ആയ് രാജവംശം

സംഘകാലത്തെ ഒരു പ്രാചീന രാജവംശം
(Ay kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം

വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർ കോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള  ഭൂമി ആഴ് രാജാക്കൻ മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു പുകൾപെറ്റ ആയ് രാജാക്കൻമാർ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു.

കരുനന്തടുക്കൻ അദ്ദേഹത്തിൻ്റെ മകൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗൽഭരായ രാജാക്കൻമാർ

ഒരു വശം വന നിബിഡവും മറുവശം ജലാശയങ്ങൾ കൊണ്ട് സമ്പൂർണ്ണവുമായിരുന്നു ആയ് രാജ്യം.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭരണ കേന്ദ്രം മാറ്റുമാൻ ആയ് രാജാക്കൻമാർ നൈപുണ്യരായിരുന്നു.

ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്

ആയ് രാജവംശത്തിൻ്റെ ഉദ്ഭവത്തെ കുറിച്ച് തെറ്റായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്

ആയ് രാജാക്കൻമാരുടെ വേരുകൾ തേടി പോകുമ്പോൾ ചരിത്രത്തിൻ്റെ പിൻ ബലത്തിൽ നമ്മുക്ക് എത്തിച്ചേരാൻ സാധിക്കുക. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദ്വാരകയിലേക്കും  യാദവ കുലത്തിലേക്കുമാണ് മഹാവിഷ്ണുവിൻ്റെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ പിൻമുറക്കാരാണ്  യഥാർത്ഥത്തിൽ ആയ് രാജവംശം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ്റെ " പാലിയം ചെമ്പേടുകൾ" പോലുള്ള ചരിത്ര രേഖകളിൽ ആയ് രാജാക്കൻമാർ യാദവരായിരുന്നു എന്ന് തെളിയുക്കുന്ന നിരവധി രേഖകൾ ലഭ്യമായിട്ടുണ്ട്

ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ദ്വാരകയെ സമുദ്രം വിഴുങ്ങു'കയും. യാദവർ തമ്മിൽ തല്ലി നശിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി പലരും ദ്വാരകയിൽ നിന്ന് പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു.  കന്നുകാലി വളർത്തൽ - കൃഷി- ക്ഷേത്രങ്ങളും -രാജ ഭവനങ്ങളും നിർമ്മിക്കൽ - സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും - വ്യാപാരങ്ങളും എന്നിവയായിരുന്നു യാദവരുടെ പ്രധാന  തൊഴിൽ മാർഗ്ഗങ്ങൾ

ഇതിൽ സമുദ്രുമായി ബന്ധപ്പെട്ട് വ്യാപാരവും വ്യവസായവും ചെയ്ത് വന്നിരുന്ന യാദവരിൽ ഒരു വിഭാഗം സമുദ്രഭാഗങ്ങളിലൂടെ കാലങ്ങളോളം സഞ്ചരിക്കുകയും വിഴിഞ്ഞത്ത് എത്തി ചേരുകയും ചെയ്തു. സമുദ്രവുമായി ബന്ധപ്പെട്ടുള്ള തീരദേശ വ്യാപാര വ്യവസായങ്ങളിലും _ വിദ്യാഭ്യാസ മേഘലകളിലും രാജ്യ ശക്തികളായി വളർന്ന ഇവരാണ് സമുദ്രത്തിൻ്റെ മറ്റൊരു പര്യായമായ ആഴി എന്ന പദത്തിൽ നിന്ന് ഉദ്ഭവിച്ച ആയ് രാജവംശം

ദ്വാരകയിൽ നിന്ന് ഗോകർണ്ണം - മംഗലാപുരം വഴി മലബാറിൽ എത്തി ചേർന്ന യാദവരിലെ മറ്റൊരു വിഭാഗമാണ് പിൽക്കാലത്ത് കോലോത്തരി എന്ന പേരിൽ പ്രസിദ്ധരായത്

സംഘകാലഘട്ടം

തിരുത്തുക

സംഘകാലഘട്ടത്തിൽ ഭരിച്ചിരുന്ന ആയ് രാജാക്കന്മാരിൽ ആയ് അണ്ടിരൻ, തിതിയൻ, അതിയൻ എന്നിവരാണ് പ്രമുഖ ഭരണാധികാരികൾ. അണ്ടിരൻ പൊടിയിൽ മലയിലെ രാജാവായി പുറനാണൂറിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം കൊങ്ങ് ഭരണാധികാരികളെ തോൽപ്പിക്കുകയും അറബിക്കടലിലേയ്ക്ക് അവരെ ഓടിക്കുകയും ചെയ്തുവത്രേ. ചേര രാജാവായിരുന്ന ആണ്ടുവൻ ചേരാളുടെ കാലത്ത് ജീവിച്ചിരുന്നതും അദ്ദേഹത്തെക്കാൾ മുതിർന്നവനുമായിരുന്നു അണ്ടിരൻ. അണ്ടിരന്റെ കാലത്ത് ആയ് രാജ്യം ചേരന്മാരേക്കാൾ ശക്തമായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. അണ്ടിരന് ധാരാളം ഭാര്യമാരുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതിനൊപ്പം എല്ലാ ഭാര്യമാരും ആത്മഹത്യ ചെയ്യുകയുണ്ടായത്രേ. [1]

തിതിയനാണ് അടുത്ത പ്രധാന ആയ് ഭരണാധികാരി. പാണ്ഡ്യ രാജാവായിരുന്ന ഭൂതപാണ്ഡ്യന്റെ കാലത്തുതന്നെയായിരുന്നു ഇദ്ദേഹവും ഭരണം നടത്തിയിരുന്നത്. കപിലൻ എന്ന കവിയും ഇദ്ദേഹ‌ത്തിന്റെ കാലത്തുതന്നെയാണ് ജീവിച്ചിരുന്നത്. പാണ്ഡ്യരും ആയ് രാജാക്കന്മാരും തമ്മിൽ ഇക്കാലത്ത് സന്ധിയുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിയൻ രാജാവായിരുന്നപ്പോൾ ആയ് രാജ്യം ശിധിലീകൃതമാകാൻ തുടങ്ങി. പാണ്ഡ്യരാജാവായിരുന്ന അശ്ഹകിയ പാണ്ഡ്യൻ ആയ് രാജ്യം കീഴടക്കുകയുണ്ടാ‌യി. അതിയന്റെ പിൻതലമുറക്കാർ പാണ്ഡ്യ അധീശത്വത്തിനെതിരേ പോരാടിയിരുന്നു. തലൈആളങ്കണത്തെ (Talai-yalankanam) യുദ്ധത്തിൽ ഒരു ആയ് രാജാവ് പങ്കെടുത്തിരുന്നു. പാണ്ഡ്യരാജാവായ നെടുംചേഴിയൻ പല ശത്രുക്കളെയും ഈ യുദ്ധത്തിൽ തോൽപ്പിക്കുകയുണ്ടായി. പിന്നീട് ആയ് രാജ്യം പാണ്ഡ്യരുടെ അധീശത്വത്തിൽ നിന്ന് മുക്തി നേടി. [1]

പൗർണ്ണമിക്കാവും,ആയ് രാജവംശവും

തിരുത്തുക

ആയ് രാജാക്കൻമാരുടെ സാമ്പത്തികവും - വ്യാവസായികവും - വിദ്യാഭ്യാസ പരവുമായ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം രാജ വംശത്തിൻ്റെ രക്ഷകയും- യുദ്ധദേവതയുമായി കണ്ട് രാജാക്കൻമാർ ആരാധിച്ച് പോന്നിരുന്ന അവരുടെ ഉപാസന മൂർത്തിയും, കുലദേവതയുമായ " പടകാളിയമ്മൻ " എന്ന ദേവിയായിരുന്നു. ആയ് രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന വഴിഞ്ഞത്ത് സപ്തമാതാക്കളുടെ അധിപതിയായിട്ടായിരുന്നു രാജാക്കൻമാർ പടകാളിയമ്മനെ പ്രതിഷ്ഠിച്ചിരുന്നത്. ബാലഭദ്രയായും, ബാലസുന്ദരിയായും, ത്രിപുര സുന്ദരിയായും അഞ്ച് വിവിധ ഭാവങ്ങളിൽ രാജാക്കൻമാർ ദേവിയെ ഉപാസിച്ചിരുന്നു.

യുദ്ധദേവത എന്നതിന് പുറമെ സകല വിദ്യകളുടേയും ദേവത കൂടിയായിരുന്നു പടകാളിയമ്മൻ

നീതിയുടെയും - ധർമ്മത്തിൻ്റെയും ദേവതയായ പടകാളിയമ്മൻ്റെ നിർദ്ദേശത്താൽ ആണ് ആയ് രാജാക്കൻമാരുടെ ഭരണം രാഷ്ട്രീയവും - സാമൂഹികവും. - വിദ്യാഭ്യാസപരവുമായി വളരെ ഔന്യത്തത്തിലെത്തിയത്.

ദേവീ ഉപാസനയാൽ തന്നെ അവർ അറിയപ്പെടുന്നവരും വ്യാവസായികവും' സാംസ്ക്കാരികവും - വിദ്യാഭ്യാസപരവുമായ സമഗ്ര സംഭാവനകൾ ചെയ്ത രാജ വംശമെന്ന ഖ്യാതിയും നേടി

ചോള രാജവംശം ശക്തി പ്രാപിച്ചതോടു കൂടി ആയ് രാജവംശത്തെ കീഴ്പ്പെടുത്തി അധീനതയിലാക്കാൻ വിഴിഞ്ഞം തുറമുഖം വഴി നിരന്തരം ആക്രമണങ്ങൾ ആരംഭിച്ചു. . എന്നാൽ ചോള രാജാക്കൻമാരുടെ ആക്രമണങ്ങളെ എല്ലാം ആയ് രാജാക്കൻമാർ തങ്ങളുടെ ഉപാസനാ ദേവതയായ പടകാളിയമ്മൻ്റെ അനുഗ്രഹത്താൽ പരാജയപ്പെടുത്തി

ആയ് രാജാക്കൻമാരുടെ സാമ്പത്തിക- വ്യാവസായിക - സാംസ്ക്കാരിക - വിദ്യാഭ്യാസ വളർച്ചയ്ക്കും യുദ്ധ വൈദ്യഗ്ദത്തിനും  കാരണം അവരുടെ ഉപാസനാ മൂർത്തിയായ പടകാളിയമ്മൻ ദേവിയാണെന്ന് മനസ്സിലാക്കിയ ചോള രാജാക്കൻമാർ ദേവിയുടെ പ്രതിഷ്ഠയും - ആഭരണങ്ങളും സ്വന്തമാക്കുവാൻ ശ്രമം തുടങ്ങി ഇത് മനസ്സിലാക്കിയ ആയ് രാജവംശം വിഴിഞ്ഞത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിൽ നിന്ന് തങ്ങളുടെ ഉപാസനാ മൂർത്തിയെ ആവാഹിച്ച് സമീപ പ്രദേശത്തെ  വനത്തിൽ  (ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ -  ചാവടി നട) മരത്തിന് താഴെ പ്രതിഷ്ഠിച്ചു.  പിന്നീട് അവിടെ എത്തി ദേവിയ്ക്ക് ബലി നൽകിയും - പൂജകൾ അർപ്പിച്ചുമായിരുന്നു രാജാക്കൻമാർ യുദ്ധത്തിനും - വ്യാപാര വ്യവസായങ്ങൾക്കും പോയിരുന്നത്. എന്നാൽ പിന്നീടങ്ങോട്ട് തുടർന്ന് വന്ന രാജവംശത്തിൻ്റെ ദേവീ ഉപാസനയ്ക്ക് ഭംഗം വന്നു. ഇതിനിടയിൽ ചോള രാജാക്കൻമാർ ആയ് രാജാക്കൻമാരെ ആക്രമിച്ച് വിഴിഞ്ഞത്ത് പ്രതിഷ്ഠിച്ചിരുന്ന ദേവീ വിഗ്രഹം സ്വന്തമാക്കുകയും ചോള രാജാക്കൻമാരുടെ ഭരണ സിരാ കേന്ദ്രമായ  തഞ്ചാവൂരിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ വച്ച് ദേവി ഉപാസനകളും പൂജകളും നടത്തി ശക്തരും പ്രസിദ്ധരുമായി '

രാജരാജ ചോളൻ - രാജേന്ദ്രചോളൻ എന്നീ പ്രഗൽഭരായ ചോള രാജാക്കൻമാർ ദേവിയുടെ അനുഗ്രഹത്താൽ തഞ്ചാവൂരിലെ ശിവക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.

ദേവീ ഉപാസനയാൽ തന്നെ അവർ തെക്കേ ഇന്ത്യയിൽ അറിയപ്പെടുന്നവരും സാംസ്ക്കാരിക പരമായും . രാജ്യത്തിന് ഭരണപരിഷ്ക്കാരങ്ങളാൽ സമഗ്ര സംഭാവനകൾ ചെയ്ത രാജവംശം എന്ന ഖ്യാതിയും നേടി. സിദ്ധ വിദ്യാകാരിയും സകല കലാ സ്വരൂപിണിയുമായ ദേവിയെ ഭക്തിപൂർവ്വം ഉപാസിച്ച് പൂജകൾ ചെയ്ത പല ഭക്തൻമ്മാരും സിദ്ധൻമ്മാരായി അറിയപെട്ടു. തമിഴ് ജനത ആത്മീയ ജ്ഞാനത്തിലും . സംഗീത ശാസ്ത്ര കലകളിലും ദേവീ ഉപാസനയാൽ പ്രവീണരായി.. ഈ സമയം ആയ് രാജവംശത്തിലടക്കം  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവതാ ഉപാസനക്ക് ഭംഗം വന്നതു കാരണം തീരപ്രദേശങ്ങഇടക്കം വലിയ മഹാപ്രളയത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും ഇരയായി ത്തീർന്നു. രാജവംശങ്ങഓൽ സ്ഥാപിതമായ വ്യവസായ സ്ഥാപനങ്ങളും പ്രകൃതിക്ഷോഭങ്ങളിൽ തകർന്നു . ദേവത കോപത്താൽ ദേവതയോടൊപ്പമുണ്ടായിരുന്ന 41 ഉഗ്രമൂർത്തികളും പല ദേശങ്ങളിലായി മാറി. തുടർന്ന് വന്ന രാജവംശങ്ങളും ഈ ദേവതയെ ആരാധിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല

രാജകുടുംബങ്ങൾ ദേവതാപൂജക്കായി പലരേയും നിയമിച്ചിരുന്നെങ്കിലും ദേവതക്ക് അവരുടെ പൂജാധികാര്യങ്ങളിൽ വേണ്ടത്ര തൃപ്തി ഉണ്ടായില്ല... ധർമ്മത്തിലും നീതിയിലും നിതാന്തയായി കുടികൊണ്ട് രാജ്യത്തെ സമൃദ്ധിയിലേക്ക് നയിച്ച ദേവിയോടുള്ള അനാദരവ് പടകാളിയമ്മനെ കൂടുതൽ ക്രൂദ്ധയാക്കി കൊണ്ടേയിരുന്നു. ദേവി രുദ്രഭാവം പൂണ്ട് ഉഗ്ര സ്വരുപിണിയായി സഞ്ചരിച്ചു.. ദ്വാരകയിലെ പ്രളയം പോലെ ആയ് രാജ്യത്തെയും വിഴുങ്ങാൻ തുടങ്ങി , കര കടലായി മാറി

തുറമുഖവും - പട്ടണവും ഉൾപ്പടെ ആയ് രാജവംശത്തിൻ്റെ എല്ലാ വ്യാവസായിക മേഘലകളിലും  നാശം സംഭവിച്ചു. രാജവംശത്തിന് രാജ്യം തന്നെ നഷ്ട്ടപ്പെട്ടു.

ക്രമേണ ഭൂമിയെല്ലാം പല വ്യക്തികളുടെ കൈകളിൽ എത്തിച്ചേർന്നു. ആയ് രാജാക്കൻമാർ ദേവിയെ ഇരുത്തിയ സ്ഥലവും വ്യക്തികളുടെയും . കുടുംബങ്ങളുടെയും  കൈവശം എത്തിച്ചേർന്നു.

ക്രമേണ ദേവീ കോപം കാരണം ആ കുടുംബങ്ങളിലും  _ ചുറ്റുപാടുകളിലും  ഘോരാരിഷ്ടതകൾ കണ്ട് തുടങ്ങി.. പല ജ്യോതിഷകാരൻമ്മാരോടും അഭിപ്രായമാരാഞ്ഞതിൽ ദേവതാ കോപം തന്നെയെന്ന് സ്ഥിതീകരിക്കപെട്ടു

ഇത് കേട്ടറിഞ്ഞ ദേവജ്ഞരായവർ പടകാളിയമ്മന്റെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് ദേവതാപ്രീതിക്കായി ദേവീ യോട് തന്നെ പ്രാത്ഥിച്ചു. പ്രാത്ഥനയുടെ ഫലമായി ദേവി അവരിൽ പ്രസാദിച്ചു..തുടർന്ന് വിധിപ്രകാരം ക്ഷേത്ര പുനർ നിർമ്മാണത്തിനും പ്രതിഷ്ഠക്കുമായി പ്രവർത്തിക്കുവാൻ തുടങ്ങി..

പൗർണ്ണമി കാവ് ക്ഷേത്രം തന്ത്രിയും പൂഞ്ഞാർ കൊട്ടാരത്തിന്റെ കുലഗുരുവും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആത്മീയ ഉപദേശകനുമായിരുന്ന ശ്രീമാൻ  പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുന:പ്രതിഷ്ഠ നടന്നു. ആ ദേവത പ്രതിഷ്ഠയിലൂടെ പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ്  പൗർണ്ണമി നാളിൽ മാത്രം നട തുറക്കുന്ന ചരിത്രമുറങ്ങുന്ന  ഇന്നത്തെ പൗർണ്ണമിക്കാവ്. അഞ്ച് ഭാവങ്ങളിലാണ് പൗർണ്ണമികാവിൽ ദേവിയെ ആരാധിക്കുന്നത്.

രോഗ നിവാരണ ദേവിയാണ് പൗർണ്ണമി കാവിലമ്മ . തിരു സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിച്ചാൽ  ഏത് മാറാ രോഗത്തിൽ നിന്നും മുക്തി നൽകുന്ന രോഗ നിവാരണ ദേവി.   ശാപങ്ങളും മറ്റു ദോഷങ്ങളും ഏറ്റ് സന്താന ഭാഗ്യമില്ലാത്തവർക്ക്  ശാപദോഷങ്ങൾ തീർത്ത് സന്താന സൗഭാഗ്യം നൽകുന്ന, സന്യാസിവര്യൻമാരും - യോഗികളും - സിദ്ധൻമാരും സിദ്ധി കൈവരാൻ ഉപാസിക്കുന്ന  പൗർണ്ണമി കാവിലമ്മ

സകല വിദ്യകളുടേയും ദേവത കൂടിയാണ്. അത് കൊണ്ട് തന്നെ ഈ കലിയുഗത്തിൽ ദേവീ ചൈതന്യത്തിന് പ്രാധാന്യമേറുന്നു.

മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അതേ ഭാവത്തിലുള്ള ഹാലാസ്യ ശിവ ഭഗവാൻ പൗർണ്ണമികാവിൻ്റെ മാത്രം പ്രത്യേകതയാണ്.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖഗണപതി ഭഗവാൻ പ്രതിഷ്ഠയും - ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ നാഗ പ്രതിഷ്ഠയും പൗർണ്ണമി കാവിൻ്റെ സവിശേഷതയാണ്.

കൂടാതെ ലക്ഷ്മി ഗണപതി - പന്നി മാടൻ - ചുടലമാടൻ - അഗ്നി മാടൻ തുടങ്ങി 108 തമ്പുരാക്കൻമാരും - യക്ഷിയമ്മയും - കാലഭൈരവ സ്വാമി - ഉഗ്രരക്തചാമുണ്ഡി - തീ ചാമുണ്ടി - ബ്രഹ്മരക്ഷസ് - ഹനുമാൻ തുടങ്ങിയ ഉപദേവതകളും ഭക്തർക്ക് അനുഗ്രഹമേകി പൗർണ്ണമി കാവിൽ വാണരുളുന്നു.

സാമൂഹിക ജീവിതവും സംസ്‌കാരവും.

തിരുത്തുക

ആയ്‌ രാജാക്കന്മാരുടെ ശാസനങ്ങൾ അവരുടെ രാജ്യത്തിലെ രാഷ്‌ട്രീയവും സാമൂഹികവും മതപരവുമായ സ്ഥിതിഗതികളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌.

തീരദേശ വ്യവസായങ്ങളുമായി വിഴിഞ്ഞത്ത് എത്തിയ അയ് രാജവംശം പ്രധാന രാഷ്ട്ര ശക്തിയായി മാറി - വിഴിഞ്ഞവും - കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കൻമാർ

വിദ്യാഭ്യാസ മേഘലയിലും സമഗ്ര സംഭാവനകൾ ആയ് രാജവംശം നൽകിയിരുന്നു. ആയ് രാജവംശത്തിന് കീഴിൽ ലോക പ്രസിദ്ധി നേടിയ പല സർവ്വകലാശാലകളും സ്ഥാപിച്ചിരുന്നു.

അതിൽ പ്രധാനമാണ് കാന്തള്ളൂർ സർവ്വകലാശാല - ഇന്നത്തെ കരമന മുതൽ നെയ്യാറ്റിൻ കര വരെ ആയിരുന്നു സർവ്വകലാശാലയുടെ സ്ഥാനം. കാന്തള്ളൂരിനെ കൂടാതെ പന്ത്രണ്ടോളം സർവ്വകലാശാലകൾ അക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ആ നൂറ്റാണ്ടിൽ കാന്തള്ളൂർ - പാർത്ഥിവ പുരo സർവ്വകലാശാലകളിൽ ചട്ടം(നിയമം) രഷ്ട്ര മീമാത്സ പൗരോഹിത്യം, ത്രൈരാജ്യ വ്യവഹാസം - ധനുർ വിദ്യ- സാംഖ്യം - വൈശേഷം തുടങ്ങിയവ മാത്രമല്ല ലോകായതും, നാസ്തിക മത്സരവും പഠിപ്പിച്ചിരുന്നു.

മീമാംസ, പൌരോഹിത്യം, ത്രൈരാജ്യവ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമവ്യവഹാരം) എന്നീ വിഷയങ്ങളിലെ പരീക്ഷയ്ക്ക് ശേഷമാണു വിദ്യാർത്ഥിയെ പാർത്ഥിവപുരം ശാലയിൽ പ്രവേശിപ്പിച്ചിരുന്നത്

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിഴിഞ്ഞം തുറമുഖം വഴി ഈ സർവ്വകലാശാലകളിൽ പഠനത്തിനായി എത്തിയിരുന്നു.

വിദ്യാർത്ഥികൾക്ക് ഭക്ഷണവും - വസ്ത്രവും - താമസവും രാജവംശം സൗജന്യമായി നൽകിയിരുന്നു.

അക്കാലത്ത് കാന്തള്ളൂർ ദക്ഷിണ നളന്ദ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.

കാന്തള്ളൂർ ശാലയുടെ അസ്തിത്വം വിവിധങ്ങളായ ചരിത്ര രേഖകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്തള്ളുർ ശാലയായിരുന്നു ഏറ്റവും പ്രശസ്തവും വലിപ്പമേറിയതുമായ സർവ്വകലാശാല

മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കാന്തള്ളൂർ ശാലയിൽ ആയുധ പരിശീലനവും പാഠ്യവിഷയമായിരുന്നു.

ആയ് രാജാക്കൻമാരുടെ സൈന്യത്തിലെ മുൻനിര പടയാളികൾ കാന്തള്ളൂർ ശാലയിൽ പരിശീലനം നേടിയവരായിരുന്നു.

ഇന്നത്തെ കന്യാകുമാരി ജില്ലയിലെ വിളവം കോട്ട് താലൂക്കിൽ സ്ഥിത്ഥി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം നിർമ്മിച്ചത് ആയ് രാജാക്കൻമാരിൽ പ്രഗത്ഭനായ കരുനന്തക്കടൻ ആണെന്നാണ് പൊതു പ്രചാരത്തിലുള്ളത് എന്നാൽ ഇന്നും ഇതൊരു തർക്ക വിഷയമായി അവശേഷിക്കുകയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തോളം അമൂല്യ നിധിയുടെ ശേഖരങ്ങൾ ഉണ്ടായിരുന്ന പാർത്ഥിവപുരം ക്ഷേത്രം ഇന്ന് പുരാവസ്തു വകുപ്പിന് കീഴിലാണ്.

ടിപ്പുവിൻ്റെ പടയോട്ട കാലത്ത് ആക്രമണം ഭയന്ന് പൂർണ്ണമായും  തങ്കങ്ങളും - രത്‌നങ്ങളും കൊണ്ട് നിർമ്മിച്ച അകം പൊള്ളയല്ലാത്ത കൊടിമരം മുറിച്ച് കഷ്ണങ്ങളാക്കി ക്ഷേത്രത്തിന് ചുറ്റും ആഴത്തിൽ കുഴിച്ചിടുകയാണ് ഉണ്ടായത്. ഇതോടൊപ്പം തന്നെ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന അമൂല്യ രത്നങ്ങളും - സ്വർണ്ണവും തങ്കവും ക്ഷേത്രത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടിട്ടുണ്ട്

പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൻ്റെ 300 മീറ്റർ ചുറ്റളവിൽ സഞ്ചരിക്കുന്നതിനോ വീടോ - മറ്റ് നിർമ്മാണ പ്രവർത്തനങ്ങളോ നടത്തുന്നതിനോ ഇന്നും ആർക്കും അനുമതിയില്ല

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Menon, A. Sreedhara (2007). A Survey of Kerala History (in ഇംഗ്ലീഷ്). D C Books. ISBN 978-81-264-1578-6.
"https://ml.wikipedia.org/w/index.php?title=ആയ്_രാജവംശം&oldid=4004709" എന്ന താളിൽനിന്ന് ശേഖരിച്ചത്