സ്വതന്ത്രസമര നേതാവും കോൺഗ്രസ്സ് പ്രവർത്തകനും മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയെ പ്രതിനിധീകരിച്ച് മൂന്ന് തവണ മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു കോഴിപ്പുറത്ത് മാധവമേനോൻ. സ്വതന്ത്രസമര നേതാവ് എ.വി കുട്ടിമാളു അമ്മ പത്നിയാണ്.

കോഴിപ്പുറത്ത് മാധവമേനോൻ
ജനനം1896 ജൂലൈ 26
മരണം1971 സെപ്തംബർ 1
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമര പോരാളി,മലബാറിലെ കോൺഗ്രസ്സ് നേതാവ്,മന്ത്രി

ജീവിതരേഖ

തിരുത്തുക

1896 ജൂലൈ 26 ന് ചേലനാട്ട് അച്ചുതമേനോന്റെ മകനായി കോഴിക്കോട്ടെ തിരുവണ്ണൂർ കോഴിപ്പുറത്ത് തറവാട്ടിൽ ജനിച്ചു. തിരുവനന്തപുരം ലോ കോളജിൽനിന്നു നിയമബിരുദം നേടി. കുറച്ചുകാലം അഭിഭാഷകനായി ജോലി ചെയ്തു. 1932-ൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 20 മാസം ജയിൽവാസമനുഷ്ഠിച്ചു. 1939 ജനുവരി ഏഴിനു കോഴിക്കോട് നഗരസഭാധ്യക്ഷനായി സ്ഥാനമേറ്റു.[1] മദ്രാസ് സംസ്ഥാനത്ത് മലബാർ ജില്ലയെ പ്രതിനിധീകരിച്ച് മൂന്ന് തവണ മന്ത്രിയായി. 1947 മാർച്ച് മുതൽ 1952 ഫെബ്രുവരി വരെ കൃഷി, നിയമം, വിദ്യാഭ്യസം എന്നിവയുടെ ചുമതലകൾ വഹിച്ചു. മലമ്പുഴ ഡാമും കുറ്റിപ്പുറം പാലവും അദ്ദേഹത്തിൻ്റെ സംഭാവനകൾ ആണെന്ന് വിലയിരുത്തപ്പെടുന്നു.[2]. 1954 ഏപ്രിൽ 3 മുതൽ 1966 ഏപ്രിൽ 2 വരെ രാജ്യസഭാംഗമായി.[1] മാതൃഭൂമിയുടെ സ്ഥാപക ജോയിൻ്റ് ഡയറക്റ്റർമാരിൽ ഒരാളായിരുന്നു. 1971 സെപ്തംബർ 1 ന് മരണമടഞ്ഞു.[3][1]

സ്വാതന്ത്ര്യസമര രംഗത്തെ മലബാറിലെ നേതാക്കളായ കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഇ. മൊയ്തുമൗലവി എന്നിവരുടെ സമകാലികനായിരുന്നു മാധവമേനോൻ. മലബാർ കലാപകാലത്തെ സമരാനുകൂലികളെ പ്രചോദിപ്പിക്കുന്നതിനും മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനുമായി അദ്ദേഹം നിലകൊണ്ടു. 1921 കാലത്ത് മമ്പുറം പള്ളിയിലെ ജുമുഅ ഖുതുബക്ക് ശേഷം മാധവമേനോൻ ജനങ്ങളെ അഭിസംബോധന ചെയ്യുമായിരുന്നു.[4][ക].

1921 മലബാർ ലഹള എന്ന പേരിൽ 1949-ൽ പ്രസിദ്ധീകരിച്ച കോയട്ടി മൗലവിയുടെ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് മാധവമേനോൻ ആയിരുന്നു.[5]

  1. 1.0 1.1 1.2 ഉണ്ണിക്കൃഷ്ണൻ, കെ.പി. "ഓർമകളിൽ തിളങ്ങി; കോഴിപ്പുറത്ത് മാധവമേനോന്റെ 50–ാം ചരമവാർഷികം ഇന്ന്". www.manoramaonline.com. Malayala Manorama. Retrieved 5 സെപ്റ്റംബർ 2021.
  2. ജേക്കബ്, തോമസ് (12 June 2018). "ഈ കരയിൽ പിടിയാനകൾ മാത്രമല്ല !". ManoramaOnline. Malayalam Manoram. Retrieved ഓഗസ്റ്റ് 29, 2021.
  3. പി ജോയ്, എബി (Oct 4, 2018). "കോഴിക്കോടിന് മറക്കാനാവാത്ത സ്വാതന്ത്ര്യസമരസേനാനികൾ". Mathrubhumi.com. Mathrubhumi. Archived from the original on 2021-08-28. Retrieved ഓഗസ്റ്റ് 29, 2021.
  4. പൂക്കോട്ടൂർ, ശിഹാബ്. "ധ്രുവീകരണത്തെ ചെറുക്കുന്ന സാഹോദര്യത്തിന്റെ ഐക്യനിരകൾ രൂപപ്പെടട്ടെ". www.prabodhanam.net. Prabodhanam weekly online. Archived from the original on 2021-09-08. Retrieved 8 സെപ്റ്റംബർ 2021.
  5. നാസർ, പി.ടി. "മലബാർ വിപ്ലവം പുസ്തകങ്ങളിലൂടെ". www.prabodhanam.net. Prabodhanam weekly online. Archived from the original on 2021-09-08. Retrieved 8 സെപ്റ്റംബർ 2021.

കുറിപ്പുകൾ

തിരുത്തുക

.^ ഒരിക്കൽ മമ്പുറം പള്ളിയിലെ പ്രഭാഷണത്തിൽ കോഴിപ്പുറത്ത് മാധവമേനോൻ ഇങ്ങനെ ജനങ്ങളെ ആഹ്വാനം ചെയ്തു: നമ്മുടെ രാജ്യവും കുടുംബങ്ങളും പരസ്പരം ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ഭിന്നിപ്പിച്ച് നമുക്കിടയിൽ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ബ്രിട്ടീഷുകാർ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മൾ ഒരിക്കലും ആ തന്ത്രത്തിൽ വീണുപോകരുത്. ബ്രിട്ടീഷുകാർക്കെതിരെ ഒരുമിച്ചുനിന്ന് പോരാടാൻ തയാറാവേണ്ടതുണ്ട്. ബ്രിട്ടീഷുകാർ ഈ നാട്ടിലെ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ശത്രുവാണ്...


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...