യാസ്ദെഗെർദ് ഒന്നാമൻ
399 മുതൽ 420 വരെ ഭരണത്തിലിരുന്ന സസ്സാനിയൻ ചക്രവർത്തി ആയിരുന്നു യാസ്ദെഗെർദ് ഒന്നാമൻ (പാഹ്ലവി: 𐭩𐭦𐭣𐭪𐭥𐭲𐭩) ശാപൂർ മൂന്നാമന്റെ (ഭരണവർഷം 383–388) മകനായിരുന്ന ഇദ്ദേഹം പിതാവിന്റെയും സ്വന്തം സഹോദരൻ ബഹ്റാം നാലാമന്റെയും (ഭരണവർഷം 388–399) മരണത്തിന് ശേഷമാണ് അധികാരത്തിലേറിയത്.[1]
യാസ്ദെഗെർദ് ഒന്നാമൻ 𐭩𐭦𐭣𐭪𐭥𐭲𐭩 | |
---|---|
ഇറാന്റെയും ഇറാനേതരപ്രദേശത്തിന്റെയും രാജാക്കന്മാരുടെ രാജാവ്
| |
അഞ്ചാം നൂറ്റാണ്ടിലെ സസാനിയൻ പാത്രം യാസ്ദെഗെർദ് ഒന്നാമൻ ഒരു മാനിനെ വേട്ടയാടുന്നു. | |
ഭരണകാലം | 399–420 |
മുൻഗാമി | ബഹ്റാം നാലാമൻ |
പിൻഗാമി | ശാപൂർ നാലാമൻ |
മക്കൾ | |
| |
പിതാവ് | ശാപൂർ മൂന്നാമൻ |
മതം | സൊറോസ്ട്രിയൻ മതം |
യാസ്ദെഗെർദ് ഒന്നാമന്റെ ഭരണകാലം സസ്സാനിയൻ സാമ്രാജ്യത്തിൽ നവീകരണത്തിന്റെ കാലമായിരുന്നു. യഹൂദന്മാരുമായും ക്രൈസ്തവരുമായും നല്ല ബന്ധം സ്ഥാപിക്കാൻ ഇദ്ദേഹം തത്പരനായിരുന്നു. തന്നിമിത്തം യഹൂദരും ക്രിസ്ത്യാനികളും ഇദ്ദേഹത്തെ അക്കീമെനിദ് ചക്രവർത്തിയായിരുന്ന മഹാനായായ സൈറസിനോട് ഉപമിച്ചിരുന്നു.[2] കിഴക്കൻ റോമാ സാമ്രാജ്യവുമായി ഇദ്ദേഹം വലിയ സൗഹാർദ്ദം സ്ഥാപിച്ചു. റോമാ ചക്രവർത്തി അർക്കാദിയൂസ് തന്റെ മകനായ തിയഡോഷ്യസിന്റെ രക്ഷകർത്താവായി ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.[3] റോമാ സാമ്രാജ്യത്തിലെ സഭയ്ക്ക് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരം കണക്കിലെടുത്ത് സ്വന്തം സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയ്ക്കും അംഗീകാരം നൽകാൻ അദ്ദേഹം സന്നദ്ധനായി.[4] കിഴക്കിന്റെ സഭയുടെ കേന്ദ്രീകൃത സംഘാടനത്തിലേക്ക് നയിച്ച 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് വിളിച്ചു ചേർത്തത് ഇദ്ദേഹമാണ്.[5][6]
അവലംബം
തിരുത്തുക- ↑ Shahbazi, A. Shapur (2005). "Sasanian dynasty". In Yarshater, Ehsan (ed.). Encyclopædia Iranica, Online Edition. Encyclopædia Iranica Foundation.
- ↑ Daryaee, Touraj (2019). King, Daniel (ed.). The Sasanian Empire. The Syriac World. Routledge. p. 33–43. ISBN 9781317482116.
- ↑ Edwell, Peter (2013). Potts, Daniel T. (ed.). Sasanian Interactions with Rome and Byzantium. The Oxford Handbook of Ancient Iran. Oxford University Press. p. 850. ISBN 9780190668662.
- ↑ Payne, Richard E. (2015). Potts, Daniel T. (ed.). A State of Mixture: Christians, Zoroastrians, and Iranian Political Culture in Late Antiquity. University of California Press Press. p. 2, 25–26. ISBN 9780520961531.
- ↑ Shayegan, M. Rahim (2013). Potts, Daniel T. (ed.). Sasanian political ideology. The Oxford Handbook of Ancient Iran. Oxford University Press. p. 808. ISBN 9780190668662.
- ↑ McDonough, Scott (2008). Potts, Daniel T. (ed.). A Second Constantine?: The Sasanian King Yazdgard in Christian History and Historiography. Journal of Late Antiquity. Johns Hopkins University Press. p. 127–140. doi:10.1353/jla.0.0000. S2CID 162392426.