ഉഷാറാണി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഉഷാറാണി പ്രധാനമായും മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു ചലച്ചിത്ര നടിയായിരുന്നു (ജീവിതകാലം: 29 മെയ് 1956 - 20 ജൂൺ 2020).[2] വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് 2020 ജൂൺ 20 ന് അന്തരിച്ചു.[3]

ഉഷാറാണി
ജനനം (1958-05-29) 29 മേയ് 1958  (66 വയസ്സ്)
വർക്കല
മരണം20 ജൂൺ 2020(2020-06-20) (പ്രായം 62)
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം1967–2000
ജീവിതപങ്കാളി(കൾ)എൻ. ശങ്കരൻ നായർ (1977-2005)
കുട്ടികൾവിഷ്ണുശങ്കർ
മാതാപിതാക്ക(ൾ)Krishna Rao Iyengar, Sudeshini[1]

സ്വകാര്യജീവിതം

തിരുത്തുക

1958 മെയ്‍ 29 ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് ഉഷാറാണി ജനിച്ചത്. 1955 ൽ ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ അവർ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[4] 1977 ൽ തന്റെ 19 ആമത്തെ[5] വയസിൽ അവർ മലയാള ചലച്ചിത്ര സംവിധായകനായിരുന്ന എൻ. ശങ്കരൻ നായരെ വിവാഹം കഴിച്ചു.[6] വിഷ്ണുശങ്കർ എന്ന ഒരു പുത്രനുണ്ട്. ശിവാജി ഗണേശൻ, എം.ജി.ആർ, കമൽഹാസൻ, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുള്ള അവരുടെ പ്രധാന സിനിമകൾ അങ്കത്തട്ട്, തൊട്ടാവാടി, ഭാര്യ, ഏകവല്യൻ, അമ്മ അമ്മായിമ്മ, ഹിറ്റ്ലർ , തെങ്കാശിപ്പട്ടണം  എന്നിവയാണ്. 2004 ൽ പുറത്തിറങ്ങിയ മയിലാട്ടമാണ് അവരുടെ അവസാന സിനിമ.[7]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക


  1. "Usha Rani in On Record Part 1 - YouTube". youtube.com. Retrieved 2014-06-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-24. Retrieved 2020-06-27.
  3. "നടി ഉഷാറാണി അന്തരിച്ചു". Archived from the original on 2020-06-27.
  4. "നടി ഉഷാറാണി അന്തരിച്ചു".
  5. ""എന്നെ അദ്ദേഹം ഉഷ എന്നല്ല, എടാ മോനെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്" 19 വയസ്സുകാരി ഉഷ വിവാഹം ചെയ്തത് 51 വയസുകാരനെ; നടി ഉഷയുടെ ജീവിതം".
  6. "ഇന്ത്യൻ സിനിമയുടെ 100-ാം വാർഷികം ശങ്കരൻ നായരെയും മറന്നു , Flash Back - Mathrubhumi Movies". mathrubhumi.com. Archived from the original on 2014-06-10. Retrieved 2014-06-13.
  7. "തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു".
"https://ml.wikipedia.org/w/index.php?title=ഉഷാറാണി&oldid=3819107" എന്ന താളിൽനിന്ന് ശേഖരിച്ചത്