നെസ്തോറിയസ്
നെസ്തോറിയസ് 428 ഏപ്രിൽ 10 മുതൽ 431 ജൂൺ 22 വരെ കുസ്തന്തീനോപ്പൊലീസിലെ പാത്രിയാർക്കീസായിരുന്നു. (ക്രി.വ. 386- 451)(ഇംഗ്ലീഷ്: Nestorius, ഗ്രീക്ക്: Νεστόριος). ക്രിസ്തുമതതത്വങ്ങളുടെ കടക വിരുദ്ധമായ വിശ്വാസങ്ങൾ രൂപീകരിച്ചു എന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹത്തെ നാടുകടത്തുകയുണ്ടായി. അലക്സാണ്ട്രിയൻ പഠനശാഖ വക്താക്കളുടെ രാഷ്ട്രീയ ഇടപെടലിൻെറ പരിണത ഫലമായിരുന്നു അത്. വാസ്തവത്തിൽ ഡിയോഡോർ, ജോൺ ക്രിസോസ്റ്റം, തിയഡോർ എന്നിവർ വളർത്തിക്കൊണ്ടു പോന്ന അന്ത്യോക്യൻ പഠനശാഖ പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തത് എന്ന് എന്ന് പിൽക്കാല പണ്ഡിതൻമാർ കണ്ടെത്തിയിട്ടുണ്ട്.
നെസ്തോറിയസ് | |
---|---|
കോൺസ്റ്റാന്റിനോപ്പിളിന്റെ വലിയ മെത്രാപ്പോലീത്ത | |
ജനനം | c. 386 ജെർമാനീസ്യ, സിറിയ (ഇപ്പോൾ Kahramanmaraş, തുർക്കി) |
മരണം | c. 450 Great Oasis of Hibis (al-Khargah), ഈജിപ്റ്റ് |
വണങ്ങുന്നത് | കിഴക്കിന്റെ സഭ |
ഓർമ്മത്തിരുന്നാൾ | ഒക്ടോബർ 25 |
വിവാദങ്ങൾ | ക്രിസ്തുവിജ്ഞാനീയം, ദൈവമാതാവ് |