സംസ്കൃതം
ലോകത്തിലെ പ്രാചീനമായ ഭാഷകളിൽ ഒന്നാണ് സംസ്കൃതം (संस्कृतम् saṃskṛtam). ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ഗൈർവ്വാണി തുടങ്ങിയ പേരുകളിലും സംസ്കൃതഭാഷ അറിയപ്പെടുന്നു.
സംസ്കൃതം | |
---|---|
संस्कृतम् saṃskṛtam | |
Pronunciation | [sə̃skɹ̩t̪əm] |
Region | ഇന്ത്യ, നേപാൾ |
Native speakers | 14, 135 fluent speakers (2001 Indian census)[1] |
ദേവനാഗരി (ആധുനികകാലത്തിൽ സ്റ്റാൻഡേഡ്), ബ്രഹ്മിയിൽനിന്ന് ഉത്ഭവിച്ച മറ്റുപല ലിപികൾ, ലാറ്റിൻ (അപൂർവം, മുഖ്യമായും ഡിജിറ്റൽ രൂപത്തിൽ) | |
Official status | |
Official language in | ഇന്ത്യ (one of the scheduled languages) |
Language codes | |
ISO 639-1 | sa |
ISO 639-2 | san |
ISO 639-3 | san |
ഋഗ്വേദം ആണ് സംസ്കൃതത്തിലെ ഏറ്റവും പുരാതന കൃതി. എല്ലാ വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണ് പ്രാചീന ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. സംസ്കൃതത്തിൻ്റെ ഉത്ഭവം മറ്റ് ഇൻഡോ-യൂറോപ്യൻ ഭാഷകളോടൊപ്പം മദ്ധ്യേഷ്യയിലാണെന്നും അതിൻ്റെ ആധുനിക രൂപം പ്രാപിക്കപ്പെട്ടത് ഇന്ത്യൻ ഭൂപടത്തിലാണെന്നും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്[2].
സംസ്കൃതത്തെ പൊതുവെ വൈദികം(vedic), ലൗകികം (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.
ബി.സി. 1500-നു മുൻപു വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തിന്, ലത്തീനിനും യവന ഭാഷയ്ക്കും യൂറോപ്പിലുണ്ടായിരുന്ന അതേ പ്രാധാന്യമാണ് ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നീ മേഖലകളിലെ സംസ്കാരങ്ങളിൽ ഉണ്ടായിരുന്നത്.
സംസ്കൃതത്തിന്റെ പ്രാഗ്‌രൂപം വൈദികസംസ്കൃതത്തിൽ (വേദങ്ങൾ എഴുതിയിരിക്കുന്ന സംസ്കൃതം) കാണാം. അതിൽ ഏറ്റവും പഴക്കമേറിയത് ഋഗ്വേദത്തിൽ ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും ഭാഷാശാസ്ത്രത്തിൽ നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം ഇൻഡോ-യൂറോപ്യൻ ഭാഷാ ശാഖയിലെ ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യൻ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.[അവലംബം ആവശ്യമാണ്]
ഇപ്പോൾ സംസ്കൃതം വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമേ സംസാരിക്കുന്നുള്ളൂ. പക്ഷേ ഈ ഭാഷ ഹിന്ദുമതത്തിലെ പല ആചാരങ്ങൾക്കും പരിപാടികൾക്കും ഗീതത്തിന്റേയും (hymns) മന്ത്രത്തിന്റേയും (mantras) രൂപത്തിൽ ഉപയോഗിച്ചു വരുന്നു. കൂടാതെ സംസ്കൃതത്തിലെഴുതിയ ധാരാളം കൃതികൾ കർണ്ണാടകസംഗീതത്തിൽ പാടുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടേയും തത്വശാസ്ത്രഗ്രന്ഥങ്ങളുടേയും രൂപത്തിൽ പാരമ്പര്യമായി കിട്ടിയ സാഹിത്യസമ്പത്തും വ്യാപകമായി പഠിക്കപ്പെടുന്നു. ഭാരതീയതത്ത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ പല പണ്ഡിത തർക്കങ്ങളും ചില പുരാതന പാരമ്പര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇപ്പോഴും നടക്കാറുണ്ട്.[അവലംബം ആവശ്യമാണ്] സംസ്കൃതസാഹിത്യത്തിന്റെ സിംഹഭാഗവും പദ്യത്തിന്റേയും സാഹിത്യത്തിന്റേയും വിപുലമായ പാരമ്പര്യം ഉള്ള ഗ്രന്ഥങ്ങളാണ്. അതോടൊപ്പം ശാസ്ത്രം, സാങ്കേതികം, തത്വശാസ്ത്രം, മതഗ്രന്ഥങ്ങൾ എന്നിവയും സംസ്കൃതസാഹിത്യത്തിന്റെ ഭാഗമാണ്.
നിരുക്തം
തിരുത്തുകസംസ്കൃതം എന്ന വിശേഷണപദത്തെ "ഉത്തമമായി സൃഷ്ടിച്ചതു", "ശുദ്ധീകരിച്ചത്" എന്നിങ്ങനെ പരിഭാഷപ്പെടുത്താം. 'ഉത്തമം', 'ഒരുമിച്ചു' എന്നെല്ലാമർത്ഥം വരുന്ന 'സം' വാക്കിൽനിന്നും 'സൃഷ്ടിക്കുക' എന്നർത്ഥം വരുന്ന 'കൃത' എന്ന വാക്കിൽനിന്നുമാണ് ഈ പദമുണ്ടായത്. വിപരീത പദം 'പ്രാകൃതം' എന്നാണ്.[3]
ഉൽപ്പത്തി
തിരുത്തുകസംസ്കൃതം ഏതുകാലത്താണ് പുഷ്ടിപ്പെട്ടതെന്നതിനെപ്പറ്റി പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപേ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഭാഷയായിരുന്നു സംസ്കൃതം എന്നു വേണം കരുതാൻ. ഋഗ്വേദമാണ് മാനവരാശിയുടെ ആദ്യത്തെ സാഹിത്യം എന്നു പൊതുവെ പണ്ഡിതർ അംഗീകരിച്ചകാര്യമാണ്. ആത്മാന്വേഷണവും സാക്ഷാത്കാരവുമാണ് ജന്മത്തിന്റെ ഉദ്ദേശ്യം എന്നു മനസ്സിലാക്കിയ ഋഷിമാർ തങ്ങളുടെ ധ്യാനാവസ്ഥയിൽ-കാണുന്ന ജ്ഞാനശകലങ്ങൾ ‘വേദങ്ങളായി’ കോർത്തിണക്കുകയാണ് ചെയ്തത്. ആ സമാധിഭാഷ, വളരെ ചിട്ടയോടെയുള്ള പഠനം കൊണ്ടേ പഠിക്കാൻ പറ്റൂ. വേദങ്ങളിൽ ഉപയോഗിക്കുന്ന സംസ്കൃതം ‘വേദസംസ്കൃതം’ എന്നു വിളിക്കപ്പെട്ടു.
സാധാരണക്കാർ ഉപയോഗിച്ചിരുന്ന സംസ്കൃതം പ്രദേശഭേദം കൊണ്ടും വിദ്യാഭ്യാസത്തിലുള്ള വ്യത്യാസം കൊണ്ടും ഉണ്ടായ സ്വാഭാവിക പരിണാമങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, പാഞ്ചാലി, മാഗധി, പൈശാചി തുടങ്ങി പല പല ഉൾപ്പിരിവുകളായി രൂപം കൊണ്ടു. ഇത്തരം ഉപഭാഷകൾ ‘പ്രാകൃതഭാഷകൾ’ എന്നു വിളിക്കപ്പെട്ടു. ഭാഷയ്ക്ക് ശൈഥില്യം സംഭവിക്കാതിരിക്കാൻ ഭാഷാവിദഗ്‌ദ്ധരായ വൈയാകരണന്മാർ മുൻകൈ എടുത്ത്, വ്യക്തമായ ഭാഷാപ്രയോഗ നിയമങ്ങളും ഭാഷാ
വിശകലനവും ശാസ്ത്രീയനിരീക്ഷണങ്ങളും വിശദമായി പറഞ്ഞുവെച്ചു. അവരിൽ ഏറ്റവും പ്രധാനിയും പ്രശസ്തനും പാണിനി ആണ്. ശാകടായനവ്യാകരണം, ആപിശലിവ്യാകരണം തുടങ്ങി പാണിനീയവ്യാകരണത്തി നുമുൻപും വ്യാകരണപദ്ധതികൾ ഉണ്ടായിരുന്നുവെന്ന് പാണിനിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
സുസ്ഥിരമായ വ്യാകരണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ശുദ്ധീകൃതമായത്, എന്ന അർത്ഥത്തിൽ ‘സംസ്കൃതം’ എന്നു തന്നെ ആ ഭാഷയെ വിളിച്ചു. സൗകര്യത്തിന് ലൌകികസംസ്കൃതം എന്നും പറയുന്നു. പാണിനി, ‘ഭാഷാ’ എന്നാണ് ലൌകികസംസ്കൃതത്തെ അഥവാ വ്യാവഹാരിക- സംസ്കൃതത്തെ സൂചിപ്പിക്കുന്നത്. വേദങ്ങളിലെ ഭാഷാപ്രയോഗവ്യത്യാസങ്ങളും പാണിനി കൂലംകഷമായി പഠിച്ചു ചിട്ടപ്പെടുത്തിയിട്ടുണ്ട്. വേദഭാഷയെ സൂചിപ്പിക്കാൻ ‘ഛന്ദസ്സ്’ എന്ന പദമാണ് അദ്ദേഹം സ്വീകരിച്ചത്. സംസ്കരിയ്ക്കപ്പെട്ട ഭാഷ എന്ന അർത്ഥത്തിൽ ‘സംസ്കൃതം’ എന്ന പദം വാല്മീകിരാമായണത്തിലായിരിക്കണം ആദ്യമായി ഉപയോഗിക്കപ്പെട്ടത്[അവലംബം ആവശ്യമാണ്].
കർണാടകയിലെ മത്തൂർ ഗ്രാമത്തിൽ സംസ്കൃതം മാതൃഭാഷയായി ഉപയോഗിക്കുന്നു.
ശബ്ദശാസ്ത്രം
തിരുത്തുകപരമ്പരാഗത സംസ്കൃതഭാഷയെ 36 വർണ്ണങ്ങളായി തിരിച്ചിട്ടുണ്ട്. എന്നാൽ സംസ്കൃതത്തെ വിവരിക്കുന്ന ചില ലിപി സംവിധാനങ്ങൾ 48 ശബ്ദങ്ങളെ പ്രതിപാദിക്കുന്നു. പൊതുവേ ശബ്ദങ്ങൾ സ്വരം, അനുസ്വാരം, വിസർഗം, സ്പർശം, നാസികം എങ്ങിങ്ങനെയാണ് ക്രമപ്പെടുത്തുക
സ്വരങ്ങൾ
തിരുത്തുകഅക്ഷരം | प् | ഐ.പി.എ | അയാസ്റ്റ് | മലയാള തതുല്യപദം |
---|---|---|---|---|
अ | प | /ɐ/ or /ə/ | a | അ |
आ | पा | /ɑː/ | ā | ആ |
इ | पि | /i/ | i | ഇ |
ई | पी | /iː/ | ī | ഈ |
उ | पु | /u/ | u | ഉ |
ऊ | पू | /uː/ | ū | ഊ |
ऋ | पृ | /r̩/ | ṛ | ഋ |
ॠ | पॄ | /r̩ː/ | ṝ | ൠ |
ऌ | पॢ | /l̩/ | ḷ | ഌ |
ॡ | पॣ | /l̩ː/ | ḹ | ൡ |
ए | पे | /eː/ | e | ഏ |
ऐ | पै | /əi/ | ai | ഐ |
ओ | पो | /oː/ | o | ഓ |
औ | पौ | /əu/ | au | ഔ |
വ്യഞ്ജനങ്ങൾ
തിരുത്തുകഓഷ്ഠ്യം ओष्ठ्य |
ദന്തോഷ്ഠ്യം दन्त्योष्ठ्य |
ദന്ത്യം दन्त्य |
മൂർദ്ധന്യം मूर्धन्य |
താലവ്യം तालव्य |
കണ്ഠ്യം कण्ठ्य |
ശ്വാസൈകം | ||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
സ്പർശ स्पर्श |
അല്പപ്രാണ अल्पप्राण |
പ प [p] | ബ ब [b] | ത त [t̪] | ദ द [d̪] | ട ट [ʈ ] | ഡ ड [ɖ ] | ച च [c͡ç] | ജ ज [ɟ͡ʝ] | ക क [k] | ഗ ग [ɡ] | |||
മഹാപ്രാണ महाप्राण |
ഫ फ [pʰ] | ഭ भ [bʱ] | ഥ थ [t̪ʰ] | ധ ध [d̪ʱ] | ഠ ठ [ʈʰ] | ഢ ढ [ɖʱ] | ഛ छ [c͡çʰ] | ഝ झ [ɟ͡ʝʱ] | ഖ ख [kʰ] | ഘ घ [ɡʱ] | ||||
അനുനാസിക अनुनासिक |
മ म [m] | ന न [n̪] | ണ ण [ɳ ] | (ഞ ञ [ ɲ]) | ങ ङ [ŋ] | |||||||||
അന്തസ്ഥ अन्तस्थ |
വ व [ʋ] | യ य [j] | ||||||||||||
ദ്രവ ढ्रव |
ല ल [l̪] | ര र [ɽ][dubious ] | ||||||||||||
ഊഷ്മ്മ ऊष्मन् ūṣman |
സ स [s̪] | ഷ ष [ʂ] | ശ श [ɕ] | ഃ ഃ [h] | ഹ ह [ɦ] |
അവലംബം
തിരുത്തുക- ↑ "Comparative speaker's strength of scheduled languages -1971, 1981, 1991 and 2001". Census of India, 2001. Office of the Registrar and Census Commissioner, India. Retrieved 31 December 2009.
- ↑ Mallory (1989:185). "The Kurgan solution is attractive and has been accepted by many archaeologists and linguists, in part or total. It is the solution one encounters in the Encyclopaedia Britannica and the Grand Dictionnaire Encyclopédique Larousse."
- ↑ "Monier-Williams Sanskrit-English Dictionary, 1899".
ഇതും കാണുക
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Samskrita Bharati Archived 2008-05-16 at the Wayback Machine.
- Sanskrit Siddham (Bonji) Numbers Archived 2008-02-21 at the Wayback Machine.
- American Sanskrit Institute
- സംസ്കൃതം at Ethnologue
- Sanskrit: The Language of Ancient India Archived 2011-08-17 at the Wayback Machine.
- Transliterator Archived 2009-09-29 at the Wayback Machine. from romanized to Unicode Sanskrit
- Sanskrit transliterator with font conversion to Latin and other Indian Languages
- Sanskrit Alphabet in Devanagari, Gujarati, Thai scripts with an extensive list of Devanagari and Gujarati conjuncts
- "Sanskrit as a career option.." Archived 2007-11-15 at the Wayback Machine.. The Statesman.
- Academic Courses on Sanskrit Around The World Archived 2007-12-22 at the Wayback Machine.
Sanskrit Documents
തിരുത്തുക- Sanskrit Documents Archived 2005-08-01 at the Wayback Machine.: Documents in ITX format of Upanishads, Stotras etc. and a metasite with links to translations, dictionaries, tutorials, tools and other Sanskrit resources.
- Digital Sanskrit Buddhist Canon Archived 2008-05-11 at the Wayback Machine.
- GRETIL: Göttingen Register of Electronic Texts in Indian Languages, a cumulative register of the numerous download sites for electronic texts in Indian languages.
- Gaudiya Grantha Mandira Archived 2007-10-10 at the Wayback Machine. - A Sanskrit Text Repository. This site also provides encoding converter.
- Sanskrit texts at Sacred Text Archive
- Clay Sanskrit Library publishes Sanskrit literature with facing-page text and translation. Also offers searchable corpus and numerous downloadable materials.
Dictionaries
തിരുത്തുക- Monier-Williams Dictionary Archived 2008-01-26 at the Wayback Machine., searchable
- Monier-Williams Dictionary, printable
- Monier-Williams: DICT & HTML Archived 2008-01-25 at the Wayback Machine., downloadable
- Online Hypertext Dictionary
- The Sanskrit Heritage Dictionary
- Sanskrit Dictionary
- Glossary of Sanskrit Terms
- A Brief Sanskrit Glossary Archived 2008-02-05 at the Wayback Machine. with the meanings of common Sanskrit spiritual terms. Recently updated.
Primers
തിരുത്തുക- Sanskrit Self Study Archived 2008-04-19 at the Wayback Machine. An introduction to Sanskrit Language in 64 self study lessons by Chitrapur Math
- Discover Sanskrit Archived 2013-05-05 at the Wayback Machine. A concise study of the Sanskrit language
- A Practical Sanskrit Introductory by Charles Wikner. This concise introductory contains exercises for correct Manner of articulation.
- Harivenu Dâsa: An Introductory Course based on S'rîla Jîva Gosvâmî's Grammar, a vaishnava version of Pânini's grammar (pdf-file)
- A Sanskrit Tutor Archived 2008-09-08 at the Wayback Machine.
- Sanskrit Audio Lessons from NCERT Archived 2006-12-05 at the Wayback Machine.
- Ancient Sanskrit Online Archived 2009-03-31 at the Wayback Machine. from the University of Texas at Austin
Grammars
തിരുത്തുക- An Analytical Cross Referenced Sanskrit Grammar By Lennart Warnemyr. Phonology, morphology and syntax, written in a semiformal style with full paradigms.
Sanskrit Tools and Software
തിരുത്തുക- Diacritic Conversion - diCrunch Archived 2008-01-09 at the Wayback Machine. - transliteration among Balaram / CSX / (X)HK / ITRANS / Shakti Mac / Unicode / Velthuis / X-Sanskrit / Bengali Unicode / Devanagari Unicode / Oriya Unicode.
- Transliterator Archived 2009-09-29 at the Wayback Machine. from romanized to Unicode Sanskrit
- Sanskrit transliterator with font conversion to Latin and other Indian Languages
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |