ഇറാഖിൽ ബാഗ്ദാദിൽ നിന്ന് 50 കിലോമീറ്റർ വടക്കായി സമാറ്‌റായ്ക്ക് തെക്ക് സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന ക്രൈസ്തവ സന്യാസ ആശ്രമം ആയിരുന്നു ദയറാ ദ് ക്ലീലാ ഈശോ (ഈശോയുടെ കിരീടത്തിന്റെ ആശ്രമം).[1] കിഴക്കിന്റെ സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസിന്റെ ആസ്ഥാന കാര്യാലയം എന്ന നിലയിൽ ദയ്ർ അൽ-ജതാലിക് അഥവാ കാതോലിക്കോസിന്റെ ദയറ എന്ന പേരിലാണ് ഈ ആശ്രമം കൂടുതൽ പ്രസിദ്ധമായത്.[2]

കിഴക്കിന്റെ കാതോലിക്കാമാർ ആയിരുന്ന തിമോത്തിയോസ് 1ാമൻ, ഈശോ ബർനൂൻ, ഗീവർഗീസ് 2ാമൻ, സബ്റീശോ 2ാമൻ, തെവോദോസിയോസ് എന്നിവർ കബറടക്കപ്പെട്ടത് ഈ ആശ്രമത്തിൽ ആയിരുന്നു.[3]

പഴയ മസ്കിൻ ജില്ലയിൽ സ്ഥിതി ചെയ്തിരുന്ന ഈ ആശ്രമത്തിന്റെ ആധുനിക അവശേഷിപ്പുകൾ സ്മെയ്കാ ഗ്രാമത്തിന് തെക്കുകിഴക്ക് 6 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന 'മസ്കിന്റെ അവശേഷിപ്പുകളിലെ' (ഖറായ്ബ് മസ്കിൻ) അൽ-തെൽ അൽ-ദയ്ർ (ആശ്രമക്കുന്ന്) എന്ന് അറിയപ്പെടുന്നു.[4]

ക്രി. വ. 691ൽ ഉമ്മയാദ് ഖലീഫ അബ്ദൽ-മാലിക് ഇബ്ന് മാർവാനും മെക്കയിലെ ഖലീഫ അബ്ദല്ലാഹ് ഇബ്ന് അൽ-സുബെയ്റിന്റെ സഹോദരൻ മൂസ്സാബ് ഇബ്ന് അൽ-സുബെയ്റുമായി നടന്ന നിർണ്ണയക യുദ്ധത്തിന് ഈ ആശ്രമപരിസരം വേദിയായി. ഈ യുദ്ധത്തിൽ വെച്ച് കൊല്ലപ്പെട്ട മൂസ്സാബിന്റെ ഒരു സ്മൃതികുടീരം ഇവിടെ നിർമ്മിക്കപ്പെടുകയും ഖിർബത് മൂസ്സാബ് എന്ന പേരിൽ അത് ഒരു പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു.[4]

സ്രോതസ്സുകൾ

തിരുത്തുക
  1. Baladhuri. Ansāb al- Ashraf. Vol. V, 337.
  2. Michel Allard (1962). The Christians in Baghdad. Arabica. Brill. pp. 378–379.
  3. Saunders, John Joseph (1965). A History of Medieval Islam. Routledge,. p. 74. ISBN 0710000502.{{cite book}}: CS1 maint: extra punctuation (link)
  4. Duri, Abd al-Aziz (1965). Lewis, B.; Pellat, Ch.; Schacht, J. (eds.). Dayr al-Djāthalīk. The Encyclopaedia of Islam. Vol. II: C–G (Second ed.). Leiden: E. J. Brill. p. 197.
  5. Wilmshurst, David (2000). The Ecclesiastical Organisation of the Church of the East. Louvain: Peeters. p. 183.
"https://ml.wikipedia.org/w/index.php?title=ദയ്ർ_അൽ-ജതാലിക്&oldid=4119491" എന്ന താളിൽനിന്ന് ശേഖരിച്ചത്