എ.വി. കുട്ടിമാളു അമ്മ
ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവും രാഷ്ട്രീയ പ്രവർത്തകയും
(എ.വി. കുട്ടിമാളുഅമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14).നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവർ ജയിൽവാസം അനുഷ്ഠിച്ചു.[1]
എ.വി. കുട്ടിമാളു അമ്മ | |
---|---|
ജനനം | 1905 ഏപ്രിൽ 23 |
മരണം | 1985 ഏപ്രിൽ 14 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | സ്വാതന്ത്ര്യസമര പോരാളി |
ജീവിതരേഖ
തിരുത്തുകപാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗോവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ് കുട്ടിമാളു അമ്മ ജനിച്ചത്.[അവലംബം ആവശ്യമാണ്] ഗാന്ധിജിയുമായി അടുത്തിടപഴകി അവർ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു.[2] കോഴിപ്പുറത്ത് മാധവമേനോൻ ആയിരുന്നു ഇവരുടെ ഭർത്താവ്.
അവലംബം
തിരുത്തുക- ↑ https://www.inuth.com/india/women-freedom-fighters-of-india/how-av-kuttimalu-amma-fought-the-british-with-her-two-month-old-daughter-in-arms/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-12. Retrieved 2018-03-11.