പുരാതന പൗരസ്ത്യ സഭ
അസ്സീറിയൻ സഭയിൽ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയ ആരാധനക്രമം നിലനിർത്തിയ വിഭാഗമാണ് പുരാതന പൗരസ്ത്യ സഭ (Ancient Church of the East). ബാഗ്ദാദ് ആണ് ഈ സഭയുടെ ആസ്ഥാനം. മാർ ശെമഊൻ ൨൩ പാത്രിയർക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടർ പരിഷ്കരണ വിരുദ്ധരുമായവർ 1968-ൽ മാർ തോമ ധർമോയെ പാത്രിയർക്കീസാക്കി. ഏതാനും വർഷങ്ങൾ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം.[അവലംബം ആവശ്യമാണ്] പിന്നീടു് സർക്കാർ പിന്തുണ മറുകക്ഷിയ്ക്കായി.
മാർ തോമ ധർമോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട് 1972 ഫെബ്രുവരി 20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമനാണ് ഇവരുടെ ഇപ്പോഴത്തെ കാതോലിക്കോസ്-പാത്രിയർക്കീസ്. 1995-ൽ ഈ സഭയുടെ കേരള ശാഖ (കൽദായ സുറിയാനി സഭ) അസ്സീറിയൻ പൗരസ്ത്യ സഭയിൽ ലയിച്ചു .