പ്രധാന മെനു തുറക്കുക

പേർഷ്യൻ സഭയായ അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ്‌ കൽദായ സുറിയാനി സഭ. ഈ സഭയുടെ കേരളത്തിലെ മേലദ്ധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌. ഷിക്കാഗോ ആസ്ഥാനമായുള്ള കാതോലിക്കോസ്-പാത്രിയർക്കീസ് ആണ് അസ്സീറിയൻ സഭയുടെ ആഗോള തലവൻ. പരിശുദ്ധ ദിനഹാ നാലാമനായിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. 2015 മാർച്ച്‌ 26 ഇദ്ദേഹം നിര്യാതനായി. പുതിയ കാതോലിക്കോസ്-പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതു വരെ താത്ക്കാലികമായി സഭയുടെ ആഗോളചുമതല വഹിക്കുന്നു

മാർ അപ്രേം മെത്രാപ്പോലീത്ത മലബാരിന്റെയും ഇന്ത്യയുടെയും മെത്രാപ്പോലീത്ത ഇപ്പോൾ പാത്രയർകീസ് സിംഹാസന സംരക്ഷകൻ

പേരിനു പിന്നിൽ

കൽദായ എന്ന പദത്തിന്റെ സുറിയാനി അർത്ഥം കൽദായക്കാരൻ, പൂർവ സുറിയാനിക്കാരൻ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ അറമായിക് ഭാഷകളെയും സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. 16-ആം നൂറ്റാണ്ടിൽ ഉദയമ്പേരൂർ സുനഹദോസിനു ശേഷം ഒരു വിഭാഗമാളുകൾ റോമിലെ മാർപാപ്പയെ പിന്താങ്ങി അതോടു കൂടി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. കത്തോലിക്കാ സുറിയാനിക്കാരെ കൽദായ കത്തോലിക്ക ക്രിസ്ത്യാനികളെന്നും പൂർവ്വിക സുറിയാനി ക്രിസ്ത്യാനികളെ കൽദായ സുറിയാനി സഭക്കാർ എന്നും വിളിച്ചുപോന്നു. കേരളത്തിലെ കൽദായ സുറിയാനി സഭ ഇപ്പോൾ അസ്സീറിയൻ പൗരസ്ത്യ സഭയുടെ ഭാഗമാണ്.

നെസ്തോറിയൻ സഭ എന്നു വിളിക്കുന്നതിന്റെ പിന്നിൽ

“ കിഴക്കിൻറെ സഭ സത്യത്തിൽ നിന്നു ഒട്ടും വ്യതിച്ചലിക്കുകയില്ല. എന്നാൽ ശ്ലീഹാമാരിൽ നിന്ന് സ്വീകരിച്ചീട്ടുള്ള വിശ്വാസം അതേപടി സൂക്ഷിക്കുകയും, മാറ്റം കൂടാതെ നിലനിര്ത്തി പോരുകയും ചെയ്തു. അവരെ അന്യായമായീട്ടാണ് നെസ്തോരീസ്സുക്കാരെന്നു വിളിക്കുന്നത്‌. എന്തുകൊണ്ടെന്നാൽ മാർ നെസ്തോരിസ് അവരുടെ പാത്രയര്കീസ് അല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ കിഴക്കൻ സഭയ്ക്ക് പരിചിതവും അല്ല. പക്ഷെ രണ്ടു സ്വഭാവങ്ങളും രണ്ടു വസ്തുക്കളും ഒരു അഭിപ്രായവും ആണ് ദൈവത്തിൻറെ ഏകപുത്രന്, ഏകമ്ശീഹായ്ക്കുള്ളതെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ഈ വസ്തുത അറിഞ്ഞപ്പോൾ കി.തിരുസഭ മാർ നെസ്തോരിസ് സത്യവിശ്വാസമാണ് , പ്രത്യേകിച്ച് മറിയത്തെ ” മ്ശീഹായുടെ മാതാവ്‌ “ എന്നു വിളിക്കുന്നതിൽ, ഏറ്റുപറയുന്നതെന്ന് അവർ സാക്ഷ്യം നല്കി. കി.തിരുസഭ ഇതിനെ അനുസരിച്ച് വന്നതുകൊണ്ട് മാർ നെസ്തോരിസ് അവരോടു ചേരുകയാണ് ഉണ്ടായതു അല്ലാതെ കി.തിരുസഭ അദ്ദേഹതോട് ചേരുകയല്ല ഉണ്ടായതു. മാർ നെസ്തോരിസിനെ മഹറൊൻ ചൊല്ലാൻ അവർ നിര്ബന്ധിതരായപ്പോൾ , അതിന് വഴങ്ങാതെ അവർ പറഞ്ഞു “ മാർ നെസ്തോരിസിനെ മഹറൊൻ ചൊല്ലുന്നതും, ദൈവിക ഗ്രന്ഥങ്ങളെയും പരിശുദ്ധ ശ്ലീഹാമാരെയും മഹറൊൻ ചൊല്ലുന്നതും തമ്മിൽ വ്യതാസമില്ല. അവരിൽ നിന്നാണ് നാം മുറുകെ പിടിച്ചിരിക്കുന്ന വിശ്വാസം കൈകൊണ്ടിരിക്കുന്നത്‌ “ എന്നു. ഇതിനാണ് നിങ്ങൾ മാർ നെസ്തോരിസിനെയും ഞങ്ങളെയും കുറ്റം വിധിക്കുന്നത്.”.

“ രണ്ടു സ്വഭാവങ്ങളാലും സർവ്വരാലും ആരാധിക്കപ്പെട്ട ദൈവപുത്രനായ മ്ശീഹാ ഒരുവനാകുന്നു. അവൻ തൻറെ ദൈവത്വത്തിൽ കാലങ്ങളുടെ പൂർണ്ണതയിൽ സംയോജിച്ച ശരീരത്താൽ കന്യകമറിയത്തില്നി്ന്ന് ജനിച്ചവനാകുന്നു. അവൻറെ ദൈവത്വം അമ്മയുടെ സ്വഭാവത്തില്നിന്നല്ല, അവൻറെ മനുഷ്യത്വം പിതാവിൻറെ സ്വഭാവത്തില്നിന്നല്ല. ഈ സ്വഭാവങ്ങൾ അതിൻറെ പൂര്ണ്ണാവസ്ത പുത്രത്വത്തിൻറെ ഏക ആളിൽ സംരക്ഷിക്കപെട്ടിരിക്കുന്നു. ദൈവത്വം ഒരു സ്വഭാവത്തിൽ മൂന്നു വസ്തുക്കൾ അടക്കിയിരിക്കുന്നവിധത്തിൽ പുത്രത്വം ഒരാളിൽ രണ്ടു സ്വഭാവങ്ങളെ ഒരാളിൽ കൊള്ളിചിരിക്കുന്നു. വിശുദ്ധ സഭ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്‌. എൻറെ കര്ത്താവേ അങ്ങയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും വിഭജിക്കാതെ ഞങ്ങൾ ആരാധിക്കുന്നു. ”

ചരിത്രം

കൽദായ സുറിയാനി ക്രിസ്ത്യാനികളുടെ കേരളത്തിലെ പ്രമുഖ കേന്ദ്രം ഇന്ന് തൃശ്ശൂർ ആണ്. എന്നാൽ മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നില്ല. വിശുദ്ധ തോമസിനാൽ സ്ഥാപിതമായ ഇന്ത്യയിലെ ക്രൈസ്തവ സഭ മുഴുവനും കല്ദായ സുറിയാനി അവരുടെ ആരാധനകൾക്കു ഉപയോഗിക്കുകയും, ബാബിലോണിലെ പാത്രയാർക്കീസിന്റെ ഭരണനേതൃത്വം അംഗീകരിക്കുകയും ചെയ്തുപോന്നിരുന്നതായി ചില ക്രൈസ്തവ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പോര്ത്തുഗീസുകാരുടെയും മറ്റു വിദേശ ശക്തികളുടെയും ഇടപെടലും പ്രവർത്തരനങ്ങളും മൂലമാണ് കല്ദായ സുറിയാനി സഭ ക്ഷയോന്മുഖമായത്. മാർ അവ്രാഹം പാത്രിയർക്കീസിന്റെ കാലത്ത് ഈ സഭ ഇന്ത്യയിൽ എല്ലായിടത്തും പടർന്നു പന്തലിച്ചു കിടന്നിരുന്നു{{അസ്സീറിയൻ സഭാ ചരിത്രം ൩൩ a.d മുതൽ 2011 a.d വരെ,കാലിഫോർന്നിയ. 18 ആം നൂറ്റാണ്ടിലെ കൈ എഴുത്ത് പുസ്തകം ഇവ രണ്ടും തൃശ്ശൂരിലെ വിൽ‌സൺ മുരിയടൻ എന്ന വ്യക്തിയുടെ സുറിയാനി ലൈബ്രറിയിൽ ഇന്നും ഇരിക്കുന്നു. }}. എന്നാൽ മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ക്ഷയോന്മുഖമായി തുടങ്ങി. ഉദയം‌പേരൂർ സൂനഹദോസിനുശേഷം പറങ്കികൾ ഈ സഭയെ കയ്യേറ്റം ചെയ്യുകയും അതിന് ഫലമായി ചിലർ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും ചിലർ മാതൃ സഭയിലേക്ക് മടങ്ങി വരികയുണ്ടായത്രേ. പേർഷ്യൻ സഭയിൽ നിന്നു ഇന്ത്യൻ സഭയിലേക്ക് അയക്കുന്ന മെത്രാന്മാരെ പറങ്കികൾ കൊല്ലുക നിമിത്തം(കേരളത്തിലെ കൽദായ സുരിയനിക്കാരുടെ ചരിത്ര സംക്ഷേപം, പ്രിന്റെഡ്‌ തിരുവനന്തപുരം) ഇന്ത്യയിലെ കൽദായ സഭയ്ക്ക് നായകന്മാർ ഇല്ലാതെയായി. പോർത്തുഗീസ് മെത്രാന്മാരുടെ ഭരണത്തിൽ അസ്വസ്ഥരായ ഒരു വിഭാഗം നസ്രാണികൾ സുറിയാനി മെത്രാന്മാരെ കിട്ടുന്നതിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതും പറങ്കികൾ അനുവദിച്ചില്ല .ചിലർ 17-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സിറിയൻ ഓർത്തഡോക്സ് ബിഷപ്പിൽ നിന്ന് തങ്ങൾക്കായൊരു നേതൃത്വത്തിന്‌ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കൽദായ സുറിയാനി സഭ പേർഷ്യൻ മെത്രാന്മാരെ കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. അതിൻ ഫലമായി 1814-ൽ ഈ സഭ ബാഗ്ദാദ് ആസ്ഥാനമായുള്ള പേർഷ്യൻ സിംഹസനതിലെ പൗരസ്ത്യസഭാ കാതോലിക്കാ-പാത്രിയർക്കീസിന്റെ പക്കലേക്ക് അന്തോനി തൊണ്ടനാട്ട് എന്ന വൈദികനെ അയക്കുകയും മാർ അബ്ദീശോ എന്ന പേരിൽ 1862-ൽ മെത്രാനായി വാഴിക്കുകയും ചെയ്തു. 1900-ത്തിൽ ഇദ്ദേഹം അന്തരിച്ചു.

മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത

1908 മുതല് 1945 വരെ കേരളത്തിലെ കല്ദായ സുറിയാനി സഭയെ ഭരിച്ച മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത തിരുമേനി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റാരോടും മഹത്ത്വത്തിൽ കിടപിടിക്കുന്ന ഒരാളായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദര്ശി്ച്ച പ്രസിദ്ധനായ ഒരു പാശ്ചാത്യ നിരൂപകൻ[1] പറഞ്ഞത് മഹാത്മാഗാന്ധിയും, ടാഗോറും, മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയും ആണ് ജീവിച്ചിരിക്കുന്ന മൂന്നു മഹാത്മാക്കൾ എന്നാണ്.<ref>ഉദയംപേരൂർ സുനഹദോസ്,by, m.v. paul. thrissur.<‌/ref>1931 ൽ ജവഹർലാൽ നെഹ്റു സകുടുംബം കേരളം സന്ദര്ശിച്ചപ്പോൾ അദ്ദേഹം മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയെ സന്ദര്ശിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥയിൽ ആ സംഭവം അദ്ദേഹം അനുസ്മരിചീട്ടുണ്ട്. (തുടരും)


പഴയ വ്യക്തികളിലുടെ

“ ഇന്ത്യയിൽ പ്രാചീന സഭ ബാബിലോൺ സിംഹാസനത്തിനു വിധേയമായിരുന്നു എന്നു മാർപാപ്പയ്ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. ഇന്നത്തെ ചെറുപ്പക്കാർ ഈ ചരിത്രയാഥാര്ത്ഥ്യത്തെ നിഷേധിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ പിന്നെയും പിന്നെയും ഉറപ്പിക്കുക തന്നെ വേണ്ടിയിരിക്കുന്നു

ഈ വ്യാജപ്രസ്താവനയെ പിന്താങ്ങാൻ അവർ മെസ്പോത്താമിയയിൽ ഒരു ചെറിയ കൂട്ടം പാപ്പ സുരിയനിക്കാർ എല്ലാക്കാലത്തും സ്ഥിതിചെയ്തിരുന്നു എന്നു പ്രസ്താവിക്കുന്നു. ഇതു ചരിത്രപരമായ ഒരു വിഡ്ഢിത്തമാണ്. ഇവർ പൊക്കികാട്ടുന്ന റോമ സുറിയാനി സിംഹാസനം 1552-ലെ ഉത്ഭവിചീട്ടുലൂ. തൃശ്ശൂർ റോമ രൂപതയിലെ പ്രഥമ മെത്രാൻ ഡോ. മെഡിലിക്കോട്ടു.

൧൫൯൯ ജൂൺ ൨൦ ഉദയംപേരൂർ കദ്ദീശങ്ങളുടെ സുറിയാനി പള്ളിയിൽവെച്ചു റോമ മെത്രാപോലീത്ത മെനസിസ്സിൻറെ അദ്ധ്യക്ഷതയിൽ ഒരു സുനഹദോസ് കൂടി. കേരളത്തിൽ ഉപയോഗിച്ചിരുന്ന പല വൈദിക ഗ്രന്ഥങ്ങളും ചുട്ടു ചാമ്പലാക്കി. പ്രൊഫ. റെ

"തെക്ക് (ഇന്ത്യ) നെസ്തോറിയൻ സഭയെ കണ്ടതിൽ എനിക്ക് വലിയ അത്ഭുതം ഉളവായി. അവർ പതിനായിരത്തോളം വരുമെന്ന് അവരുടെ മെത്രാപ്പോലിത്ത എന്നോട് പറഞ്ഞു. നെസ്തോരിയന്മാർ അന്യവിഭാഗങ്ങളിൽ ചേര്ന്ന് ലയിച്ചു നാമാവശേഷമായിപ്പോയി എന്നായിരുന്നു എൻറെ ധാരണ." ജവഹർലാൽ നെഹ്റു.

"അതിപ്രാചീനകാലംമുതലേ മാര്ത്തോമാ ക്രിസ്ത്യാനികൾ അവരുടെ ആത്മീയ കാര്യങ്ങൾ സംബന്ധിച്ചിടത്തോളം ബാബേൽ പാത്രയര്കീസിന്റെ കീഴിലായിരുന്നു." തൃശ്ശൂർ റോമ രൂപതയിലെ റവ. മോണ്. പോൾ കാക്കശ്ശേരി.

"കുറവിലങ്ങാട്ടു പണ്ടുകാലത്ത് ഒരു കല്ദായ സുറിയാനി അഥവാ നെസ്തോറിയൻ ദയറ ഉണ്ടായിരുന്നതായി കാണുന്നു." ഡോ. പി. ജെ തോമസ്‌.

"കടുത്തുരുത്തി പള്ളിയിൽ മെനസിസ്സ് മെത്രാച്ചൻ ൧൫൯൯ ഇൽ വി. കന്യകമറിയത്തിൻറെ ഒരു രൂപം പ്രദര്ശിപ്പിക്കുകയുണ്ടായി. ഉടനെത്തന്നെ അവിടെയുണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികൾ “ ഞങ്ങൾ ക്രിസ്ത്യാനികളാണ് വിഗ്രഹാരാധികളല്ല” എന്നു പറഞ്ഞു ഓടി കളഞ്ഞു." റവ. ജോൺ സ്റ്റുവരട്ട്.

ഇന്ന്

സഭയുടെ ആസ്ഥാനം തൃശ്ശൂരും സഭയുടെ പ്രാദേശിക തലവനായ മെത്രാപ്പോലീത്തയുടെ ആസ്ഥാനദേവാലയം തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന മർത്ത് മറിയം കത്തീഡ്രലുമാണ്‌. 1968-ൽ സ്ഥാനമേറ്റ മാർ അപ്രേം മൂക്കനാണ്‌ സഭയുടെ മെത്രാപ്പോലീത്താ. ഇദ്ദേഹത്തെ കൂടാതെ മാർ യോഹന്നാൻ യൊസെഫ്, മാർ ഔഗിൻ കുറിയാക്കോസ് എന്നീ രണ്ടു എപ്പിസ്കോപ്പമാർ കൂടി കൽദായ സഭയിലുണ്ട്. ഇവരുടെ ആസ്ഥാനം തൃശൂർ അഞ്ജങ്ങാടിയിലുള്ള ബിഷപ്പ് പാലസ് ആണ്.

സഭയുടെ കീഴിലുള്ള മാർ നർസയി പ്രസ് അസ്സീറിയൻ പൗരസ്ത്യ സഭയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. സഭയിൽ നിന്നു പൌരസ്ത്യനാദം എന്നാ പേരിൽ മലയാളം മാസികയും വോയിസ്‌ ഓഫ് ദി ഈസ്റ്റ്‌ എന്നാ പേരിൽ ഇംഗ്ലീഷ് മാസികയും പുറത്തിറക്കുന്നു. ഹൂയാദ എന്ന പേരിൽ വിവാഹ വേദിയും ഉണ്ട്.

കൂടുതൽ അറിവിന്‌

അവലംബം

  1. ഉദയംപേരൂർ സുനഹദോസ്,by, m.v. paul. thrissur.
  • മാർ അപ്രേം മൂക്കൻ, The Chaldean Syrian Church in India, (തൃശ്ശൂർ: മാ‍ർ നഴ്സായി പ്രസ്, 1977).
  • മെത്രാപ്പോലീത്താ മാർ മൂക്കൻ, Church of the East, (St. Thomas Christian Encyclopaedia, തൃശ്ശൂർ: 1973).

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൽദായ_സുറിയാനി_സഭ&oldid=2824497" എന്ന താളിൽനിന്ന് ശേഖരിച്ചത്