ദ്വാരക
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
22°14′N 68°58′E / 22.23°N 68.97°E
ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാനപട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്രദേശമാണ് ദ്വാരക. പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാരകയെ കരുതിവരുന്നത്.
കടലാക്രമണത്തിന്റെ ഫലമായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ടതായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു.
കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
Dwarka | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗുജറാത്ത് |
ജില്ല(കൾ) | ജാംനഗർ |
ജനസംഖ്യ | 33,614 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 0 m (0 ft) |
ഭൂമിശാസ്ത്രഘടന
തിരുത്തുകഭൂമിശാസ്ത്രപരമായി ദ്വാരകസ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും പൂജ്യം അടി(മീറ്റർ)ഉയരത്തിലാണ്. 22.23°N 68.97°E.അക്ഷാംശത്തിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്.
ഭാരതത്തിലെ ഏഴു പുണ്യനഗരം
തിരുത്തുകഭാരതത്തിലെ ഏഴു പ്രധാന പുണ്യനഗരങ്ങളിൽ ഒന്നാണ് ദ്വാരക.ഇതിൽ വാരണാസിഏറ്റവും പ്രധാനപ്പെട്ടതാകുന്നു.
“ | അയോധ്യ മധുര മായ കാശി കാഞ്ചി അവന്തിക
പുരി ദ്വാരവതി ചൈവ സപ്തതെ മോക്ഷദായക |
” |
.[1]
ഏഴു സ്ഥലങ്ങളും മോക്ഷപ്രാപ്തി ലഭിക്കുന്ന പുണ്യകേന്ദ്രങ്ങളാണെന്ന് വിശ്വസിക്കുന്നു.ഗരുഡപുരാണത്തിൽ ഇതു വ്യക്തമായി പ്രതിപാദിച്ചിടുണ്ട്.[2][3]
ജനസംഖ്യയും സാക്ഷരതയും
തിരുത്തുക2001-ലെ കണക്കെടുപ്പ് പ്രകാരം 33,614 ആണ് ദ്വാരകയിലെ ജനസംഖ്യ.[4]53% പേർ പുരുഷൻമാരും 47 % പേർ സ്ത്രീകളുമാണ്.13% പേർ ആറുവയസിനു താഴെ പ്രായമുള്ളവരാണ്.ദ്വാരകയിലെ സാക്ഷരതയുടെ ആകെ ശതമാനത്തിൽ പുരുഷൻമാരുടെ സാക്ഷരത 72%വും സ്ത്രീകളുടെത് 55% വുമാണ്.
ദ്വാരകാധീശക്ഷേത്രം
തിരുത്തുകഇന്നു ദ്വാരകയിൽ നിലവിലുള്ള ക്ഷേത്രം 16-)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.നിലവിലുള്ള ക്ഷേത്രത്തിൽ ദിവസേന അഞ്ചുതവണ കേസരിവർണ്ണ പതാക ഉയർത്തണമെന്നുണ്ട്.രണ്ടു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്
സ്വർഗ്ഗദ്വാരം(സംസ്കൃതം : स्वर्ग द्वर् )എന്ന കവാടത്തിലൂടെയും,പുറത്തിറങ്ങുന്നത് മോക്ഷദ്വാരം (സംസ്കൃതം : मोक्ष द्वर्)എന്ന കവാടത്തിലൂടെയുമാണ്.
ദ്വാരകയിൽ ശ്രീകൃഷ്ണക്ഷേത്രത്തെ കൂടാതെ വാസുദേവ,ദേവകി,ബലരാമൻ,രേവതി,സുഭദ്ര,രുക്മിണിദേവി ,ജാംബവതി ദേവി,സത്യഭാമ ദേവി തുടങ്ങിയവരുടെ സ്ഥലങ്ങളുണ്ട്.ഗോമതിനദി കടലിൽ ചേരുന്നത് ദ്വാരകക്ക് അടുത്തുവച്ചാണ്.
രുക്മിണി ദേവിയുടെ ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഒരു ബോട്ടിൽ യാത്രചെയ്താൽ അവിടെ എത്തിച്ചേരാം.കൂടാതെ തിവിക്രമ ,ലക്ഷ്മിനാരായണ തുടങ്ങിയവരുടെ വിശുദ്ധസ്ഥലം കൂടിയാണ് ദ്വാരക.
പുണ്യ നഗരം
തിരുത്തുകദ്വാരക എന്ന പേര് ദ്വാർ(സംസ്കൃതം: द्वर्) എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായതാണ്.വൈഷ്ണവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ദ്വാരക.
നാഗേശ്വര ജ്യോതിർലിംഗം ദ്വാരകക്കടുത്ത് സ്ഥിതിചെയ്യുന്നു.ആദി ശങ്കരാചാര്യരുടെ നാലു മഠങ്ങളിലൊന്നു ദ്വാരകയിലാണ്.
ദ്വാരകപീഠം
തിരുത്തുകശ്രീ ആദിശങ്കരാചാര്യർ ദ്വാരക സന്ദർശിക്കുകയും അവിടെ ഒരു മഠം സ്ഥാപിക്കുകയും ചെയ്തു.അതാണ് ദ്വാരകപീഠം എന്നറിയപ്പെടുന്നത്.
ദർശനവും ഉത്സവവും
തിരുത്തുകരുക്മിണി ദേവിയും ദ്വരകാദീശനും | |
രുക്മിണി ദേവിയും ദ്വരകാദീശനും | |
ക്ഷേത്ര നാമം : | ശ്രീ ദ്വാരകനാഥ് ക്ഷേത്രം |
---|---|
വിഗ്രഹനാമം : | കല്യാണ നാരായണൻ |
ഉപദേവത : | കല്യാണ നാചിയാർ,രുക്മിണി ദേവി |
സ്ഥലം: | ജാംനഗർ ജാംനഗർ |
സംസ്ഥാനം | ഗുജറാത്ത് |
ശ്രീ ദ്വാരകനാഥന്റെ വിഗ്രഹം പലരൂപത്തിൽ ദർശിക്കുവാൻ സാധിക്കും.ഓരോ ദർശനത്തിലും പല രൂപത്തിലുള്ള വേഷഭൂഷാധികളാണ് ഉണ്ടാകാറുള്ളത്.വിവിധ ദർശനങ്ങൾ താഴെ പറയുന്നവയാണ്.
- മംഗള
- ശൃംഗാരം
- രാജഭോജം
- ബോഗ്
- സന്ധ്യആരതി
- ശയനം
ദ്വാരക രാജാവംശം
തിരുത്തുകമഹാഭാരതത്തെ കൂടാതെ വിഷ്ണുപുരാണം,ഭാഗവതപുരാണം,സ്കന്ദപുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്[5][6][7].ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദ്ദേശത്തോടെ നിർമ്മിക്കപെട്ടതാണ്. കംസനെ നിഗ്രഹിച്ചതിനുശേഷം ഉഗ്രസേനനെ മധുരയിലെ രാജാവാക്കി.പക്ഷേ ജരാസന്ധൻ മഥുര
യെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണങ്ങളിൽനിന്നും മധുരയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി യാദവവംശവുമായി ശ്രീകൃഷ്ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗരം സൃഷ്ടിക്കുകയും ചെയ്തു എന്നുവിശ്വസിക്കുന്നു.
ദ്വാരകനഗരത്തിന്റെ സവിശേഷത
തിരുത്തുകശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.കൃത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയുടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്.റോഡുകളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപയോഗസ്ഥലങ്ങളും അടക്കം എല്ലാവിധസൗകാര്യങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്.അത് സുധർമസാധ എന്നറിയപ്പെടുന്നു.ദ്വാരകയിലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിതമാണ്.
സമുദ്രത്തിൽ മുങ്ങിപോകുന്നു
തിരുത്തുകശ്രീകൃഷ്ണൻ അവതാരലക്‌ഷ്യം പൂർത്തികരിച്ചു വൈകുണ്ഡത്തിലേക്ക് പോയശേഷം,മഹാഭാരതയുദ്ധം കഴിഞ്ഞു 36 വർഷത്തിനു ശേഷം (ബി സി 3138)ൽ അർജുനൻ യാദവംശത്തെ ഹസ്തിനപുരിയിലേക്ക് മാറ്റിയശേഷം ദ്വാരകനഗരം സമുദ്രത്തിൽ ആണ്ടുപോയി. മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിൽ നിന്നും അർജുനൻ പറയുന്ന വാക്കുകളിലൂടെ ഇതു വ്യക്തമാകുന്നു.
“ | സമുദ്രം നഗരത്തിലേക്ക് ഇരച്ചുകയറി.തെരുവുകളും മനോഹരങ്ങളായ കെട്ടിടങ്ങളും സമുദ്രത്തിൽ മുങ്ങിതാണു.ഇന്നു ദ്വാരകയുടെ സ്ഥലത്ത് ഒരു സമുദ്രം മാത്രം.ദ്വാരക ഒരു പേര് മാത്രമായി അവശേഷിച്ചു.ഒരു ഓർമമാത്രമായി.വിഷ്ണുപുരാണത്തിലും ദ്വാരക സമുദ്രത്തിൽ ആണ്ടു പോയതിനെകുറിച്ച് പരാമർശിക്കുന്നു. | ” |
പുരാവസ്തുഗവേഷകരുടെ കണ്ടെത്തലുകൾ
തിരുത്തുകദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരകനഗരത്തിന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്,ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറികളിലും പരിശോധിക്കുകയും കാലപഴക്കം നിർണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃകസ്വത്ത് സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.ഗുജറാത്ത് വിനോദ സഞ്ചാരവകുപ്പ് ഈ ഉദ്യമം ഏറ്റെടുത്തു.അവിടെ ഒരു മ്യുസിയം സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ലോകത്തിലെ കടലിനടിയിലുള്ള ആദ്യത്തെ മ്യുസിയമായിരിക്കും ദ്വാരകയിലേത്.[10][11][12] മഹാ ഭാരതക്കാലത്ത് ഇന്ത്യയിൽ അനവധി നഗരങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു എന്നും അവയിൽ ചിലവ വളരെ സുന്ദരവും പ്രശസ്തവും ആയിരുന്നു എന്നും പറയപ്പെടുന്നു. നമ്മുടെ പുരാണേതിഹാസങ്ങൾ നിരവധി നഗരങ്ങളെയും, പട്ടണങ്ങളെയും കുറിച്ച് ഉള്ള വിവരണങ്ങളും നൽകുന്നുണ്ട്. ഇത്തരം പുരാതന നഗരങ്ങളിൽ എല്ലാം വച്ച് അതി മനോഹരം ആയിരുന്നുവത്രേ, ശ്രീ കൃഷ്ണന്റെ സാമ്രാജ്യവും, രാജധാനിയും ഒക്കെ ആയിരുന്ന ദ്വാരകാപുരി.ഇപ്പോൾ നമ്മൾ കാണുന്ന വളരെ പ്ലാൻ ചെയ്തു നിർമ്മിക്കുന്ന ആധുനിക സിറ്റി യെ വെല്ലുന്ന അല്ഭുധ നഗരം ആയിരുന്നു ദ്വാരക എന്നാണ് പറയുന്നതു.അവിടെ ഇല്ലാത്തതു ആയിട്ട് ഒന്നും തന്നെ ഇല്ല ..കണ്ടു പിടുതങ്ങളുടെയും നിർമ്മനങ്ങല്ടെയും ഒരു നഗരം ആയിരുന്നു ദ്വാരക .എല്ലാ വിഭാഗങ്ങൾക്കും ഇപ്പോൾ അമേരിക്കക്ക് ഒക്കെ ഉള്ള പോലെ അത്യന്തം ആധുനികമായ വിഭാഗങ്ങൾ തന്നെ ഉണ്ടായിരുന്നു ആ നഗരത്തിനു . ഏകദേശം അയ്യായിരം കൊല്ലങ്ങൾക്ക് മുമ്പ് (ബി. സീ. 3200 ൽ ) - ഉണ്ടായിരുന്ന ഈ നഗരം വെറും ഒരു ഭാവന ആയിട്ടോ കെട്ടുകഥ ആയിട്ടോ മാത്രം ആയി കരുതി ഇരുന്ന നിരവധി ശാസ്ത്ര ജ്ഞന്മാരും , ചരിത്രക്കാരും ഉണ്ട്. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ എൺപതാം ശതകത്തിൽ ഗോവയിലെ National Institute of Oceanagography യുടെ Marine Archaeology വകുപ്പിലെ ശാസ്ത്ര ജ്ഞനും "ആർക്കിയാലോജിക്കൽ സർവ്വെയരും" ആയ ഡോ. എസ്സ്. ആർ. റാവുവിന്റെ ഗുജറാത്ത് സംസ്ഥാനത്തിന്റെ ദ്വാരകാ തീരത്ത് ആഴ ക്കടലിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ കടൽതീരത്തെ ഒരു പുരാതന സംസ്കാരത്തെ കുറിച്ചും ശ്രീ കൃഷ്ണന്റെ യാദവ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന ദ്വാരകാപുരിയെ കുറിച്ചും ധാരാളം പുതിയ അറിവുകൾ പകർന്നു തരുന്നു. ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ തീരത്ത് ഗുജറാത്ത് സംസ്ഥാനത്തിലെ ജാംനഗർ ജില്ലയിൽ "ഓഖാമണ്ഡൽ" പ്രദേശത്തു ദ്വാരകാ താലൂക്കിൽ അറബിക്കടൽ തീരത്തുള്ള ഗോമതി നദീ മുഖത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണം ആണ് ചരിത്ര - സാംസ്കാരിക പ്രാധാന്യം ഉള്ള ദ്വാരക. ഇതിഹാസങ്ങളിലും, ചരിത്രത്തിലും പല കാലഘട്ടങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്നു ഈ പുരാതന നഗരo. ദ്വാരകാ എന്ന പദത്തിന് "ആത്മീയ സുഖത്തിലെക്കുള്ള കവാടം" എന്നാണത്രേ അർഥം . കൂടാതെ "സ്വർണ്ണ പുരി", "സ്വർണ്ണ ദ്വാരിക", തുടങ്ങിയ മറ്റു ചില പേരുകളും കൂടി ഉണ്ടായിരുന്നു ഇതിനു എന്ന് പഴയ ഗ്രന്ഥങ്ങളിലും, പുരാണങ്ങളിലും പറയുന്നുണ്ട്. ദ്വാരകയുടെ ശിൽപ്പ ഭംഗിയും, ഐശ്വര്യ്യവും മറ്റും മഹാഭാരതത്തിലും, സ്കന്ദ-ഹരിവംശ - വിഷ്ണു പുരാണങ്ങളിലും മറ്റും വിവരിക്ക പെട്ടിട്ടുണ്ട്. വടക്ക് ഓഖാ തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തെ "ബെയിട്ടു ദ്വാരക ദ്വീപ് " മുതൽ തെക്ക് പിണ്ഡാര ഉൾക്കടൽ വരെ വ്യാപിച്ചു കിടന്നിരുന്ന യാദവ സാമ്രാജ്യം ശംഖു - മുത്തു വ്യാപാരങ്ങളുടെ പുരാതന സിരാ കേന്ദ്രം ആയിരുന്നു എന്നും, അതുകൊണ്ട് അതിന്നു "ശങ്ഖ്ദ്വാർ" എന്ന് പേരുണ്ടായിരുന്നു എന്നും 1905 - 1910 കാലഘട്ടങ്ങളിൽ ഇവിടെ സമുദ്ര ഗവേഷണം നടത്തിയ ജെംസ് ഹോര്നെല്ലും (JamesHornell)പറഞ്ഞു കാണുന്നു.കൂടാതെ 2001 ഇല നടത്തിയ ശാസ്ത്ര പഠനങ്ങളിലും കണ്ടെടുത്ത നഗര അവശിഷ്ടങ്ങളിലും ഉപ്ഗ്രഹ ചിത്രങ്ങളിലും ആ നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും കടനിലടിയിൽ കിടക്കുന്നു എന്നുള്ളതിന് വ്യക്തമായ തെളിവ് തന്നെ കിട്ടിയിരിക്കുന്നു .അന്നത്തെ കല്ല് കൊണ്ടുള്ള തൂണുകൾ ..മറ്റു നിർമ്മാണ സാമഗ്ര്കൾ ,ഒരു സിറ്റി യുടെശേഷിപ്പുകൾ ആയ എല്ലാം.... ശ്രീ കൃഷ്ണൻ സ്വന്തം അമ്മാമാനായ കംസനെ കൊന്നു മുത്തച്ഛനായ ഉഗ്ര സേനനെ മഥുരയിലെ രാജാവാക്കിയതോടെ, കംസന്റെ ഭാര്യാ പിതാവായ ജരാസന്ധന്റെ യാദവന്മാരോടുള്ള പക കൂടി . അയാളുടെ ഉപദ്രവങ്ങൾ സഹിക്ക വയ്യാതായപ്പോൾ ശ്രീ കൃഷ്ണൻ എല്ലാ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള "ഓഖാ മണ്ഡലത്തിന്റെ " കടലോരത്ത് ചെല്ലുകയും, അവിടെ ഒരു പുതിയ യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യ പെടുകയും ചെയ്തു വത്രേ. അതുപ്രകാരം പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻമാറി കൊടുക്കുകയും ഈ സ്ഥലത്ത് ദേവ ശിൽപ്പി ആയ വിശ്വ കർമ്മ വളരെ സുന്ദരം ആയ ഒരു രാജ്യവും "സുവർണ്ണ ദാരക" എന്ന യാദവ തല സ്ഥാന നഗരവും സൃഷ്ട്ടിക്കുകയും ചെയ്തു ആണ് ഐതിഹ്യം. പക്ഷെ, പിന്നീട് , സോമനാഥത്തിലെ “ബാൽൽക്ക “തീർഥ കരയിൽ വച്ച് ഒരു വേടന്റെ അമ്പു എററു ശ്രീ കൃഷ്ണന്റെ "ദേഹോത്സർഗ്ഗം" നടന്നതോടെ, യാദവകുലം ക്ഷയിക്കുകയം "ദ്വാരക പുരി" സമുദ്രത്തിൽ മുങ്ങി നശിക്കുകയും ചെയ്തു എന്നും കാണുന്നു. പക്ഷെ ഇത് ഒരു പുരാണ വസ്തുതയോ, പഴങ്കഥയോ, ഐതിഹ്യമോ അല്ല എന്നും ഒരു ചരിത്ര വസ്തുത മാത്രം ആണെന്നും ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ നടന്ന ഡോ. എസ്സ്. ആർ .റാവുവിന്റെ സർവേയും ഗവേഷണങ്ങളും തെളിയിച്ചിരിക്കുന്നു. 1983 മുതൽ National Institute of Oceanography യിലെ ഈ സമുദ്ര ശാസ്ത്ര വിഭാഗം ദ്വാരകയുടെ കടലിൽ നിന്നും പുരാതന ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപിടിച്ചു, ശേഖരിച്ചു, ഗവേഷണങ്ങൾ നടത്തി തുടങ്ങുകയും 1988ൽ Marine Archaeology of Indian Ocean Countries എന്ന പ്രസിദ്ധീകരണങ്ങളിലൂടെ അതിന്റെ വിശദാംശങ്ങൾ പുറത്തു കൊണ്ട് വരികയും ചെയ്തു. പക്ഷെ നിർഭാഗ്യവശാൽ, ഡോ റാവുവിന്റെ ഈ കണ്ടുപിടിത്തം പാശ്ചാത്യ ലോകത്തെ പുരാതതത്വ ശാസ്ത്രജ്ഞാന്മാരുടെയോ ചരിത്രക്കാരന്മാരുടെയോ – ഡോ. ഹെന്രിഷ് ശ്ലീമൻ ന്റെ പുരാതന ട്രോയിയുടെ കണ്ടുപിടിത്തത്തിൽ ഉണ്ടായ പോലെ കൊളിലക്കാമോ, ആഹ്ലാദമോ സൃഷ്ട്ടിച്ചില്ല എന്ന ദുഖകരമായ സത്യവും നമുക്ക് മറക്കാൻ കഴിയില്ല. പക്ഷെ ഈ കണ്ടു പിടുത്തങ്ങൾ "മഹാഭാരതം" എന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ വാസ്തവികതയെ തെളിയിക്കുന്ന ഒരു പുതിയ അറിവ് ആയിരുന്നു എന്നതിൽ ആർക്കും സംശയം ഇല്ല. ശ്രീ കൃഷ്ണന്റെ കാലശേഷവും ഗുജറാത്തിന്റെ ജാംനഗർ ജില്ലയിലെ ഇന്നത്തെ ഈ "ഓഖാ മണ്ഡല" തിന്നു വളരെ പ്രാധാന്യമുള്ള ഒരു ചരിത്രം ഉണ്ടായിരുന്നു എന്നും , തെക്കൻ സൌരാഷ്ട്രത്തിലെ യാദവ നാടുവാഴികൾ അടക്കി ഭരിച്ചിരുന്ന ഈ പ്രദേശം കത്തിയവാർ നാടുരാജ്യങ്ങൾ ഭരിച്ചിരുന്ന - ജാഡേജാ, രാണാ, തുടങ്ങിയ - രാജ വംശ ജരുടെ പൂർവ്വീകവും ആയിരുന്നു എന്നും സ്ഥാപിക്കുന്ന ചരിത്ര രേഖകൾ ഉണ്ടത്രേ. പഴയ നവാനഗരത്തിലെയും, അവന്തി (പോർബന്ദർ) യിലെയും, കച്ഛിലെയും രാജാക്കന്മാർ ഈ താവഴിയിൽ വന്നവർ ആണെന്നു അവകാശ പ്പെടുന്നവർ ഉണ്ട്. മോഹൻ-ജോ -ദാരോ , ഹാരപ്പാ , ഇപ്പോഴത്തെ പാക്കി സ്ഥാനിലെ സിന്ദ്, ബലൂചിസ്ഥാൻ, പഞ്ചാബ്, ഇന്ത്യയിലെ പഞ്ചാബ്, ഗുജറാത്ത് , രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ പുരാതത്വ ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണങ്ങൾ, വളരെ പുരാതനമായ ഒരു സംസ്കാരവും ജീവിത രീതിയും ഉദ്ദേശം 3000 ബീ.സീ. കാലഘട്ടത്തിൽ - ഈജിപ്ഷ്യൻ, അസ്സീറിയൻ, ബാബിലോണിയൻ സംസ്കാരങ്ങലോടൊപ്പംതന്നെ - നില നിന്നിരുന്നു എന്ന് ചൂണ്ടി കാണിക്കുന്നു. ദ്വാരകയിലെ കണ്ടു പിടിത്തങ്ങളും ഇത് തന്നെ യാണല്ലോ സൂചിപ്പിക്കുന്നത് ! അപ്പോൾ ആയിരകണക്കിന് വര്ഷം മുൻപും ഒരു പവിത്രമായ ഹിന്ദു സംസ്കാരവും ജീവിത രീതികളും ഈ ഭാരതത്തിൽ നില നിന്നിരുന്നു എന്നുള്ളതിന് ഇപ്പോൾ എത്രയോ തെളിവുകൾ ആണ് പുറത്തു വരുന്നത് ..ഓരോ ഭാരതീയനും പ്രതേകിച്ചു കൃഷ്ണ ഭക്തർക്കും അഭിമാനിക്കാനുള്ള അവസരം തന്നെ .....
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-05-15. Retrieved 2011-07-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2011-07-25.
- ↑ http://www.astrojyoti.com/garudapurana.htm
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
- ↑ http://www.ramanuja.org/sv/bhakti/archives/dec98/0053.html
- ↑ http://www.astrojyoti.com/skandapurana.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-10. Retrieved 2011-07-31.
- ↑ http://www.sacred-texts.com/hin/vp/vp093.htm
- ↑ http://www.mahabharata-resources.org/
- ↑ http://satyabhashnam.blogspot.com/2009/01/dwarka-underwater-hindu-vedic.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-03. Retrieved 2011-08-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-31. Retrieved 2011-08-05.
കൂടുതൽ വായിക്കുവാൻ
തിരുത്തുക- Archaeology of Bet Dwarka Island(Dr. A.S. Gaur,Shri Sundaresh,Shri K.H. Vora ISBN:9788173052989)