പി.സി. തോമസ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കേരള കോൺഗ്രസ് - ലയന വിരുദ്ധ വിഭാഗത്തിന്റെ അധ്യക്ഷനാണ് പി.സി. തോമസ്. കേരളത്തിലെ പഴയകാല കോൺഗ്രസ് നേതാവായ പി.ടി. ചാക്കോയുടെ മകനാണ് ഇദ്ദേഹം. നിലവിൽ എൻ.ഡി.എ. മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുന്നു.

പി.സി. തോമസ്
എം.പി.
Constituencyമുവാറ്റുപുഴ
Personal details
Born (1950-10-31) 31 ഒക്ടോബർ 1950 (പ്രായം 69 വയസ്സ്)
കോട്ടയം, കേരളം
Political partyകേരള കോൺഗ്രസ് (തോമസ്)
Spouse(s)മേരിക്കുട്ടി തോമസ്
Children2 മകൻ, 1 മകൾ
Residenceഎറണാകുളം
As of 23 സെപ്റ്റംബർ, 2006
Source: [1]

ജീവിതരേഖതിരുത്തുക

1950 ഒക്ടോബർ 31-ന് പി.ടി. ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച പി.സി. തോമസ് ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നു ബിരുദവും തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. കേരള കോൺഗ്രസ്(മാണി) വിഭാഗത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ ഇദ്ദേഹം1989 മുതൽ പലതവണ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.[1] പാർട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിടുകയും ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് പാർട്ടി (ഐ.എഫ്.ഡി.പി) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിക്കുകയും ചെയ്തു. 2004-ൽ നടന്ന പതിനാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പിന്തുണയോടെ മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സി.പി.ഐ. (എം) സ്ഥാനാർത്ഥിയായിരുന്ന പി.എം. ഇസ്മായിലിനെയും ഐക്യ ജനാധിപത്യ മുന്നണിയിലെ കേരള കോൺഗ്രസ്(മാണി) സ്ഥാനാർത്ഥിയായിരുന്ന ജോസ്.കെ.മാണിയെയും പിൻതള്ളി ജയം നേടി. പിന്നീട് ഐ.എഫ്.ഡി.പി പിരിച്ചുവിട്ട് ഇദ്ദേഹവും കൂടെയുള്ളവരും ഇടതു മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ്(ജോസഫ്) വിഭാഗത്തിൽ ലയിച്ചു . എന്നാൽ ആ പാർട്ടിയുടെ നേതാവായ പി.ജെ. ജോസഫ് അടക്കമുള്ളവർ കേരള കോൺഗ്രസ്(മാണി) വിഭാഗത്തിൽ പിന്നീട് ലയിച്ചുവെങ്കിലും പി.സി. തോമസ്, വി.സുരേന്ദ്രൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതു മുന്നണിയിൽ തന്നെ നിലകൊള്ളുകയും കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

വിവാദംതിരുത്തുക

മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയതിന് പതിനാലാം ലോക്‌സഭയിലേക്കു നടന്ന ഇദ്ദേഹത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന പി.എം. ഇസ്മായിൽ നൽകിയ ഹർജിയെ തുടർന്നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009 സെപ്റ്റംബർ 4-ന് പി.സി. തോമസ് സുപ്രീം കോടതിയിൽ വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകി. എന്നാൽ ഈ അപ്പീൽ സുപ്രീം കോടതി തള്ളുകയാണുണ്ടായത്. അതേ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് വർഷത്തേക്ക് മത്സരിക്കാനാവില്ല എന്ന് വിധിക്കുകയും ചെയ്തു.[2] 2010 ജൂൺ 15-ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ഇദ്ദേഹത്തിന് അയോഗ്യത കൽപ്പിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.സി._തോമസ്&oldid=3114555" എന്ന താളിൽനിന്ന് ശേഖരിച്ചത്