ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) (DIC(K)). 2005 മേയ് 1-ന് തൃശ്ശൂരിൽ വച്ചു നടന്ന ഒരു സമ്മേളനത്തിൽ കെ. കരുണാകരനാണ് ഡി.ഐ.സി.(കെ) സ്ഥാപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കരുണാകരന്റെ കീഴിലുണ്ടായിരുന്ന വിഭാഗമാണ് പുതിയ പാർട്ടിയിൽ അംഗങ്ങളായത്. ആദ്യം നാഷണൽ കോൺഗ്രസ് (ഇന്ദിര) എന്നായിരുന്നു കക്ഷിയുടെ പേര്. 2005 ഓഗസ്റ്റിൽ തന്നെ രജിസ്ട്രേഷനുവേണ്ടി പാർട്ടിയുടെ പേര് ഡി.ഐ.സി. (കെ.) എന്നാക്കി മാറ്റി. [1]
ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) (DIC(K)) | |
---|---|
ലീഡർ | കെ. മുരളീധരൻ |
ചെയർപെഴ്സൺ | കെ. മുരളീധരൻ |
സ്ഥാപകൻ | കെ. കരുണാകരൻ |
രൂപീകരിക്കപ്പെട്ടത് | 2005 |
തലസ്ഥാനം | തൃശ്ശൂർ (India) |
വിദ്യാർത്ഥി പ്രസ്താനം | കേരള സ്റ്റുഡൻസ് യൂണിയൻ (ഇന്ദിര) - വിദ്യാർഥി വിഭാഗം |
യുവജന വിഭാഗം | ഇന്ത്യൻ യൂത്ത് കോൺഗ്ഗ്രസ്സ് (ഇന്ദിര) - യുവജന വിഭാഗം |
Alliance | ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി |
Seats in Lok Sabha | 0 |
Seats in Rajya Sabha | 0 |
Election symbol | |
കരുണാകരന്റെ മകനായ കെ. മുരളീധരനായിരുന്നു പാർട്ടി പ്രസിഡന്റ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിച്ചത് വിജയമായിരുന്നു. ഇതെത്തുടർന്നുവന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഡി.ഐ.സി.(കെ) പാർട്ടിയെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയില്ല. പാർട്ടിക്ക് ഇലക്ഷനിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുവാനും സാധിച്ചില്ല. പിന്നീട് കരുണാകരനും മുരളീധരനും ചില പാർട്ടി പ്രവർത്തകരും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചു. ഒരു ചെറിയ കാലയളവിനു ശേഷം കരുണാകരൻ കോൺഗ്രസിലേയ്ക്ക് തിരികെ ചേർന്നു.
ചരിത്രംതിരുത്തുക
കോൺഗ്രസിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നാണ് ഈ കക്ഷി രൂപപ്പെട്ടത്. കരുണാകരന് ആവശ്യത്തിനു പരിഗണന നൽകുന്നില്ല എന്ന പരാതി ഇദ്ദേഹത്തിന്റെ അനുയായികൾക്കുണ്ടായിരുന്നു. കരുണാകരന്റെ മകൻ കെ. മുരളീധരനും കേരള കോൺഗ്രസ് നേതാവായ ടി.എം. ജേക്കബും എം.എ. ജോണുമായിരുന്നു പാർട്ടിയിലെ മറ്റു നേതാക്കൾ. പിളർപ്പിനുശേഷം ഡി.ഐ.സി.(കെ) പാർട്ടിക്ക് ഇടതുമുന്നണിയിൽ ഒരു സ്ഥാനം നേടാനായില്ല. പാർട്ടിയിൽ 'ഡി.ഐ.സി.(കെ) ഇടതു ഫോറം' എന്നൊരു വിഭാഗം രൂപപ്പെടുകയുമുണ്ടായി. ഇവർക്ക് സ്വന്തമായൊരു കക്ഷി രൂപീകരിക്കാനുള്ള താല്പര്യവുമുണ്ടായിരുന്നു. [2]
പിന്നീട് ഡി.ഐ.സി.(കെ) ശരദ് പവാറിന്റെ കീഴിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിക്കാനുള്ള തീരുമാനമെടുത്തു. ഇത് പാർട്ടിയിലെ ചില അംഗങ്ങൾ തിരികെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്ക് പോകാൻ കാരണമായി. ഇപ്പോൾ ഈ കക്ഷി നിലവിലില്ല.
പാർട്ടിയുടെ കൊടിതിരുത്തുക
പാർട്ടിയുടെ മൂവർണ്ണക്കൊടിയിൽ ചർക്ക ഇന്ദിരാഗാന്ധിയുടെ ചിത്രവുമാണുണ്ടായിരുന്നത്.
അവലംബംതിരുത്തുക
- ↑ "Karunakaran's party gets new name". Chennai, India: The Hindu Online. September 1, 2005. മൂലതാളിൽ നിന്നും 2005-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-22.
- ↑ "DIC(K) Left Forum to support LDF". Chennai, India: The Hindu Online. April 13, 2006. മൂലതാളിൽ നിന്നും 2007-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-22.