പ്ലീനി

ആദ്യത്തെ വിശ്വവിജ്ഞാനകോശ രചയിതാവ്

ലോകചരിത്രത്തിൽ ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ്‌ പ്ലീനി. Pliny The Elder. പൂർണ്ണ നാമം : ഗായൂസ് പ്ലീനിയുസ് സെകൂന്തുസ്. പ്രകൃതിശാസ്ത്രം (ഹിസ്റ്റോറിയാ നാച്ചുറാലിസ്) എന്ന പേരിൽ 37 വാല്യങ്ങൾ ഉള്ള ബൃഹത്തായ ഗ്രന്ഥത്തിൽ 24993 അദ്ധ്യായങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ മകനും പ്ലീനി എന്ന് തന്നെയാണ് (Pliny The younger) അറിയപ്പെടുന്നത്.

പ്ലീനി
Gaius Plinius Secundus
Pliny the Elder: an imaginative 19th-century portrait. No contemporary depiction of Pliny is known to survive.
ജനനംAD 23
മരണംഓഗസ്റ്റ് 25, 79 (വയസ്സ് 55–56)
Stabiae, Campania, Roman Empire
മരണകാരണംDied in the eruption that destroyed Pompeii
മൃതശരീരം കണ്ടെത്തിയത്By friends, under the pumice
പൗരത്വംRoman
വിദ്യാഭ്യാസംRhetoric, grammar
തൊഴിൽ(s)Lawyer, author, natural philosopher, military commander, provincial governor
പ്രധാന കൃതിNaturalis Historia
ജീവിതപങ്കാളിNone
കുട്ടികൾNone
മാതാപിതാക്കൾCeler and Marcella
ബന്ധുക്കൾSister (Plinia), nephew (Pliny the Younger)

ജീവിത രേഖ

തിരുത്തുക

ക്രി.വ. 23 ൽ വടക്കേ ഇറ്റലി യിലാണ് പ്ലീനി ജനിച്ചത്. വിദ്യാഭ്യാസം റോമിൽ വച്ചായിരുന്നു. റോമിലെ വിദ്യാപീഠങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ പ്ലീനി തന്റെ സുഹൃത്തായ വെസ്പേഷ്യൻ ചക്രവത്തിയുടെ രഹസ്യോപദേശകനായി. വെസ്പേഷ്യന്റെ കാലശേഷം മകൻ ടൈറ്റസിന്റെ കാലത്തും അതേ ജോലി തന്നെ തുടർന്നു.

വൈവിധ്യമാർന്ന താൽപര്യങ്ങളുടെ ഉടമയായിരുന്നു പ്ലിനി. മനനോമിലെ ഭരണസംവിധാനത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുമ്പോൾ തന്നെ ഒഴിവുസമയം മുഴുവനും (പ്രഭാതങ്ങളും വൈകുന്നേരങ്ങളുമെല്ലാം) സാഹിത്യസംബന്ധമായ കാര്യങ്ങൾക്കു നീക്കിവെച്ചു. ഒരു നിമിഷവും വെറുതെ കളയരുത് എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് എല്ലായ്പ്പോഴും സെക്രട്ടറിയെ ഒപ്പം കൂട്ടി. പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുക, താൻ പറയുന്ന നിരീക്ഷണങ്ങൾ കുറിച്ചെടുക്കുക ഇതൊക്കെയായിരുന്നു അയാളുടെ ജോലി. ഔദ്യോഗിക യാത്രകൾ, ഭക്ഷണസമയം, കുളിക്കുന്ന സമയം ഇതൊന്നുംപ്ലിനി പാഴാക്കിയില്ല. 2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20000 ത്തോളം വിവരങ്ങൾ കുറച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തംനിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വോള്യങ്ങളുള്ള ഒരു ബൃഹത് ഗ്രന്ഥം അദ്ദേഹം രചിച്ചു. അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തി.

ക്രിസ്തുവർഷം 77ലാണ് ഹിസ്റ്റോറിയാ നാച്വറലിസിന്റെ രചന പൂർത്തിയായത്. രണ്ടു വർഷത്തിനകം പ്ലിനി മരിക്കുകയും ചെയ്തു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം നേരിൽ കാണാനും അപകടത്തിൽ പെട്ട ഗ്രാമവാസികളെ സഹായിക്കാനുമുള്ള ശ്രമത്തിൽ അവിടെ ഓടിയെത്തിയ പ്ലിനി അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിക്കുകയായിരുന്നു.[1]

  1. കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.[പ്രവർത്തിക്കാത്ത കണ്ണി]

കുറിപ്പുകൾ

തിരുത്തുക

അധിക വായനയ്ക്ക്

തിരുത്തുക
കടപ്പാട്

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ പ്ലീനി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

പ്രാഥമിക സ്രോതസ്സുകൾ

തിരുത്തുക

ദ്വിതീയ സ്രോതസ്സുകൾ

തിരുത്തുക


  കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ 
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=പ്ലീനി&oldid=4533681" എന്ന താളിൽനിന്ന് ശേഖരിച്ചത്