവ് ക്ഷേത്രഭാരവാഹികൾ സാഹോദര്യത്തിന്റെ മാത്യക കാട്ടിയത്. [1]
വിദ്യാലയങ്ങൾ
തിരുത്തുകഈ ഗ്രാമത്തിലെ ഏകവിദ്യാലയമാണു ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ. കുഴൂർ സർക്കാർ ഹൈസ്കൂൾ,ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം,പൂവത്തുശ്ശേരി സർക്കാർ സ്കൂൾ തുടങ്ങിയ സമീപത്തുള്ള വിദ്യാലയങ്ങളാണ്.
ക്ഷേത്രങ്ങൾ
തിരുത്തുകചാലക്കുടി പുഴയുടെ ഒരു ഭാഗം എരവത്തൂർ വഴി ഒഴുകുന്നുണ്ട്. തൃശൂരിൽ നിന്നും ആലുവയിൽ നിന്നും ബസ്സ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.