പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം, അഥവാ ബാബിലോണിയൻ സഭാപാരമ്പര്യം എന്നെല്ലാം അറിയപ്പെടുന്ന എദേസ്സൻ സഭാപാരാമ്പര്യം മാർ അദ്ദായി, മാർ മാറി എന്നിവരുടെ ആരാധനാക്രമവും പൗരസ്ത്യ സുറിയാനി ആരാധനാ ഭാഷയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പൗരസ്ത്യ ക്രിസ്തീയ സഭാപാരമ്പര്യമാണ് (റീത്ത്). മറ്റുചിലപ്പോൾ അസ്സീറിയൻ സഭാപാരമ്പര്യം, പേർഷ്യൻ സഭാപാരമ്പര്യം, കൽദായ സഭാപാരമ്പര്യം, അല്ലെങ്കിൽ നെസ്തോറിയൻ സഭാപാരമ്പര്യം എന്നും ഇത് അറിയപ്പെടാറുണ്ട്. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ (റീത്തുകൾ) ഒന്നാണിത്. മറ്റൊന്ന് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം (പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം) ആണ്.[1][2][3][4]

പേർഷ്യൻ സ്ലീവാ അഥവാ മാർത്തോമ്മാ സ്ലീവാ

ദൈവശാസ്ത്രപരമായി എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ വീക്ഷണങ്ങളാണ് ഈ സഭാപാരമ്പര്യത്തിൽ പിന്തുടരുന്നത്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ കിഴക്കിന്റെ സഭ ഈ സഭാപാരമ്പര്യമാണ് പിന്തുടരുന്നത്. ഈ സഭയുടെ ആധുനിക ശാഖകളായ സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ, അസ്സീറിയൻ പൗരസ്ത്യ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), പുരാതന പൗരസ്ത്യ സഭ എന്നിവ ഇതേ സഭാപാരമ്പര്യം വിവിധങ്ങളായ രീതിയിൽ അനുവർത്തിച്ചുവരുന്നു.[5]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൽദായ_സഭാപാരമ്പര്യം&oldid=3603638" എന്ന താളിൽനിന്ന് ശേഖരിച്ചത്