മുകുന്ദപുരം ലോകസഭാമണ്ഡലം
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് മുകുന്ദപുരം ലോകസഭാമണ്ഡലം. ആദ്യ തിരഞ്ഞെടുപ്പ് മുതൽ കേരളത്തിലുണ്ടായിരുന്ന ഈ മണ്ഡലം, ലയനസമയത്ത് തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, ചാലക്കുടി, മാള, കൊടുങ്ങല്ലൂർ എന്നീ നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂർ, വടക്കേക്കര എന്നീ നിയമസഭാമണ്ഡലങ്ങളും ഉൾക്കൊണ്ടതായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോൻ, ഇ. ബാലാനന്ദൻ, സാവിത്രി ലക്ഷ്മണൻ, പി.സി. ചാക്കോ, എ.സി. ജോസ്, കെ. കരുണാകരൻ, ലോനപ്പൻ നമ്പാടൻ തുടങ്ങി നിരവധി പ്രശസ്തർ ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചുപോയിട്ടുണ്ട്. 2008-ലെ പുനഃക്രമീകരണത്തെത്തുടർന്ന് ഈ മണ്ഡലത്തിനുപകരമായി ചാലക്കുടി ലോക്സഭാമണ്ഡലം നിലവിൽ വന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുക- 1970 - പനമ്പിള്ളി ഗോവിന്ദമേനോൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-25.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/pdf/LOKSABHA-HISTORY/1971-LS.pdf