വേണാട്

(Venad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എട്ടാം ശതകം മുതൽ കൊല്ലം ആസ്ഥാനമാക്കി സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയും[അവലംബം ആവശ്യമാണ്] വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന ആയി രാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരായ വേണാട് രാജവംശം ലയിച്ചു ചേർന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു. പിന്നീട് തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ കീഴിൽ അർധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളർന്ന വേണാട് അഭ്യന്തരകുഴപ്പങ്ങളിൽപെടുന്നു. ഫ്യൂഡൽ[അവലംബം ആവശ്യമാണ്] പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവർത്തിച്ചിരുന്ന വേണാടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്താണ്‌ ഇതിന്‌ അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാർത്താണ്ഡവർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂർ എന്ന മഹാസാമ്രാജ്യം ആയി‍ത്തീരുകയും ചെയ്തു.

വേണാട് സ്വരൂപം

8th century–1729
തലസ്ഥാനംKollam (Quilon),Padmanabhapuram
പൊതുവായ ഭാഷകൾMalayalam
Tamil
മതം
Hinduism and other religions
ഗവൺമെൻ്റ്Monarchy
Venattadi
 
ചരിത്രം 
• സ്ഥാപിതം
8th century
• Formation of the Kingdom of Travancore
1729
മുൻപ്
ശേഷം
Later Chera kingdom
Ay kingdom
Travancore
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

പേരിനു പിന്നിൽ

തിരുത്തുക

പദോല്പത്തിയെക്കുറിച്ച് നിരവധി വാദങ്ങൾ ഉണ്ട്. വേണാട് എന്ന പ്രയോഗം ആദ്യമായി കാണുന്നത് ക്രി.വ. 892 ലെ [1] തരിസാപ്പള്ളിച്ചെപ്പേടുകളിലാണ്‌. [1]

  1. വേൾ നാട് എന്ന പദം ലോപിച്ചാണ് വേണാടായി മാറിയത് എന്നാണ്‌ ഒന്ന്.[2] വേണാട്ടിലെ ആദ്യകാല രാജാക്കന്മാർ ആയ് വേളുകൾ ആയിരുന്നു. (ആയ്: ആട്ടിടയൻ, വേൾ: രാജാവ്).
  2. പുരാതന തമിഴ് ഭാഷയിൽ വേഴം എന്ന പദം ആന എന്ന് അർത്ഥമാക്കുന്നു, അതിനാൽ വേഴ നാട് എന്നത് ആനകളുടെ നാട് എന്നതിനെക്കുറിച്ചിരുന്നു എന്നും പറയപ്പെടുന്നു.

അയ് വേലുകൾ[അവലംബം ആവശ്യമാണ്] ഭരിക്കുന്ന രാജ്യം എന്ന പേരിൽ നിന്നാണ് വേണാട് എന്ന പദം വന്നത് എന്ന വാദത്തിനാണ് കൂടുതൽ തെളിവുകൾ ഉള്ളത്. വേൾ എന്ന പദത്തിനു വിജയങ്ങൾ എന്നർ‍ത്ഥമുണ്ട്.

ചരിത്രം

തിരുത്തുക

ക്രിസ്തുവിന്‌ പിൻപ് ഒന്നും രണ്ടും ശതകത്തിൽ വേണാടിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് പ്രധാനമായും യവനരേഖകളിൽ നിന്നും സംഘസാഹിത്യത്തിൽ നിന്നുമാണ്‌. പ്ലീനി (ക്രി.വ. 77) പെരിപ്ലസിന്റെ കർത്താവ് (ക്രി.വ. 80) ടോളമി (ക്രി.വ. 95-162) എന്നിവരാണ് കേരളത്തെപ്പറ്റി എഴുതിയിട്ടുള്ള മൂന്ന് യവന സഞ്ചാരികൾ. കേരളപുത്രന്മാരുടെ രാജ്യത്തിന്‌ തെക്കാണ്‌ ആയ് രാജ്യം എന്നാണ്‌ ടോളമി പ്രസ്താവിക്കുന്നത്. ആയ്-വേളുകൾക്ക് നാല്‌ പ്രധാന തുറമുഖങ്ങൾ ഉണ്ടായിരുന്നതായി യവനർ പരാമർശിച്ചിരിക്കുന്നു. അത് ബറേക്ക (പുറക്കാട്), നെൽക്കിണ്ട, പൈറോസ് (കുരക്കോണിക്കൊല്ലം,[2] ബലിത (വിഴിഞ്ഞം) എന്നിവയായാണ്‌ ചരിത്രകാരന്മാർ കരുതുന്നത്. നെൽ‌കിണ്ട ഇതിൽ രാജസ്ഥാനമായിരുന്നു എന്നും മധുരയിലെ പാണ്ടി രാജവംശക്കാരുടെ കീഴിലായിരുന്നു എന്നും പ്ലീനി രേഖപ്പെടുത്തുന്നു. ആയ്‌വേളുകള് ഈ തുറമുഖ നഗരങ്ങളിലെല്ലാം മേൽ‌നോട്ടം വഹിച്ചിരുന്നു. അവരെല്ലാം കുടുംബക്കാരുമായിരുന്നു. ഈ കുടുംബങ്ങളിലെ മൂത്തയാൾ മുഖ്യവേളായിത്തീരുന്ന സമ്പ്രദായമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിനെ കുല സംഘം എന്നാണ്‌ വിളിക്കുക. ചേരന്മാരും ഈ സമ്പ്രദായം പിൻ‌തുടർന്നിരുന്നു. [3] ക്രി.വ. 781-ൽ വിഴിഞ്ഞത്തെ ആയ്‌വേൾ മുഖ്യവേളായിത്തീരുകയും 800 നോടടുപ്പിച്ച് വേൾ മന്നനായിത്തീരുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് വ്യക്തമവുന്നു. [3]

ടോളമിയുടെ വിവരണങ്ങൾക്കു ശേഷം വിഴിഞ്ഞത്തെപ്പറ്റി പിന്നീട് രേഖകൾ ലഭിക്കുന്നത് 8-)ം നൂറ്റാണ്ടിലാണ്‌. 799-ൽ രചിക്കപ്പെട്ട കുവലയമാലാ ചമ്പുവിലെ കഥാനായികയായ കുവലയമാല വിജയപുരി രാജാവായ വിജയസേനന്റെ പുത്രിയാണ്‌. (വിജയപുരി വിഴിഞ്ഞമാണെന്നാണ്‌ ചരിത്രകാരന്മാരിൽ ചിലർ പ്രസ്താവിക്കുന്നത്) പിന്നീട് വരുന്ന രേഖകൾ നെടും ചടയ പാണ്ഡ്യന്റെ മദ്രാസ് മ്യൂസിയം ചെപ്പേടാണ്‌.

9-ആം ശതകത്തിന്റെ ആരംഭംവരെ തിരുവനന്തപുരവും അതിനു തെക്കുള്ള പ്രദേശങ്ങളും ആയ്‌ രാജ്യത്തിൽ പെട്ടിരുന്നു. എന്നാൽ[അവലംബം ആവശ്യമാണ്] പെരുമാൾ ഭരണം അവസാനിക്കുന്നതോടെ മാത്രമേ അതായത്‌ 12-ആം ശതകത്തിന്റെ ആരംഭത്തിൽ മാത്രമേ വേണാടിന്‌ സ്വതന്ത്രരാജ്യമാവാൻ സാധിച്ചുള്ളൂ.

മാർത്താണ്ഡവർമ്മയുടെ കാലത്ത്

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. ഗോപിനാഥ റാവു, ടി.എ. (1908). Travancore archeological series, Volume II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. കെ., ശിവശങ്കരൻ നായർ. വേണാടിൻറെ പരിണാമം (2005 ed.). കോട്ടയം: കറൻറ് ബുക്സ്. p. 238. ISBN 81-240-1513-9. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  3. നെടും ചടയചോളന്റെ മദ്രാസ് മ്യുസിയം ചെപ്പേട്

കുറിപ്പുകൾ

തിരുത്തുക
  • ^ "വേണാടു വാഴ്കിന്റ അയുനടിക തിരുവടിക്കും ചെപ്പേടു നൽകി" എന്നാണു പറയുന്നത്.
  • ^ കുരക്കോണി എന്നാൽ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ദീപ് എന്നാണർത്ഥം. കൊല്ലം പണ്ട് സമുദ്രത്തിലേക്ക് നീണ്ട് കിടന്നിരുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു. കാലക്രമത്തിൽ സമുദ്രമെടുത്ത ഒരു ദ്വീപായിരുന്നു കൊല്ലം
  • ^ ഇത്തരം കൂട്ടായ്മയെ കുല സംഘം എന്നാണ്‌ കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നത്. ചേരന്മാരും ഇതേ രീതി പിൻ‌തുടർന്നു. അങ്ങനെയാണ്‌, ചേരം ഭരിക്കാൻ വിവിധ ദേശത്തു നിന്ന് രാജാക്കന്മാർ എത്തിയിരുന്നത്.
"https://ml.wikipedia.org/w/index.php?title=വേണാട്&oldid=4024040" എന്ന താളിൽനിന്ന് ശേഖരിച്ചത്