പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904). പാർവ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കഥകളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ മറ്റു രചനകൾ ആണ്. മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച കിരാതത്തിനാണ്. കുറത്തിപ്പാട്ടുകളിൽ 'ഇരട്ടി' എന്ന വൃത്തഭേദം ഇടകലർത്തി രചന നടത്തിയതും ഇവരായിരുന്നു.[1]

കുട്ടിക്കുഞ്ഞുതങ്കച്ചി
ജനനം(1820-02-14)ഫെബ്രുവരി 14, 1820
മരണംഫെബ്രുവരി 13, 1904(1904-02-13) (പ്രായം 83)
ദേശീയത ഭാരതീയൻ

ജീവിതരേഖ

തിരുത്തുക

ഇരയിമ്മൻ തമ്പിയുടേയും, ഇടക്കോട്ടു കാളിപ്പിള്ളതങ്കച്ചിയുടേയും മകളാണു് ഇവർ. ശരിപേര് ലക്ഷ്മിപ്പിള്ള[2], ഓമനപ്പേരാണ് കുട്ടിക്കുഞ്ഞ്. സംഗീതം, കാവ്യനാടകാലങ്കാരങ്ങൾ,തർക്കം, വ്യാകരണം എന്നിവ പാരമ്പര്യരീതിയിൽ പഠിച്ച തങ്കച്ചി വിദുഷിയായിത്തീർന്നു. ചേർത്തല വാരനാട്ടുനടുവിലെകോവിലകത്തു കുഞ്ഞൻ തമ്പാനെ വിവാഹം ചെയ്തു. 1851ൽ തമ്പാൻ മരിച്ചു. പിന്നീട് പത്തുവർഷം കഴിഞ്ഞ് 1861ൽ കുഞ്ഞുണ്ണിത്തമ്പാൻ, തങ്കച്ചിയെ വിവാഹം ചെയ്തു.

പാൽക്കുളങ്ങര ക്ഷേത്രത്തിലെ ദേവിയെപ്പറ്റി കാംബോജി രാഗത്തിലും, മൂകാംബികയെപ്പറ്റി നാട്ടരാഗത്തിലും, തിരുവട്ടാർ തേവരെപ്പറ്റി കല്യാണി രാഗത്തിലും, നെയ്യാറ്റിൻകര കൃഷ്ണസ്വാമിയെപ്പറ്റി കമാസിലും, ഗുരുവായൂരപ്പനെപ്പറ്റി സുരുട്ടിയിലും ആണ് രചനകൾ. കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിട്ടിയേടത്തോളം കൃതികൾ ഒറ്റ പുസ്തകമായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ (1881) കുട്ടിക്കുഞ്ഞുതങ്കച്ചിയെപ്പറ്റി ഇങ്ങനെപ്പറയുന്നു :

ചെറുപ്പത്തിൽത്തന്നെ ആരംഭിച്ചിരുന്ന കണ്ണുരോഗം ഇടയ്ക്കിടയ്ക്ക് മൂർച്ഛിച്ചു. 1902 ആയപ്പോഴേയ്ക്കും കാഴ്ച മിക്കവാറും ഇല്ലാതായി. 1904 ഫെബ്രുവരി 13ന് മരിച്ചു.

  • തിരുവനന്തപുരം സ്ഥലപുരാണം
  • വയ്ക്കം സ്ഥലപുരാണം
  • സ്വർഗ്ഗവാതിലേകാദശീ മാഹാത്മ്യം,
  • ശിവരാത്രിമാഹാത്മ്യം
  • സീതാസ്വയംവരം,
  • നാരദമോഹനം എന്നിവയാണ് തങ്കച്ചി രചിച്ച തിരുവാതിരപ്പാട്ടുകൾ.
  • ഗംഗാസ്നാനം(കുറത്തിപ്പാട്ടുകൾ)
  • അജ്ഞാതവാസം (നാടകം)
  • സ്വാഹാസുധാകരം (ഊഞ്ഞാൽപ്പാട്ട്),
  • ഗജേന്ദ്രമോക്ഷം, പ്രഹ്ളാദചരിതം (കീർത്തനങ്ങൾ)
  • കല്യാണാഘോഷം (മണിപ്രവാളം)
  1. ഉള്ളൂർ (1964). കുട്ടിക്കുഞ്ഞുതങ്കച്ചി. കേരള സാഹിത്യ അക്കാദമി. pp. 270–272.
  2. http://womenwritersofkerala.com/author.php?author_id=266&lang=mlym