ആനക്കര
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര.കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമം എന്ന ഖ്യാതിയും ഈ ഗ്രാമത്തിനുണ്ട്.കേരളത്തിലും ദേശീയതലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാ രംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. സാഹിത്യഭൂപടത്തിലും സ്വാതന്ത്ര്യസമരത്തിലും ഈ നാട് ഇടം നേടിയിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിക്ക് കലാഗ്രാമം എന്ന പദ്ധതി ആരംഭിക്കാനിരിക്കുന്നത് ആനക്കരയിലാണ്.ആനക്കര കാങ്കപ്പുഴ കാറ്റാടി കടവിൽ സർക്കാറിൻെറ അഞ്ചേക്കർ ഭൂമിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്[1].
കലാഗ്രാമം
തിരുത്തുകകുഞ്ചൻനമ്പ്യാർ, വള്ളത്തോൾ, ഇടശ്ശേരി, ചങ്ങമ്പുഴ, ഉറൂബ് തുടങ്ങിയവരെല്ലാം നിളയുടെ ഓരത്ത് കഴിഞ്ഞവരായിരുന്നു. അതേ നിളയുടെ തീരം പങ്കിടുന്ന ഗ്രാമം കൂടിയാണ് കേരള ലളിതകലാ അക്കാദമി കലാഗ്രാമത്തിനായി തിരഞ്ഞെടുത്തത്. ആനമലയിൽനിന്ന് തുടങ്ങി മലയാളഭൂമിയുടെ ആത്മാവിൽ തൊട്ടൊഴുകി പൊന്നാനി അറബിക്കടലിൽ ചേരുന്ന നിളയുടെ ഏറിയ ഭാഗവും ആനക്കരയാണ് പങ്കിടുന്നത്. പ്രശസ്ത ചിത്രകാരന്മാരായ അച്യുതൻ കൂടല്ലൂർ, എഴുത്തുകാരായ എം.ടി.വാസുദേവൻ നായർ അക്കിത്തം നാരായണൻ , ഇന്ത്യൻ ചരിത്രത്താളിൽ പ്രാമുഖ്യമുള്ള ആനക്കര വടക്കത്ത് തറവാട്, എ.വി. കുട്ടിമാളുഅമ്മ, ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ, സുഭാഷിണി അലി, മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി, ജി. സുശീലാമ്മ, ഐ.എൻ.എ ഭടൻ അപ്പുനായർ തുടങ്ങിയവരെല്ലാം ആനക്കര ഗ്രാമത്തിൻറെ പെരുമ ഉയർത്തിയവരാണ്.
ആരാധനാലയങ്ങൾ
തിരുത്തുകവാർഡുകൾ
തിരുത്തുകവാർഡ് നമ്പർ | വാർഡിന്റെ പേര് | മെമ്പർമാർ | സ്ഥാനം | പാർട്ടി | സംവരണം |
---|---|---|---|---|---|
1 | ഉമ്മത്തൂർ | വി.പി.ഷിബു | മെമ്പർ | സി.പി.ഐ | എസ്.സി |
2 | തോട്ടഴിയം | ദീപ | മെമ്പർ | സി.പി.ഐ | വനിത |
3 | മണ്ണിയംപെരുമ്പലം | കെ.പി.മുഹമ്മദ് | മെമ്പർ | ഐ യു എം.എൽ | ജനറൽ |
4 | മുത്തുവിളയംകുന്ന് | റുബിയ റഹ്‍മാർ | വൈസ് പ്രസിഡന്റ് | ഐ യു എം.എൽ | വനിത |
5 | കുട്ടക്കടവ് | സാലിഹ്.ടി | മെമ്പർ | ഐ.എൻ.സി | ജനറൽ |
6 | കൂടല്ലൂർ | സജിത.വി.പി | മെമ്പർ | കേരള കോൺഗ്രസ്സ് | ജനറൽ |
7 | മലമക്കാവ് | ശ്രീകണ്ഠൻ.സി.പി | മെമ്പർ | ഐ.എൻ.സി | ജനറൽ |
8 | കുറിഞ്ഞിക്കാവ് | പ്രജീഷ.ടി.സി | മെമ്പർ | സി.പി.ഐ | വനിത |
9 | നയ്യൂർ | ബീന.വി.പി | മെമ്പർ | സി.പി.ഐ | വനിത |
10 | പന്നിയൂർ | സവിത.സി.പി | മെമ്പർ | ഐ.എൻ.സി | വനിത |
11 | പുറമതിലശ്ശേരി | സാബു.പി.കെ | മെമ്പർ | സി.പി.ഐ | എസ്.സി |
12 | മുണ്ട്രക്കോട് | രാജു | മെമ്പർ | ഐ.എൻ.സി | ജനറൽ |
13 | ആനക്കര | കെ.മുഹമ്മദ് | പ്രസിഡന്റ് | ഐ.എൻ.സി | ജനറൽ |
14 | മേലഴിയം | പി.കെ.ബാലചന്ദ്രൻ | മെമ്പർ | സി.പി.ഐ | ജനറൽ |
15 | കുമ്പിടി | ഗിരിജ | മെമ്പർ | ഐ.എൻ.എൽ | എസ്.സി.വനിത |
16 | പെരുമ്പലം | ജ്യോതി ലക്ഷ്മി | മെമ്പർ | സി.പി.ഐ | വനിത |
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക