പാലോളി മുഹമ്മദ് കുട്ടി
2006 മേയ് മുതൽ 2011 മേയ് 14 വരെ കേരളത്തിലെ തദ്ദേശ ഭരണ മന്ത്രിയായിരുന്നു പാലൊളി മുഹമ്മദ് കുട്ടി. 1931 നവംബർ 11-നു മലപ്പുറത്തിനടുത്ത് കോഡൂരിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദ് നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി. കർഷക പ്രസ്ഥാനത്തിൽ ഒരു സജീവ പ്രവർത്തകനായിരുന്ന പാലൊളി 15 വർഷത്തോളം കർഷക സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ഒളിവിലായിരുന്നു. ദേശാഭിമാനി പത്രം അച്ചടി-പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. മലബാർ സാഹിത്യ പ്രസ്ഥാനത്തിൽ പാലൊളിക്ക് പ്രമുഖമായ ഒരു പങ്കുണ്ട്. ഇപ്പോൾ സി.പി.എം. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ അംഗമാണ്. 1965-ൽ[൧] മങ്കടയിൽ നിന്നും 1967-ൽ പെരിന്തൽമണ്ണയിൽ നിന്നും 1996-ൽ പൊന്നാനിയിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും കേരള മന്ത്രിസഭയിൽ അംഗമായിരുന്നു .
പാലോളി മുഹമ്മദ് കുട്ടി | |
---|---|
കേരളത്തിന്റെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി | |
ഓഫീസിൽ 2006–2011 | |
മുൻഗാമി | കെ. കുട്ടി അഹമ്മദ് കുട്ടി |
പിൻഗാമി | എം.കെ. മുനീർ |
കേരളത്തിന്റെ തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി | |
ഓഫീസിൽ 1996–2001 | |
മുൻഗാമി | പി.കെ.കെ. ബാവ |
പിൻഗാമി | കെ. കുട്ടി അഹമ്മദ് കുട്ടി |
കേരളനിയമസഭാംഗം | |
ഓഫീസിൽ 2006–2011 | |
മുൻഗാമി | എം.പി. ഗംഗാധരൻ |
പിൻഗാമി | പി. ശ്രീരാമകൃഷ്ണൻ |
മണ്ഡലം | പൊന്നാനി |
ഭൂരിപക്ഷം | 28347 |
കേരളനിയമസഭാംഗം | |
ഓഫീസിൽ 1996–2001 | |
മുൻഗാമി | ഇ.കെ. ഇമ്പിച്ചി ബാവ |
പിൻഗാമി | എം.പി. ഗംഗാധരൻ |
മണ്ഡലം | പൊന്നാനി |
ഭൂരിപക്ഷം | 8618 |
കേരളനിയമസഭാംഗം | |
ഓഫീസിൽ 1967–1970 | |
മുൻഗാമി | ഇ.പി. ഗോപാലൻ |
പിൻഗാമി | കെ.കെ.എസ്. തങ്ങൾ |
മണ്ഡലം | പെരിന്തൽമണ്ണ |
ഭൂരിപക്ഷം | 16772 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോഡൂർ, മലപ്പുറം ജില്ല,കേരളം, ഇന്ത്യ | 11 നവംബർ 1931
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | ഖദീജ |
കുട്ടികൾ | രണ്ടു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും |
പലോളി ഹൈദ്രുവിന്റെയും കാട്ടിക്കുളങ്ങര ഖദീജയുടെയും മകൻ. ഭാര്യ: ഖദീജ. മക്കൾ: ഹൈദരലി, നബീസ, ജമീല, അഷറഫ്.
വകുപ്പുകൾ
തിരുത്തുക2006- അച്യുതാനന്ദൻ മന്ത്രിസഭയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും, നഗരാസൂത്രണം, തദ്ദേശ വികസന സ്ഥാപനങ്ങൾ, കേരള പ്രാദേശീയ ഭരണ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രാമ വികസനം, വക്ഫ് - ഹജ്ജ് തീർത്ഥാടനം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ പാലൊളി കൈകാര്യം ചെയ്യുന്നു.
1996-ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. ഇടതുമുന്നണി കൺ വീനറായും പ്രവർത്തിച്ചു. ചൈന, ബഹറിൻ, യു.എ.ഇ., ഈജിപ്ത്, എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ൧ ^ 1965-ൽ മങ്കടയിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ കൂടാഞ്ഞതിനാൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.kerala.gov.in/government/pololy.htm Archived 2009-12-31 at the Wayback Machine.