എ. വിജയരാഘവൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗവും രാജ്യസഭാംഗവുമായിരുന്നു എ. വിജയരാഘവൻ (ജനനം: 23 മാർച്ച് 1956). ഒരു തവണ ലോക്സഭാംഗമായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) കൺവീനറും[1]കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയുമാണ്. 2020 ൽ കൊടിയേരി ബാലകൃഷ്ണൻ രോഗബാധിതനായി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

എ. വിജയരാഘവൻ
A Vijayaraghavan 2020 at Kollam.jpg
എ. വിജയരാഘവൻ
വ്യക്തിഗത വിവരങ്ങൾ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ജീവിതരേഖതിരുത്തുക

1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്. മലപ്പുറം ഗവണ്മെന്റ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം നേടി[2]. കോഴിക്കോട് ഗവ. ലോകോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ൽ പതിനാറാം ലോകസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. [3] കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.

രാഷ്ട്രീയത്തിൽതിരുത്തുക

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 മായി കൊല്ലം പ്രസ് ക്ലബ് നടത്തിയ സംവാദത്തിൽ എ. വിജയരാഘവൻ പങ്കെടുക്കുന്നു
  • കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി
  • 1998 ൽ രാജ്യസഭാംഗമായി.
  • 1986-93 ൽ എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ്
  • 2020 ൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി

കുടുംബംതിരുത്തുക

സി.പി.ഐ.എം. തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2014 കോഴിക്കോട് ലോകസഭാമണ്ഡലം എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്.
1991 പാലക്കാട് ലോകസഭാമണ്ഡലം വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്
1989 പാലക്കാട് ലോകസഭാമണ്ഡലം എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

രാജ്യസഭ കാലഘട്ടവും പാർട്ടിയുംതിരുത്തുക

  • 2004-2010 : സി.പി.ഐ.എം., എൽ.ഡി.എഫ്.
  • 1998-2004 : സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-28.
  2. https://malayalam.oneindia.com/politicians/a-vijayaraghavan-33934.html
  3. മംഗളം വാർത്ത
  4. http://www.ceo.kerala.gov.in/electionhistory.html
  5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ._വിജയരാഘവൻ&oldid=3730712" എന്ന താളിൽനിന്ന് ശേഖരിച്ചത്