അഭിമന്യു
മഹാഭാരതത്തിലെ ഒരു വീരനായകനാണ് അഭിമന്യു (Sanskrit: अभिमन्यु, abhimanyu). പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യുവിനെ അച്ഛനോളം പോന്ന വില്ലാളിയായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
അഭിമന്യു | |
---|---|
![]() ചക്രവ്യൂഹത്തിനുള്ളിൽ കൗരവമഹാരഥന്മാർ നടത്തുന്ന കൂട്ടആക്രമണത്തെ ചെറുത്തുനിൽക്കുന്ന അഭിമന്യു | |
ദേവനാഗരി | अभिमन्यु |
സംസ്കൃത ഉച്ചാരണം | Abhimanyu |
മലയാളം ലിപിയിൽ | അഭിമന്യു |
യുദ്ധങ്ങൾ | കുരുക്ഷേത്ര യുദ്ധം |
ചിഹ്നം | സ്വർണമയിൽ [1] |
ഗ്രന്ഥം | വ്യാസമഹാഭാരതം |
ലിംഗം | പുരുഷൻ |
യുഗങ്ങൾ | ദ്വാപരയുഗം |
വംശാവലി | |
ജനനം | |
മരണം | |
രക്ഷിതാക്കൾ | |
സഹോദരങ്ങൾ | ശ്രുതകീർത്തി(ഉപപാണ്ഡവൻ), ബഭ്രുവാഹനൻ, ഇരാവാൻ (അർദ്ധ സഹോദരർ ) |
ജീവിതപങ്കാളി | ഉത്തര |
കുട്ടികൾ | പരീക്ഷിത്ത് |
ബന്ധുക്കൾ | ഇന്ദ്രൻ,പാണ്ഡു (പിതാവിന്റെ പിതാവ്) കുന്തി (പിതാവിന്റെ മാതാവ്) വിരാടൻ (പത്നിയുടെ പിതാവ് ) |
ഗണം | മനുഷ്യൻ |
കുലം | കുരുവംശം -ചന്ദ്രവംശം |
ഹൈന്ദവം |
![]() |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ജനനം
തിരുത്തുകചന്ദ്രദേവൻ്റെ പുത്രനായ വർഷസ്സിൻ്റെ അവതാരമായിരുന്നു അഭിമന്യു. ധർമ്മത്തിൻ്റെ സംസ്ഥാപനം ചെയ്യുവാൻ തന്റെ മകനെ ഭൂമിയിൽ അവതരിക്കാൻ അനുവദിക്കണമെന്ന് ചന്ദ്രനോട് ആവശ്യപ്പെട്ടപ്പോൾ, തന്റെ പ്രിയപുത്രൻ ഭൂമിയിൽ 16 വർഷം മാത്രമേ നിലനിൽക്കൂവെന്നും അതിനുശേഷം തൻ്റെയടുത്ത് മടങ്ങിയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതിനെ തുടർന്ന് അർജ്ജുനന്റെയും ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയുടെയും മകനായി അഭിമന്യു ജനിച്ചു. പാണ്ഡവരുടെ എല്ലാ പുത്രന്മാരിലും ഏറ്റവും പ്രിയങ്കരനായിരുന്നു അഭിമന്യുവിനെ ദ്രൗപതി സ്വന്തം മക്കളേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ജനനശേഷം തൻ്റെ അമ്മാവനായ ശ്രീകൃഷ്ണൻ്റെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യു വളർന്നതും പഠിച്ചതും. ശ്രീകൃഷ്ണൻ,ബലരാമൻ,പിതാവായ അർജ്ജുനൻ, കൃഷ്ണൻ്റെ പുത്രനായ പ്രദ്യുമ്നൻ തുടങ്ങിയവരാണ് അഭിമന്യുവിൻ്റെ ഗുരുക്കൻമാർ.ധനുർവിദ്യയിൽ അസാമാന്യപാടവം പ്രദർശിപ്പിക്കുന്ന അഭിമന്യു തൻ്റെ പിതാവിൽ നിന്നും ദിവ്യാസ്‌ത്രങ്ങൾ കരസ്ഥമാക്കുന്നു. ഇതുകൂടാതെ ഗർഭസ്ഥശിശുവായിരിക്കെത്തന്നെ വിവിധ വ്യൂഹങ്ങൾ ഭേദിക്കാൻ ജ്ഞാനം നേടുന്ന അഭിമന്യു പക്ഷെ ഏറ്റവും ദുർഘടമായ ചക്രവ്യൂഹം ഭേദിക്കാനല്ലാതെ, പുറത്തുകടക്കാനുള്ള അറിവ് സ്വന്തമാക്കുന്നില്ല.
വിവാഹം
തിരുത്തുകപാണ്ഡവരുടെ അജ്ഞാതവാസത്തിന് ശേഷം വിരാടരാജാവ് തൻ്റെ പുത്രിയായ ഉത്തരയെ അർജ്ജുനന് വിവാഹം കഴിച്ച് നൽകാൻ താൽപര്യപ്പെടുന്നുവെങ്കിലും, തൻ്റെ ശിഷ്യയെ വിവാഹം ചെയ്യാൻ വിമുഖത കാട്ടുന്ന അർജ്ജുനൻ തൻ്റെ പുത്രനായ അഭിമന്യുവിനെ രാജകുമാരിക്ക് വരനായി നിർദേശിക്കുന്നു. ഇതുപ്രകാരം ഉപപ്ലവ്യത്തിൽ വച്ച് അഭിമന്യുവിൻ്റേയും ഉത്തരയുടെയും വിവാഹം നടക്കുന്നു.അഭിമന്യുവിൻ്റെ മരണശേഷം പിറക്കുന്ന ഇവരുടെ പുത്രനാണ് പരീക്ഷിത്ത്.
കുരുക്ഷേത്രയുദ്ധം
തിരുത്തുകയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് നിന്ന് യുദ്ധം ചെയ്യുന്ന അഭിമന്യു വളരെപ്പെട്ടെന്ന് തന്നെ താൻ ശ്രേഷ്ഠനായ വില്ലാളിയെന്ന് തെളിയിക്കുന്നു.ദിവ്യശക്തിയുള്ള രൗദ്രം എന്ന വില്ലാണ് അഭിമന്യു യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ഭീമൻ, ഘടോൽകചൻ,ഉപപാണ്ഡവർ തുടങ്ങിയവരോടൊപ്പം കൗരവരെ ആക്രമിക്കുന്ന അഭിമന്യു ശത്രുക്കൾക്ക് കനത്ത നാശം വിതക്കുന്നു. ഭീഷ്മർ,ദ്രോണർ,കർണൻ തുടങ്ങി പല പ്രമുഖരുമായും പോരാടുന്ന അഭിമന്യു അവർക്ക് തലവേദന സൃഷ്ടിക്കുന്നു. അലമ്പുഷൻ മുതലായ രക്ഷസരെയും അഭിമന്യു തോൽപ്പിക്കുന്നുണ്ട്.
മരണം
തിരുത്തുകമഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്ന മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.
തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു.
ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു.ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു.അഭിമന്യു വരുത്തിവക്കുന്ന നാശനഷ്ടം കണ്ട് ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.
ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിറകിൽനിന്നും അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. അതും നശിപ്പിക്കപ്പെട്ടപ്പോൾ യുദ്ധഭൂമിയിൽ കിടന്ന ഒരു തേർച്ചക്രം ഉപയോഗിച്ച് അഭിമന്യു യുദ്ധം ചെയ്തു.ദുര്യോധനപുത്രനായ ലക്ഷ്മണനെ അഭിമന്യു കൊന്നു . തുടർന്ന് ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു.
വ്യാസന്റെ വർണ്ണന ഇങ്ങനെയാണ് . "അശ്വത്തോട് കൂടിയ ദുശ്ശാസ്സനപുത്രന്റെ രഥം അഭിമന്യു ഗദ കൊണ്ടടിച്ചു തകർത്തു . ദുശ്ശാസ്സന പുത്രൻ ചൊടിച്ചുകൊണ്ടു ഗദയുമെടുത്തു അഭിമന്യുവിനോട് പാഞ്ഞേറ്റു . ആ വീരന്മാർ ഗദയുമായി പരസ്പരം കൊല്ലാനൊരുങ്ങി . രുദ്രനും അന്തകനുമെന്നപോലെ ആ ഭ്രാതൃവ്യർ പരസ്പരം പോരടിച്ചു . അവർ തമ്മിൽ ഗദകൊണ്ട് അടിച്ചു രണ്ടുപേരും ഭൂമിയിലഴിച്ച ചക്രധ്വജങ്ങളെന്നപോലെ വീണു .കുരുക്കളുടെ കീർത്തിയെ വളർത്തിയ ദുശ്ശാസ്സനപുത്രൻ ഉടനെ പിടഞ്ഞെഴുന്നേറ്റു . എഴുന്നേൽക്കാനൊരുങ്ങുന്ന അഭിമന്യുവിനെ അവൻ തഞ്ചത്തിൽ തലയ്ക്കടിച്ചു . ഗദാവേഗം കൊണ്ടും , അത്യധികമായ ആയാസം കൊണ്ടും ശത്രുനാശകനായ സുഭദ്രാപുത്രൻ ഉഴന്നു ഭൂമിയിൽ മോഹിച്ചു വീണു . അപ്രകാരം പലരും കൂടി അഭിമന്യുവിനെ കൊന്നു ".
മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. സംശപ്തകരെ വധിച്ച് തിരികെ വന്ന അർജ്ജുനൻ തൻ്റെ പുത്രന് നേരെ ചെയ്ത ചതിയിൽ ക്രുദ്ധനായി അടുത്ത ദിനംസൂര്യൻ അസ്തമിക്കും മുമ്പ് തൻ്റെ മകൻ്റെ മരണത്തിന് കാരണക്കാരനായ ജയദ്രഥനെ വധിക്കുമെന്നും,ഇല്ലെങ്കിൽ ചിതയിൽ ചാടി ആത്മാഹൂതി ചെയ്യുമെന്നും ശപഥം ചെയ്യുന്നു.അതേത്തുടർന്ന് പതിന്നാലാം ദിവസം ഘോരമായ യുദ്ധമാണ് അരങ്ങേറുന്നത്.കൃഷ്ണൻ്റെ സഹായത്തോടെ ജയദ്രഥനെ വധിക്കുന്ന അർജ്ജുനൻ തൻ്റെ ശപഥം പൂർത്തിയാക്കുന്നു. പിന്നീട് ധർമവിരുദ്ധമായി, രഥചക്രം ഉയർത്താൻ നിൽക്കുന്ന കർണനെ വധിക്കാൻ അർജ്ജുനനെയും, ദുര്യോധനൻ്റെ തുടയിൽ അടിച്ച് വീഴ്ത്താൻ ഭീമനെയും കൃഷ്ണൻ പ്രേരിപ്പിക്കുന്നത് അഭിമന്യുവിന് നേരെ കൗരവർ പ്രവർത്തിച്ച അനീതി ഉന്നയിച്ചുകൊണ്ടാണ്.
അവലംബം
തിരുത്തുക- ↑ SECTION XXIII, Dronabhisheka Parva, Book 7: Drona Parva, KMG translation,https://sacred-texts.com/hin/m07/m07023.htm